ഫളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് ഉപ്പുമുളകും. ഉപ്പുമുളകിലൂടെയും ഇതിലെ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി. താരങ്ങളുടെ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം അതേപടി ആരാധകരും ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ ഉപ്പും മുളകില്‍ താരം പാറുകുട്ടിയാണ്. അതേസമയം ഇപ്പോള്‍ വൈറലാകുന്നത് കേശുവിന്റെയും പാറുക്കുട്ടിയുടെയും ഒരു ചിത്രമാണ്. സങ്കട മുഖഭാവത്തോടെ എല്ലാവരോടും പിണങ്ങിയെന്ന മട്ടില്‍ തറയില്‍ കൈകെട്ടി ഇരിക്കുന്ന പാറുവിന്റെയും കേശുവിന്റെയും ചിത്രങ്ങളാണിവ. ചിത്രങ്ങള്‍ കണ്ട് ഇവര്‍ക്ക് എന്തുപറ്റിയെന്നാണ് ആരാധകര്‍ തിരക്കുന്നത്.
സാധാരണ സീരിയലുകളുടെ വലിച്ചു നീട്ടലുകളോ വിരസതയോ ഇല്ലാത്തതു കൊണ്ടും സാധാരണ ഒരു കുടുംബത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ അവതരിപ്പിക്കുന്നകൊണ്ടുമാണ് സീരിയല്‍ ഇത്രയധികം ജനപ്രിയമായത്. ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി ഇതിലെ ഓരോ കഥാപാത്രവും മാറി. ബാലുവിന്റെയും നീലുവിന്റെയും അഞ്ചാമത് മകളായി പാര്‍വതിയെന്ന പാറുകുട്ടി കൂടിയെത്തിയതോടെ സീരിയലിന്റെ ലെവല്‍ തന്നെ മാറി. സ്വന്തം വീട്ടിലെ കുട്ടികളായിട്ടാണ് ഇതിലെ കുട്ടികളെ കുടുംബ പ്രേക്ഷകര്‍ കാണുന്നത്. അതുകൊണ്ട് തന്നെയാണ് കേശുവും പാറുവും സങ്കടത്തോടെ ഇരിക്കുന്ന ചിത്രം ആരാധകരെയും അമ്പരപ്പിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിതുടങ്ങിയത്. സന്തോഷമില്ലാതെ കരഞ്ഞുതളര്‍ന്ന മുഖത്തോടെ തറയില്‍ കൈകെട്ടി ഇരിക്കുന്ന കേശുവും കൊച്ചേട്ടന് സമീപം അതേമുഖത്തില്‍ ലേശം കള്ളലക്ഷണത്തോടെ കൈകെട്ടി ഇരിക്കുന്ന പാറുകുട്ടിയുമാണ് ചിത്രത്തിലുള്ളത്.
ഇത് സീരിയലിന്റെ ഭാഗമായി ഷൂട്ട് ചെയ്ത ചിത്രമാണോ എന്നും വ്യക്തമായിട്ടില്ല. സീരിയലില്‍ കേശുവിനെ അവതരിപ്പിക്കുന്ന അല്‍സാബിത്ത് ചിത്രം പോസ്റ്റ് ചെയ്ത് അടികുറിപ്പായി പറഞ്ഞിരിക്കുന്നത് ഞങ്ങള്‍ മിണ്ടില്ലായെന്നാണ്. ഇതോടെ നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തുന്നത്. എന്തുപറ്റിയെന്നാണ് ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നത്. പാറുവും കേശുവും കൂടി ബിസ്‌കറ്റ് കട്ടുതിന്നതിനാല്‍ നീലു വഴക്കുപറഞ്ഞതാകുമെന്നും നീലു പുറത്തുപോയിട്ട് വന്നപ്പോള്‍ ഒന്നും വാങ്ങികൊണ്ടുവരാത്തതിനാല്‍ പിണങ്ങി ഇരിക്കുകയാണെന്നും കമന്റുണ്ട്. സീരിയലില്‍ പാറുകുട്ടിക്ക് കേശു കൊച്ചേട്ടനെ വലിയ ഇഷ്ടമാണ് നേരത്തെ പാറുകുട്ടി ചേട്ടന് ചോറുവാരി നല്‍കുന്ന വീഡിയോ ഒക്കെ വൈറലായിരുന്നു. ഉടനെ ഈ എപിസോഡ് സീരിയലില്‍ എത്തുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. സങ്കടപെടരുത് എല്ലാത്തിനും വഴിയുണ്ടാകുമെന്നും ആശ്വാസവാക്കുകളും കമന്റായി എത്തുന്നുണ്ട്.