അതിമനോഹരമായി ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഉപ്പും മുളകും ജൈത്രയാത്ര തുടരുകയാണ്. ഇതുവരെ പ്രേക്ഷകര്‍ കണ്ടിരുന്നത് പോലെയല്ല. ലെച്ചുവിന്റെ വിവാഹം നടത്തി പുതിയൊരു തലത്തിലേക്കാണ് കഥ പോവുന്നത്. ഇതോടെ പുതിയ ചില കഥാപാത്രങ്ങള്‍ കൂടി കുടുംബത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ആര്‍ഭാട പൂര്‍ണം നടന്ന ലെച്ചുവിന്റെ വിവാഹച്ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. യുവനടന്‍ ഡെയ്ന്‍ ഡേവിഡാണ് ലച്ചുവിന്റെ വരന്‍ സിദ്ധാര്‍ത്ഥ് ആയി എത്തിയത്. അവതാരകനായും നടനായും ഒക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് ഡെയ്ന്‍. ലച്ചുവിന്റെ ഹാല്‍ദി ചടങ്ങുകളും വിവാഹ ആഘോഷങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയായി ലച്ചുവിന്റെ വിവാഹം ഗംഭീരമായി ആഘോഷിച്ചിരുന്നു. വിവാഹത്തിന് ലച്ചു അണിഞ്ഞ വസ്ത്രങ്ങളും മേക്കപ്പും വളരെയെറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തിന് മനോഹരമായ വര്‍ക്കുകള്‍ ചെയ്ത ചുവപ്പ് നിറത്തിലെ സാരിയാണ് ലച്ചു അണിഞ്ഞത്. ട്രെന്‍ഡി ആഭരണങ്ങളിലും സിംപിളും മനോഹരമായ മേക്കപ്പിലും അതി സുന്ദരി ആയിരുന്നു ലച്ചു. വിവാഹത്തിന് അണിഞ്ഞ ചുവപ്പ് സാരിയിലും വിവാഹശേഷം അണിഞ്ഞ സെറ്റ് സാരിയിലും അതിസുന്ദരിയായിരുന്നു ലച്ചു. ലച്ചുവിന്റെ വിവാഹദിവസത്തെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജോ പങ്കുവച്ച് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
എന്റെ ഫോണിലേക്കു അസിസ്റ്റന്റ് ഡയറക്ടര്‍ ജിതിന്‍ ഒരു ഷൂട്ടുണ്ട് ജോ ചെയ്യാന്‍ പറ്റുമോന്നു ചോദിച്ചു വിളിച്ചു.. എനിക്ക് ഒരുപാട് ഇഷ്ടമായ പ്രോഗ്രാം ആണ് ഉപ്പും മുളകും.. അതിന്റെ എപ്പിസോഡ് സ്‌പെഷ്യല്‍ ലച്ചുവിന്റെ കല്യാണ മേക്കപ്പ് ആണെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം ആയി, ഒന്നും ആലോചിക്കാതെ ഓകെ പറഞ്ഞു, ലച്ചുവിനൊപ്പം ഞാന്‍ നേരത്തെയും വര്‍ക്ക് ചെയ്തിട്ടുണ്ട്, വര്‍ക്കിന് 2 ദിവസം മുന്‍പാണ് പറയുന്നത്, പിന്നെ ഓര്‍ണമെന്റ്സ് അവര്‍ക്കു അറേഞ്ച് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് കൊണ്ടുവരാനും പറഞ്ഞിരിന്നു, പെട്ടന്നായതുകൊണ്ട് ഞാന്‍ ഒരു ദിവസം കൊണ്ട് എല്ലാം കളക്ഷന്‍ ചെയ്തു, ഷൂട്ടിന് ചെന്നു, സത്യം പറഞ്ഞാല്‍ ഒത്തിരി എന്‍ജോയ് ചെയ്ത വര്‍ക്ക് ആരുന്നു,സാധാരണ ഒരു ഫാമിലിയില്‍ വെഡ്ഡിങ് മേക്കപ്പിനു ചെല്ലുന്നതു പോലെ തോന്നി,ഞാന്‍ ഒരുപാട് മൂവി വര്‍ക്ക് ചെയ്തിട്ടുണ്ട് പക്ഷേ ഈ സെറ്റ് ഒരു രക്ഷയും ഇല്ല.. പല സമയങ്ങളിലും ഇത് ലച്ചുവിന്റെ ഒര്‍ജിനല്‍ മാര്യേജ് പോലെ തോന്നി.. അതുപോലെത്തെ അഭിനയം ആണ് എല്ലാവരും പ്രത്യേകിച്ച് ബാലുച്ചേട്ടന്‍, ചേച്ചി അതുപോലെ ഈ വര്‍ക്കിന് ആദ്യം മുതല്‍ അവസാനം വരെ എന്നെ ഹെല്‍പ് ചെയ്ത എല്ലാ ക്രൂ മെമ്പേഴ്സിനും നന്ദി. എന്നെ അസ്സിസ്റ്റ് ചെയ്ത മുകേഷിനും നന്ദി. മികച്ച അഭിപ്രായമാണ് ലച്ചുവിന്റെ മേക്കപ്പിനും ആഭരണങ്ങള്‍ക്കും ഒക്കെ ഉണ്ടായിരുന്നത്. മേക്കപ്പിലും സാരിയിലും സുന്ദരിയായ ലച്ചുവിന്റെ മനോഹരച്ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.