Latest News

പുതിയ വിശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു; നിങ്ങളുടെ എന്ത് പ്രശ്‌നങ്ങളും ഞങ്ങളുമായി പങ്കുവെയ്ക്കാം; പുതിയ വാർത്തയുമായി നടി യമുന

Malayalilife
പുതിയ വിശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചു; നിങ്ങളുടെ എന്ത് പ്രശ്‌നങ്ങളും ഞങ്ങളുമായി പങ്കുവെയ്ക്കാം; പുതിയ വാർത്തയുമായി നടി യമുന

ലോക്ഡൗണ്‍ കാലത്ത് നിരവധി സീരിയല്‍ നടിമാരാണ് വിവാഹിതരായത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനായികയായ യമുന തന്റെ വിവാഹമോചനത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷമാണ് വെളിപ്പെടുത്തുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്നതെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതിലായിരുന്നു എല്ലാവരും കല്യാണ കാര്യം അരിഞ്ഞത്. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് ഭര്‍ത്താവ്. വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവായ ദേവനെ കുറിച്ചുമൊക്കെ യമുന തുറന്ന് പറഞ്ഞിരുന്നു. പുതിയ വിശേഷമാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ് മൂന്ന് മാസം പിന്നിടുന്നതിനൊപ്പം പുതിയൊരു സന്തോഷം കൂടി കുടുംബത്തിലുണ്ടായതിനെ പറ്റി പറയുകയാണ് യമുന. ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി.

വീഡിയോയുടെ കൂടെ ഒരു കുറിപ്പുമായാണ് താരം എല്ലാം പ്രേക്ഷകരോട് തുറന്നു പറഞ്ഞത്. യമുനാ തീരെ... ജീവിതം അതൊരു സമസ്യയാണ്. സന്തോഷവും, സങ്കടവും ഒട്ടനവധി ചോദ്യങ്ങളും ഉത്തരമില്ലാത്ത പ്രശ്‌നങ്ങളുമെല്ലാം കൂടെ ചേര്‍ന്ന വലിയൊരു സമസ്യ. നാം ജീവിക്കുന്ന എല്ലാ സാഹചര്യങ്ങളിലും ഉണ്ടാവും ഇത്തരത്തിലുള്ള വില്ലന്മാര്‍. എന്നാല്‍ ഇവരെ എങ്ങനെ നേരിടണം? കൃത്യമായ രീതിയില്‍ എങ്ങനെ ഒരു പരിഹാരം കണ്ടെത്തണമെന്ന് നമുക്ക് ചിലപ്പോള്‍ അറിവ് ഉണ്ടാകണമെന്നില്ല. നമുക്ക് ഉപദേശങ്ങള്‍ ലഭിച്ചേക്കാം, എന്നാല്‍ അത് നല്ലതോ ചീത്തയോ എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റിയെന്നു വരില്ല. അവരുടെ ജീവിത അനുഭവങ്ങളില്‍ നിന്നും വരുന്ന ഇത്തരം ഉപദേശങ്ങള്‍ ചിലപ്പോള്‍ ഗുണത്തെക്കാള്‍ ദോഷം ആയിരിക്കും നേടി തരുക. ഈ സാഹചര്യത്തിലാണ് കൃത്യവും വ്യക്തവുമായ ഒരു കൈത്താങ്ങ് നമുക്ക് ആവശ്യമായി വരിക. ചുറ്റുമുള്ളവരെ പേടിച്ചു പറയാന്‍ മടിക്കുന്ന അനുഭവങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരം ശാസ്ത്രീയമായ രീതിയില്‍ തന്നെ ലഭിക്കും .അതാണ് 'യമുനാ തീരെ ' എന്ന ഈ യൂട്യൂബ് ചാനലിന്റെ ലക്ഷ്യവും. ഇവിടെ നിങ്ങളുടെ എന്ത് പ്രശ്‌നങ്ങളും ഞങ്ങളുമായി പങ്കുവെയ്ക്കാം. പരിഹാരവുമായ് ഞങ്ങള്‍ ഉണ്ടാകും നിങ്ങള്‍ക്കൊപ്പം. യമുനാ തീരെ. എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ യമനു പറയുന്നത്.

വീണ്ടും ജ്വാലയായി എന്ന സീരിയയിലെ വില്ലത്തി വേഷത്തിലൂടെയാണ് നടി യമുന മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. ശേഷം ചന്ദനമഴയിലെ മധുമതിയായി വന്നും യമുന ശ്രദ്ധിക്കപ്പെട്ടു. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുന സിനിമാ സംവിധായകനായ എസ്.പി മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് തങ്ങള്‍ വേര്‍ പിരിയാന്‍ തീരുമാനിച്ചത്.

yamuna actress serial malayalam facebook viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക