തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലെ കോകിലയായും, വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റായും എല്ലാം മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് വീണ നായര്‍. മികച്ച അഭിനയത്തിലൂടെയും വാക് ചാതുര്യത്തിലൂടെയും തന്നെയാണ് താരം പ്രേക്ഷക മനസുകളില്‍ ഇടം നേടിയത്. ബിഗ്‌ബോസ് മലയാളം സീസണ്‍ 2വില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് വീണയുടെ ജീവിതം നിര്‍ണായ വഴിത്തിരിവിലേക്ക് എത്തിയത്.വീണ നായരുടെ ജീവിതത്തിൽ ഇപ്പോൾ പല സംഭവവികാസങ്ങളും നടക്കുകയാണ്. ഒരുഭാഗത്ത് ഡിവോഴ്‌സിന്റെ വക്കിലെന്ന് തോന്നിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ അതിൽ മറ്റൊരു സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയാണ് വീണ. തന്റെ വീട്ടുകാരെക്കുറിച്ച് ഓർത്തപ്പോൾ ഒരു നിമിഷം അറിയാതെ കണ്ണ് നിറയുകയും തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതിന്റെ സന്തോഷവും വീണ പങ്കുവെച്ചു. വീണയുടെ വാക്കുകൾ ഇങ്ങനെ..
അച്ഛനും അമ്മയുമുള്ളപ്പോഴായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല കാലം. ഇപ്പോള്‍ കൊച്ചിയിലേക്ക് താമസം മാറിയിരിക്കുകയാണ്. ഫ്‌ളാറ്റിലാണ്, വിലയ്ക്ക് മേടിക്കാനുള്ള പ്ലാനിലാണ്. കോട്ടയത്തെ ഒളശ്ശയിലാണ് ജനിച്ച് വളര്‍ന്നത്. ഇടയ്ക്ക് നല്ല മെലിഞ്ഞ അവസ്ഥയിലായിരുന്നു. ഇപ്പോള്‍ വീണ്ടുംകൂടി. ഇടയ്‌ക്കൊരു സര്‍ജറി കഴിഞ്ഞിരുന്നു." ഇതാണ് വീണ പറഞ്ഞത്.
വീണ പുതിയ ഫ്ലാറ്റ് മേടിക്കുന്ന കാര്യം ആരാധകർ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. എന്നാൽ ചില സംശയങ്ങളും ആരാധകർ ചോദിച്ചു. ഭർത്താവും കുട്ടിയുമായി ഒരുമിച്ചാണോ ഫ്ലാറ്റ് മേടിച്ച് താമസിക്കുന്നതെന്നാണ് ചോദ്യങ്ങൾ. ഈ കാലം അല്ല തനിക്ക് മറ്റൊരു മനോഹരമായ കാലം ഉണ്ടായിരുന്നെന്ന് വീണ ഓർത്തെടുക്കുന്നു. വീണ പറഞ്ഞത് ഇങ്ങനെ..
"ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് അച്ഛനും അമ്മയും ആഗ്രഹിച്ചിരുന്നു. സിനിമാപോസ്റ്ററില്‍ കാണാനും ആഗ്രഹമുണ്ടായിരുന്നു. 2014 മാര്‍ച്ച് ലാസ്റ്റാണ് വെള്ളിമൂങ്ങ ചെയ്യുന്നത്. 2013 നവംബറിലായിരുന്നു അമ്മയുടെ വിയോഗം. കുറേക്കാലം ആശുപത്രിയില്‍ കിടന്നാണ് അമ്മ മരിക്കുന്നത്. അതുകഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴായിരുന്നു അച്ഛന്റെ മരണം. വെള്ളിമൂങ്ങ ഷൂട്ടിംഗ് സമയത്ത് അച്ഛന്‍ റൂമിലുണ്ടായിരുന്നു. വെള്ളിമൂങ്ങയുടെ 50ാം ദിന സെലിബ്രേഷനില്‍ എന്റെ ഫോട്ടോയുണ്ടായിരുന്നു. അത് കാണാന്‍ അവരുണ്ടായിരുന്നില്ല. അത് വല്ലാത്ത സങ്കടമാണ്. ഒരു പോസ്റ്ററെങ്കിലും അവര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍. അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നുവെങ്കില്‍ അവര്‍ ഇവിടെയും വന്നേനെ. ഞാന്‍ നടിയാവണമെന്ന് ആഗ്രഹിച്ചത് അവരാണ്. അച്ഛനും അമ്മയുമുള്ള കാലമായിരുന്നു ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം. എവിടെപ്പോവുമ്പോഴും ചോദിച്ച് പോവണം, എപ്പോഴും വിളിച്ചോണ്ടിരിക്കുന്നു, എങ്ങനെയെങ്കിലും വലുതായാല്‍ മതിയെന്നായിരുന്നു. അപ്പോള്‍ ഇതൊന്നുമുണ്ടാവില്ലല്ലോ എന്നൊക്കെ ചിന്തിച്ചിരുന്നു. ഇപ്പോള്‍ അവരെ ശരിക്കും മിസ് ചെയ്യുന്നുണ്ട്. വീണ പറഞ്ഞു