വാര്‍ത്ത പരന്നതോടെ സാജന്‍ ചേട്ടന്‍ എന്നോട് മിണ്ടാതായി; ഇപ്പോള്‍ ഗോസിപ്പുകള്‍ക്ക് യാതൊരു വിലയും കൊടുക്കുന്നില്ല; വരദ പങ്ക് വക്കുന്നത്

Malayalilife
topbanner
വാര്‍ത്ത പരന്നതോടെ സാജന്‍ ചേട്ടന്‍ എന്നോട് മിണ്ടാതായി; ഇപ്പോള്‍ ഗോസിപ്പുകള്‍ക്ക് യാതൊരു വിലയും കൊടുക്കുന്നില്ല; വരദ പങ്ക് വക്കുന്നത്

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ വ്യക്തിയാണ് വരദ. സിനിമയില്‍ നിന്ന് മിനിസ്‌ക്രീനില്‍ എത്തിയ വിരലില്‍ എണ്ണാവുന്ന താരങ്ങളുടെ ഇടയിലെ ഒരാളാണ് വരദ. സുല്‍ത്താന്‍ എന്ന സിനിമയിലൂടെയാണ് വരദയുടെ അരങ്ങേറ്റം. അമല എന്ന സീരിയലിലൂടെ മലയാളികള്‍ വരദയെ ഏറ്റെടുത്തത്. വരദയുടെ കരിയറിലെ വലിയ ബ്രേക്ക് തന്നെയാണ് അമല എന്ന സീരിയല്‍. ഈ സീരിയല്‍ കൊണ്ട് തന്നെയാണ് തരാം ഇന് കാണുന്ന രീതിയില്‍ പ്രശസ്തിയില്‍ എത്തിയതും എന്നും താരം മുന്‍പ് പറഞ്ഞിട്ടുണ്ട്. സീരിയല്‍ കാണുന്ന ഓരോ ഭര്‍ത്താക്കന്മാരും അമലയെ പോലെയൊരു ഭാര്യയെ വേണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സീരിയലില്‍ വരദയുടെ പെയറായി അഭിനയിച്ചത് സാജന്‍ സൂര്യ ആയിരുന്നു. ആ സമയം തമ്മില്‍ പ്രണയത്തിലാണ് എന്ന തരത്തിലുള്ള ശക്തമായ ഗോസിപ്പുകളൊക്കെ ആ സമയത്ത് വന്നിട്ടുണ്ട്. കുറെ ഷോയിലൊക്കെ ഒരുമിച്ച് പങ്കെടുത്തതോടുകൂടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. എന്നാല്‍ ഇപ്പോള്‍ ഇതിനെ കുറിച്ച് തുറന്ന് പറയുകയാണ് വരദ.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. 'ഒരു ദിവസം സെറ്റില്‍ പോയപ്പോള്‍ എന്നോട് സാജന്‍ ചേട്ടന്‍ മിണ്ടുന്നില്ല. എനിക്ക് ഭയങ്കര വിഷമം തോന്നി. ഞാന്‍ നില്‍ക്കുന്ന ഇടത്ത് നിന്ന് എല്ലാം ഒഴിഞ്ഞു മാറി പോകുന്നു. അവസാനം ഞാന്‍ കാര്യം തിരക്കിയപ്പോഴാണ് ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിയ്ക്കുന്നതായി അദ്ദേഹം പറഞ്ഞത്. എന്റെ അടുത്ത് നിന്ന് സംസാരിക്കുയൊക്കെ ചെയ്താല്‍ അത് ഗോസിപ്പ് ശക്തമാവുകയും എനിക്ക് അത് ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യും എന്ന് കരുതിയാണ് അദ്ദേഹം മിണ്ടാതെ നടന്നത്. പക്ഷെ ഗോസിപ്പുകള്‍ കാര്യമുള്ളതല്ല, സത്യം നമുക്ക് അറിയാമല്ലോ. ചേട്ടന്‍ ഇങ്ങനെ മിണ്ടാതിരിക്കുമ്പോഴാണ് എനിക്ക് പ്രശ്നം എന്ന് പറഞ്ഞതോടെ ആ വിഷയം ക്ലിയറായി. ഇപ്പോള്‍ ചിരിയോടെ പറയാമെങ്കിലും അന്ന് അതൊക്കെ വലിയ ഗൗരവമുള്ള കാര്യമായിരുന്നു എനിക്ക്. പക്ഷെ ഇപ്പോള്‍ ഗോസിപ്പുകള്‍ക്ക് യാതൊരു വിലയും കൊടുക്കുന്നില്ല എന്നും വരദ പറഞ്ഞു.

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് വരദയും ജിഷിനും. ഇരുവരും ഇതേ അമല എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയിച്ച ശേഷം പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. ഇരുവര്‍ക്കും ഒരു മകനുണ്ട്. ഇവര്‍ വേര്‍പിരിയുകയാണെന്നുള്ള വാര്‍ത്തകള്‍ ഇടയ്ക്ക് വന്നിരുന്നു. ആദ്യം ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഡിലീറ്റ് ആക്കിയപ്പോള്‍ ആരാധകര്‍ക്ക് സംശയം തോന്നി. വരദ ആരംഭിച്ച യൂട്യൂബ് ചനലില്‍ ജിഷിനെ കാണാതിരുന്നതോടെയാണ് ആരാധകര്‍ക്ക് ഈ സംശയം ബലപ്പെട്ടത്. എന്നാലും ഈ താരദമ്പതികള്‍ ഇതിനൊന്നും മറുപടി പറയുന്നില്ല എന്നതാണ് സത്യം. ഇതിനെ കുറിച്ച ആരാധകര്‍ എന്ത് ചോദിച്ചാലും ഇരുവരും മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ്. വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ ഇരുവരും നിരസിക്കുകയോ ശരിവെക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ വാര്‍ത്തകള്‍ക്കെതിരെ രണ്ടുപേരും രംഗത്ത് എത്തിയിരുന്നു. സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കരുത് എന്ന വിമര്‍ശനവുമായുമാണ് ഇരുവരും രംഗത്ത് എത്തിയത്. അതേസമയം, സോഷ്യല്‍ മീഡിയയില്‍ സ്വന്തം വിശേഷങ്ങള്‍ ഇരുവരും സജീവമായി പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് വ്ളോഗിങ് എല്ലാമായി സജീവമായ വരദ തന്റെ ഒറ്റയ്ക്കുള്ള യാത്രകളുടെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവച്ചിരുന്നു.

Read more topics: # വരദ.
varada about sajan surya

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES