Latest News

അവസാനം ഞാന്‍ അവളോട് പ്രണയം പ്രപ്പോസ് ചെയ്തു...എന്റെ ജീവിതത്തിന്റെ പ്രണയം; ഉപ്പും മുളകിലെ മുടിയന് കല്യാണം; കാമുകിയുടെ മുഖം വെളിപ്പെടുത്താതെ വീഡിയോയുമായി നടന്‍ ഋഷി

Malayalilife
 അവസാനം ഞാന്‍ അവളോട് പ്രണയം പ്രപ്പോസ് ചെയ്തു...എന്റെ ജീവിതത്തിന്റെ പ്രണയം; ഉപ്പും മുളകിലെ മുടിയന് കല്യാണം; കാമുകിയുടെ മുഖം വെളിപ്പെടുത്താതെ വീഡിയോയുമായി നടന്‍ ഋഷി

ഉപ്പും മുളകും എന്ന ഒരൊറ്റ സിറ്റ്കോമിലൂടെ പ്രേക്ഷകര്‍ക്കു മുഴുവന്‍ പ്രിയപ്പെട്ടവനായ താരമാണ് മുടിയന്‍. പരമ്പരയില്‍ നിന്നും വിട്ടു നിന്നപ്പോഴം ആ ജനപ്രിയതയ്ക്ക് കുറവൊന്നും വന്നില്ല. നൃത്തവും അഭിനയവുമായി തന്റേതായ മേഖലയില്‍ തിളങ്ങുന്ന ഋഷി എസ് കുമാര്‍ ഇതാ ഇപ്പോള്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ്. ഋഷി തന്നെയാണ് താന്‍ പ്രപ്പോസ് ചെയ്ത പെണ്‍കുട്ടിയുടെ മുഖം മറച്ചു വച്ചുകൊണ്ട് ആ സ്ന്തോഷ വാര്‍ത്ത അറിയിച്ചത്.

എങ്കിലും ആ പെണ്‍കുട്ടി ആരാണെന്ന് കമന്റ് ബോക്സുകളിലൂടെ തന്നെ പുറത്തു വന്നു കഴിഞ്ഞു. കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി ഋഷിയുടെ അടുത്ത സുഹൃത്തായി തുടരുന്ന പെണ്‍കുട്ടിയെ തന്നെയാണ് ഋഷി പ്രപ്പോസ് ചെയ്തതും ഇനിയുള്ള ജീവിതത്തില്‍ കൂടെക്കൂട്ടുവാന്‍ പോകുന്നതും.

വീഡിയോയില്‍ ഋഷിക്കൊപ്പം മുഖം തിരിഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് കാണിക്കുന്നത്. അതേസമയം ആ പെണ്‍കുട്ടി ഋഷിയുടെ അടുത്ത സുഹൃത്തും സീരിയല്‍ നടിയുമായ ഐശ്വര്യ ഉണ്ണിയാണെന്ന് പ്രേക്ഷകര്‍ കണ്ടെത്തിക്കഴിഞ്ഞു. ഋഷിയുടെ സോഷ്യല്‍മീഡിയാ പേജില്‍ മുന്‍പും ഐശ്വര്യയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവച്ചിട്ടുണ്ട്. ഐശ്വര്യ ഒരു സിനിമാ സീരിയല്‍ നടിയാണ്. പൂഴിക്കടകന്‍, സകലകലാശാല, അലമാര തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഐശ്വര്യ ഡോക്ടര്‍ കൂടിയാണ്. വെബ് സീരീസുകളിലൂടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെടുന്നത്.

ചില സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. സുഖമോ ദേവി പരമ്പരയിലെ മീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യയാണ്. കുടുംബവിളക്കിലെ പൂജ എന്ന കഥാപാത്രത്തെയും ഐശ്വര്യയായിരുന്നു അവതരിപ്പിച്ചിരുന്നത്. അടുത്തിടെ ഐശ്വര്യയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ഋഷി എത്തിയിരുന്നു. ഋഷിക്കും കാമുകിക്കും ആശംസകള്‍ നേര്‍ന്ന് ഉപ്പും മുളകും താരം ശിവാനി അടക്കം ബിഗ് ബോസില്‍ ഋഷിയുടെ സഹതാരങ്ങളായിരുന്നവര്‍ വരെ എത്തിയിട്ടുണ്ട്.

വിശേഷം അറിയിച്ചുകൊണ്ട് ഋഷി പങ്കിട്ട വീഡിയോ വലിയ രീതിയിലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയതിന്റെ എല്ലാ സന്തോഷവും ആ വീഡിയോയിലെ ഋഷിയുടെ മുഖത്ത് കാണാം. താന്‍ പ്രണയത്തിലാണെന്നാണ് തന്റെ ഭാവി വധുവിനൊപ്പമുള്ള വീഡിയോയില്‍ ഋഷി പങ്കുവച്ചിരിക്കുന്നത്. അവള്‍ക്കായി ഒരു കിടിലന്‍ പ്രപ്പോസല്‍ നടത്തിയതിന്റെ എല്ലാ ലക്ഷണവും വീഡിയോയിലുണ്ട്. അവസാനം ഞാന്‍ അവളോട് പ്രണയം പ്രപ്പോസ് ചെയ്തു. എന്റെ ജീവിതത്തിന്റെ പ്രണയം എന്ന് പറഞ്ഞ് ഒരു മോതിരത്തിന്റെ ഇമോജിയ്‌ക്കൊപ്പമാണ് ഋഷി കാമുകിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്.

ചുരുളന്‍ തലമുടിയും വ്യത്യസ്തമായ നൃത്ത ചുവടുകളും നിഷ്‌കളങ്കമായ മുഖവുമായാണ് ഋഷി പ്രേക്ഷക മനസില്‍ കയറി കൂടിയത്. ചില സിനിമകളിലും അഭിനയിച്ചു. പൊതുവെ മികച്ച പ്രേക്ഷക പിന്തുണയുള്ളവര്‍ ബിഗ് ബോസിലെത്തിയാല്‍ ഒന്നെങ്കില്‍ അവരെ അടുത്തറിഞ്ഞ് കഴിയുമ്പോള്‍ ആരാധകരില്‍ വ്യത്യാസം വരും. എന്നാല്‍ ബിഗ് ബോസ് ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് ഋഷിയുടെ കാപട്യമില്ലാത്ത പെരുമാറ്റം അടുത്തറിയാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ സീരിയലിലൂടെ സമ്പാദിച്ച ആരാധകരെ ഋഷിക്ക് കൈമോശം വന്നില്ല. സീസണ്‍ ആറില്‍ വിജയിയാകാന്‍ കഴിഞ്ഞില്ലെങ്കിലും ഫിനാലെ സ്റ്റേജിലെത്താന്‍ ഋഷിക്ക് സാധിച്ചു. അമ്മയോടും സഹോദരങ്ങളോടും ഋഷിക്കുള്ള സ്നേഹത്തിന്റെ ആഴം പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതും താരം ബിഗ് ബോസില്‍ എത്തിയതിനുശേഷമാണ്. അമ്മയും സഹോദരന്മാരും അടങ്ങുന്ന കുടുംബത്തെ നോക്കുന്നത് ഋഷിയാണ്

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rishi S Kumar (@rishi_skumar)

uppum mulakum rishi love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES