അഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയതാണ് ഉപ്പും മുളകും. ബാലുവും നീലുവും വളർത്തുന്ന 5 മക്കളും അവരുടെ ജീവിതവും പറയുന്ന സീരിയൽ റേറ്റിംഗിൽ എന്നും ഒന്നാമതായിരുന്നു. ആയിരത്തിലധികം എപ്പിസോഡുകളാണ് ജനപ്രിയ പരമ്പരയുടെതായി സംപ്രേക്ഷണം ചെയ്തത്. ഉപ്പും മുളകും എപ്പിസോഡുകള്‍ സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്. അഞ്ച് വര്‍ഷത്തിലധികമാണ് പരമ്പര ചാനലില്‍ സംപ്രേക്ഷണം ചെയ്തത്. ഇപ്പോൾ കുറച്ച് ദിവസമായി ഈ പരമ്പര കാണാൻ ഇല്ല. ചില പ്രേശ്നങ്ങൾ കാരണമാണ് ഷൂട്ട് നടക്കാത്തത് എന്ന് പറഞ്ഞ് താരങ്ങൾ മുൻപേ വന്നിരുന്നു.
അഞ്ച് വര്‍ഷമായി ഒരേ കഥയുമായി മുന്നോട്ട് പോകുന്നു. ഒരു മാറ്റം വേണമെന്ന് തോന്നിയത് കൊണ്ടാകാം പരമ്പര ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. പിന്നാലെ നിര്‍മ്മാണ ചെലവുകള്‍ വര്‍ധിച്ചതും മറ്റൊരു പരമ്പര തുടങ്ങിയതുമെല്ലാം കാരണങ്ങളായിട്ടുണ്ടാകാമെന്നും ബിജു സോപാനം പറയുന്നു. പ്രേക്ഷകരെ പോലെ തന്നെ ഉപ്പും മുളകും അവസാനിച്ചപ്പോള്‍ തനിക്കും വിഷമമുണ്ടായിരുന്നുവെന്നാണ് ബാലു പറയുന്നത്.
ഉപ്പും മുളകും പോലെ തന്നെ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന മറ്റൊരു സീരിയലാണ് ചക്കപ്പഴം. ഉപ്പും മുളകും പോലെ തന്നെ ഒരു കുടുംബത്തിന്റെ കഥ പറയുന്ന സീരിയലാണ് ഇതും. ഉപ്പും മുളകും സമയത്തും സിനിമകളിലും തിളങ്ങിയിരുന്നു താരങ്ങള്‍. ബാലുവിനും നീലുവിനും പുറമെ മുടിയന്‍, കേശു തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിരുന്നു. കൂടാതെ ശിവാനി, പാറുക്കുട്ടി തുടങ്ങിയവരും എല്ലാവരുടെയും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.