കുടുംബപ്രേക്ഷകര്‍ക്ക് വളരെയധികം സുപരിചിതയാണ് ശാലു മേനോന്‍. നിരവധി പരമ്പരകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ശാലു മേനോന്‍. .ഇപ്പോഴിതാ ശാലു മേനോന്റെ വിവാഹ ജീവിതവും വേര്‍പിരിയലിലേക്കെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.2016 ലായിരുന്നു ശാലുവിന്റെ വിവാഹം. നടന്‍ സജി ജി നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. ആലിലത്താലി എന്ന പരമ്പരയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ഇരുവരും. എന്നാല്‍ ഇപ്പോള്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്.
കുറേനാളുകളായി ഇരുവരും പിരിയുകയാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ നടി ജിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ്. വിവാഹ മോചനം തന്നെയാണ് ലക്ഷ്യമെന്നാണ് ശാലു മേനോന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ജയിലില്‍ നിന്ന് മടങ്ങി വന്നതിന് ഷേധമാണ് വിവാഹം കഴിക്കുന്നത്. ആ തീരുമാനം ശെരിയായിരുന്നോ എന്ന അവതരാകന്റെ ചോദ്യത്തിനാണ് ശാലു മറുപടി നല്‍കിയത്. വാക്കുകള്‍ ഇങ്ങനെ 'എനിക്ക് ഒരു 14 വര്‍ഷം മുന്‍പ് തന്നെ അറിയാമായിരുന്ന ഒരാള്‍ ആയിരുന്നു. ആ സമയത്ത് എന്നെ സംബന്ധിച്ച് ഒരു കോംപ്ലെക്സ് മനസ്സില്‍ ഉണ്ടായിരുന്നു. നല്ലൊരു കുടുംബ ജീവിതം ഒക്കെ ഞാന്‍ ആഗ്രഹിച്ചിരുന്നു. എനിക്ക് അത് ഇഷ്ടമാണ്. ഒരു 14 വര്‍ഷം മുന്‍പ് തന്നെ പ്രൊപ്പോസല്‍ ആയിട്ട് വന്നിരുന്നു.
അന്ന് എനിക്ക് പ്രായമായില്ല പിന്നീട് നോക്കാമെന്ന് പറഞ്ഞ് വിട്ടു. ഇടയ്ക്ക് ബര്‍ത്‌ഡേയ് ആശംസകള്‍ പറയാന്‍ മെസേജ് അയക്കും. അത്രയൊക്കെ ഉണ്ടായിരുന്നുള്ളു. പിന്നീട് ഇതിനൊക്കെ ശേഷമാണ് വീണ്ടും എത്തുന്നത്. ജയിലില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് എന്റെ മനസ്സില്‍ വല്ലാത്ത കോംപ്ലെക്സ് ഉണ്ടായിരുന്നു. ആര് ഇനി എന്നെ കല്യാണം കഴിക്കാനാണ് , ഇത്രയൊക്കെ വിഷയങ്ങള്‍ ഇല്ലേ എന്ന് ചിന്തിച്ചപ്പോഴാണ് ഇത് വരുന്നത്. അങ്ങനെയാണ് കല്യാണത്തിലേക്ക് എത്തുന്നത്. പക്ഷെ കല്യാണം കഴിക്കണ്ടായിരുന്നു എന്ന് പിന്നീട് മനസ്സിലായി.
ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റാതെയായി. അപ്പോള്‍ പിന്നെ സേപ്പറേറ്റഡ് ആയി പോകുന്നത് തന്നെയല്ലേ നല്ലത്. എനിക്ക് ഡാന്‍സ് പ്രോഗ്രാം ഒക്കെ ഉണ്ട്. രാത്രിയൊക്കെ ആകും തിരിച്ച് വരുമ്പോള്‍. അതൊന്നും അഡ്ജസ്‌റ് ചെയ്യാന്‍ പറ്റാതെയായി. ഇഷ്യൂസ് ഉണ്ടാവാന്‍ തുടങ്ങി. എനിക്ക് ഡാന്‍സ് ഉപേക്ഷിക്കാന്‍ കഴിയില്ല. അപ്പോള്‍ ഓരോ ദിവസവും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനെക്കാള്‍ നല്ലത് സേപ്പറേറ്റഡ് ആവുന്നത് തന്നെയാണ്. അതിന്റെ ബാക്കി കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്നു. കോടതിയില്‍ ഇപ്പോള്‍ കേസ് നടക്കുന്നു. എനിക്ക് ഇപ്പോള്‍ കോടതിയില്‍ കയറി കയറി ശീലമായതുകൊണ്ട് അതിങ്ങനെ ഒരു സൈഡില്‍ പോകുന്നുണ്ട്. എനിക്ക് ചേര്‍ന്ന് പോകില്ല എന്ന് ഉറപ്പുണ്ട്. അതുകൊണ്ട് തന്നെ ഡിവോഴ്സ് തന്നെയാണ് ലക്ഷ്യം.