തനിക്ക് മകനെപ്പോലെ പ്രിയപ്പെട്ടവനാണ് നിവിന്‍ പോളിയെന്ന് ശാന്തി കൃഷ്ണ. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ശാന്തി കൃഷ്ണയും നിവിന്‍ പോളിയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. ഒരു പരസ്യചിത്രീകരണത്തിനായാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. തന്റെ പ്രിയപ്പെട്ട 'മകനോടൊപ്പം' വീണ്ടും ജോലി ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് ശാന്തി കൃഷ്ണ പങ്കുവെച്ചത്.
നിവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശാന്തി കൃഷ്ണ ഇങ്ങനെ കുറിച്ചു: 'കുറെ നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട നിവിനോടൊപ്പം ഇന്ന് ഒരു പരസ്യചിത്രീകരണത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു. എന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളും, ഒരു മകനെപ്പോലെ ഞാന്‍ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരേയൊരു നിവിന്‍ പോളി.'
22 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ സിനിമയിലേക്ക് മടങ്ങിയെത്തിയത് നിവിന്‍ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിലൂടെയായിരുന്നു. അന്ന് നിവിന്റെ അമ്മ വേഷത്തിലാണ് താന്‍ എത്തിയതെന്നും, എന്നാല്‍ അക്കാലത്ത് സിനിമകള്‍ കാണാതിരുന്നതിനാല്‍ നിവിന്‍ പോളി ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ശാന്തി കൃഷ്ണ മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്.
ആ സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ സൗഹൃദം പിന്നീട് വലിയൊരു ആത്മബന്ധമായി മാറിയെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. സിനിമയ്ക്ക് പുറത്തും നിവിനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ശാന്തി കൃഷ്ണ, പലപ്പോഴും അദ്ദേഹത്തെ സ്വന്തം മകനോടാണ് ഉപമിക്കാറുള്ളത്. ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും, ഏറെ കാലത്തിന് ശേഷം ഈ 'അമ്മ-മകന്‍' കോമ്പോ വീണ്ടും കാണാന്‍ സാധിച്ചതിന്റെ സന്തോഷം അവര്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.