Latest News

ഇത് ചെയുന്നത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ ചിലര്‍ ആണെന്നതാണ് ഏറ്റവും സങ്കടം; ആ വോയ്‌സ് എഡിറ്റ് ചെയ്ത് അയച്ചു കൊടുത്ത കമ്മ്യൂണിറ്റിയിലെ ശകുനികളെക്കുറിച്ച് സീമ വിനീത്

Malayalilife
ഇത് ചെയുന്നത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ ചിലര്‍ ആണെന്നതാണ് ഏറ്റവും സങ്കടം; ആ വോയ്‌സ് എഡിറ്റ് ചെയ്ത് അയച്ചു കൊടുത്ത കമ്മ്യൂണിറ്റിയിലെ ശകുനികളെക്കുറിച്ച് സീമ വിനീത്

ട്രാന്‍സ്‌ജെന്‍ഡര്‍ സ്ജനഷാജിയുടെ ഓഡിയോക്ലിപ്പ് പുറത്ത് വന്നതും പിന്നാലെ സജ്‌ന ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതുമെല്ലാം കഴിഞ്ഞ ദിവസം ചര്ച്ചയായ സംഭവങ്ങളാണ്. എന്നാല്‍ ഈ സംഭവത്തോടെ ട്രാന്‍സ് കമ്മ്യൂണിറ്റിയ്ക്കുളളില്‍ തന്നെയുളള ഉള്‍പ്പോരാണ് പുറത്ത് വരുന്നതെന്നാണ് മനസ്സിലാക്കുന്നത്. സെലിബ്രിറ്റി ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരാണ് ഈ വോയ്‌സ് ക്ലിപ്പ് മാധ്യമങ്ങള്‍ക്ക് അയച്ചു കൊടുത്തതെന്ന് പേരു പറയാതെ വ്യക്തമാക്കാതെ സീമ പറയുന്നുണ്ട്. 

എവിടെയും അനുകൂല്യങ്ങള്‍ അവരുടെ കൈകളില്‍ കൂടി അവര്‍ ചെയ്തു കൊടുത്തതായി മാത്രേ അറിയാവൂ. പത്രത്തിലും ടീവിയിലും അവരുടെ വലിയ പടം വരുകയും വേണം. അല്ലേ പണി കൊടുക്കും. സ്വയം പ്രഖ്യാപിത അമ്മമാരും കൂട്ടാളികളും. നമ്മുക്ക് കിട്ടാത്തതു ഒന്നും മറ്റുള്ളവരും അനുഭവിക്കരുത് . വളരെ നല്ല ചിന്താഗതി എന്നാണ് സീമ വീഡിയോയില്‍ പറയുന്നത്. 

സീമയുടെ വാക്കുകള്‍ ഇങ്ങനെ

സജ്‌നയുടെ ഒരു ശബ്ദ സന്ദേശം പുറത്തുവിട്ടതായി അറിയാന്‍ കഴിഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ പെടുന്ന ആളുകള്‍ തന്നെ ആണ് സ്വാര്‍ത്ഥ ലാഭം നോക്കി ആ ശബ്ദ സന്ദേശം റെക്കോര്‍ഡ് ചെയ്തിട്ടുള്ളതും മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം അയച്ചുകൊടുത്തിട്ടുള്ളതും എന്നതില്‍ യാതൊരു സംശയവും ഇല്ല. സജ്‌നയുടെ രണ്ടാമത്തെ ലൈവ് മായി ബന്ധപ്പെട്ടാണ് ആ വോയ്സ് ഉള്ളത്. കേരളം ഏറ്റെടുത്ത ആദ്യത്തെ ലൈവില്‍ യാതൊരു വിധ സംശയവും എനിക്കില്ല. ബാക്കി വന്ന ബിരിയാണികള്‍ കാണിച്ചു കരഞ്ഞുകൊണ്ടാണ് അവര്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളെ അവര്‍ പൊതു സമൂഹത്തില്‍ കൊണ്ടുവന്നത്. അതില്‍ ഒരു തെറ്റും ഇല്ല.

രണ്ടാമത്തെ ലൈവ് മറ്റൊരു വ്യക്തിയുടെ അഭിപ്രായ പ്രകാരം ചെയ്തതാണെന്നും അതിനെപ്പറ്റി സംസാരിക്കാന്‍ ചെയ്ത കാള്‍ ആണ് റെക്കോര്‍ഡ് ചെയ്ത് സ്പ്രെഡ് ആകുന്നത്. ഇത് ചെയുന്നത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ ചിലര്‍ ആണെന്നതാണ് ഏറ്റവും സങ്കടം.  അവര്‍ക്ക് പല ഉദ്ദേശങ്ങളും ഉണ്ടാകാം പക്ഷെ ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്നത് വഴി ഇല്ലാതാകുന്നത് പൊതുസമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന വിഭാഗത്തിന്റ തന്നെ നിലനില്‍പ്പാണ്.

വ്യക്തിപരമായി നിങ്ങള്‍ക്ക് പണവും പ്രശസ്തിയും ഉണ്ടാകാം പക്ഷെ സാമൂഹികമായി നിങ്ങള്‍ക്ക് യാതൊരു അംഗീകാരവും ഈ സമൂഹത്തില്‍ കല്പിക്കപ്പെട്ടിട്ടില്ല എന്ന് നിങ്ങള്‍ മനസിലാക്കണം . സ്വാര്‍ത്ഥത കൊണ്ട് എന്നും മനുഷ്യരെ ഉപദ്രവിക്കന്‍ സാധിക്കില്ല. എന്തായാലും അത്രേം തെറ്റിദ്ധാരണ ജനകമായ ഒരു വോയിസ് റെക്കോര്‍ഡ് ചെയ്ത് അത് എഡിറ്റ് ചെയ്ത് മാധ്യമങ്ങള്‍ക്ക് അടക്കം അയച്ചു കൊടുത്ത ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ തന്നെ ചില ശകുനികള്‍ക്ക ( ലോകപ്രശസ്ത അമ്മക്ക് ) നടുവിരല്‍ നമസ്‌കാരം.

Read more topics: # seema vineeth,# about sajna shaji,# controversy
seema vineeth about sajna shaji controversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക