Latest News

നിങ്ങള്‍ക്ക് നിങ്ങളുടെ മനസ്സ് ഒരു ആണിന്റെയോ പെണ്ണ്‌ന്റെയോ ആകട്ടെ; എല്ലാവരും ജീവിക്കട്ടെ; അവരവര്‍ക്ക് ഇഷ്ടം ഉള്ള പോലെ: സീമ വിനീത്

Malayalilife
നിങ്ങള്‍ക്ക് നിങ്ങളുടെ മനസ്സ് ഒരു ആണിന്റെയോ പെണ്ണ്‌ന്റെയോ ആകട്ടെ; എല്ലാവരും ജീവിക്കട്ടെ; അവരവര്‍ക്ക് ഇഷ്ടം ഉള്ള പോലെ: സീമ വിനീത്

ലയാളികൾക്ക് ഇന്ന് ഏറെ  ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്‌, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി വിവധ മേഖലകളിലൂടെ  സുപരിചിതയായ വ്യക്തിയാണ് സീമ വിനീത്. സീമ  ആരാധകർക്കായി തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്.  വളരെ വേ​ഗം തന്നെ സീമ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. എന്നാൽ ഇപ്പോൾ  എന്തിന് ഇങ്ങനെ ജീവിക്കുന്നു എന്ന് ചോദിക്കുന്നവരോടുള്ള മറുപടി  സീമ ഒരു കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ്.

സീമ വിനീതിന്റെ വാക്കുകള്‍ ഇങ്ങനെ, 

എന്തിനു ഇങ്ങനെ ജീവിക്കുന്നു എന്ന് ചോദിക്കുന്നവരോട്.. എന്തിന് ഇങ്ങനേ ചെയ്തു എന്ന് ചോദിക്കുന്നവരോട്? നിങ്ങള്‍ക്ക് നിങ്ങളുടെ മനസ്സ് ഒരു ആണിന്റെയോ പെണ്ണ്‌ന്റെയോ ആകട്ടെ, നിങ്ങള്‍ക്ക് തുണി അഴികുമ്പോള്‍ ഈ പറഞ്ഞ ആണിന്റയോ പെണ്ണന്റെയോ അവയവം ഇല്ല, സ്വന്തം ശരീരം പൂര്‍ണതയില്‍ കാണാന്‍ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. അതും കഷണ്ടിക്ക് മരുന്ന് കണ്ടുപിടിക്കാനും ശരീരം വെളുക്കാനും ശരീര വണ്ണം കുറക്കാനും കൂട്ടാനും മറ്റും ആളുകള്‍ ഓടി നടക്കുന്ന ഈ കാലത്ത് അതും പോട്ടെ സെക്‌സ് എന്നാല്‍ ഒരു അത്യാവശ്യഘടകം ആണ്.

എന്നാല്‍ നിങള്‍ നിങ്ങളുടെ ഭാര്യയുടെ അടുത്തോ ഭര്‍ത്താവിന്റെ അടുത്തോ ചെല്ലുമ്പോള്‍ ഈ പറഞ്ഞ സാധനങ്ങള്‍ ഒന്നും ഇല്ലേല്‍ എന്താകും അവസ്ഥ, സ്വന്തം ശരീരം ഭംഗി ഉള്ളത് ആകാന്‍ ആഗ്രഹിക്കാത്തവര്‍ വിരളം ആണ്, അവനവനു അവന്റെ ശരീരഭാഗങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നെ പോലെ ഇരിക്കണം എന്ന് ആഗ്രഹിക്കാത്തവരും പരിശ്രമിക്കാത്തവരും വിരളമാണ് ജീവിതം ആഗ്രഹത്തിന് അനുസരിച്ചു ജീവിക്കുമ്പോള്‍ ആണ് സുന്ദരമാകുന്നത് അല്ലാതെ മറ്റുള്ളോരുടെ ആഗ്രഹങ്ങളും സന്തോഷങ്ങളും തല്ലി കെടുത്തി നമുക്ക് മാത്രം സന്തോഷിക്കണം എന്ന് ചിന്തിക്കുമ്പോള്‍ അല്ല. എല്ലാവരും ജീവിക്കട്ടെ, അവരവര്‍ക്ക് ഇഷ്ടം ഉള്ള പോലെ, മറ്റുള്ളവര്‍ക്ക് ശല്യം ആകാതെ Be empethetic, Stop Homopbia Trans phobia??

Read more topics: # Seema vineeth,# words goes viral
Seema vineeth words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES