Latest News

നിഷ്‌കളങ്കമായ ചിരിക്കും നുണക്കുഴിക്കവിളിനും മാറ്റമില്ല; മകള്‍ക്കും ഭര്‍ത്താവിനും ഒപ്പമുളള സജിത ബേട്ടിയുടെ പുത്തന്‍ ചിത്രങ്ങള്‍ 

Malayalilife
നിഷ്‌കളങ്കമായ ചിരിക്കും നുണക്കുഴിക്കവിളിനും മാറ്റമില്ല; മകള്‍ക്കും ഭര്‍ത്താവിനും ഒപ്പമുളള സജിത ബേട്ടിയുടെ പുത്തന്‍ ചിത്രങ്ങള്‍ 

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിത മുഖമാണ് സജിതാ ബേട്ടിയുടെത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയെങ്കിലും ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് സജിതാ ബേട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. 40ല്‍ അധികം സീരിയലുകളിലും സജിത വേഷമിട്ടിരുന്നു. 2012ല്‍ കല്യാണം കഴിഞ്ഞെങ്കിലും സജിത സിനിമയിലും മിനിസ്‌ക്രീനിലും സജീവമായിരുന്നു.

ഉറുദു വംശജയും മുസ്ലീം സമുദായക്കാരിയുമായ സജിതയുടെ കുടുംബം കേരളത്തില്‍ സ്ഥിര താമസമായിരുന്നു. പല സീരിയലിലും വില്ലത്തിയായി സജിത തിളങ്ങിയിരുന്നു. 2012ല്‍ ആണ് വയനാട്ട് കല്‍പ്പറ്റ സ്വദേശി ഷമാസിനെ സജിത വിവാഹം കഴിച്ചത്. കല്യാണം കഴിഞ്ഞു ചില സിനിമകളില്‍ വേഷമിട്ടെങ്കിലും കഴിഞ്ഞ കുറേ മാസങ്ങളായി സജിതയെ കാണാനില്ലായിരുന്നു. പിന്നീട്  നാളുകള്‍ക്ക് ശേഷം ഒരു പെണ്‍കുഞ്ഞിനൊപ്പമുളള സജീത ബേട്ടിയുടെ കുടുംബച്ചിത്രങ്ങളാണ് പുറത്ത് വന്നത്. മേയ്ക്കപ്പ് ഒന്നുമില്ലാതെ പ്രസവ ശേഷം കുഞ്ഞും ഭര്‍ത്താവുമൊത്തുള്ള സജിതയുടെ ചിത്രങ്ങളാണ് പ്രചരിച്ചത്. അതേ സമയം അതീവ ഗ്ലാമറസ് വേഷങ്ങളില്‍ കാണപ്പെട്ടിരുന്ന സജിത പര്‍ദ്ദയില്‍ പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

ഇപ്പോള്‍ ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പമുളള സജിത ബേട്ടിയുടെപുതിയ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. കുട്ടിത്തം തുളുമ്പുന്ന മുഖവും,നിഷ്‌കളങ്കമായ വിടര്‍ന്ന കണ്ണുകളും ഉള്ള താരത്തിനു ഇന്നും വലിയ മാറ്റം ഒന്നും ഇല്ലെന്നാണ് സജിതയുടെ പുതിയ ചിത്രം കണ്ട ആരാധകര്‍ പറയുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി സജിത അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിട്ട്. എങ്കിലും തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയാണ് ഇന്നും സജിതയെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ആരാധിക്കുന്നത്. ഇപ്പോള്‍ മൂന്നുവയസ്സിലേക്ക് കടക്കുന്ന മകള്‍ ഇസ ഫാത്തിമ ഷമാന്റെ വളര്‍ച്ച ആസ്വദിക്കുന്ന തിരക്കില്‍ ആണ് സജിത ബേട്ടി.

കുറച്ചുകാലം ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന സജിത ഇപ്പോള്‍ നാട്ടില്‍ സെറ്റില്‍ഡ് ആണ്. ബിസിനസ്സുകാരനായ ഭര്‍ത്താവ് ഷമാസ് തന്റെ ഒപ്പം എന്തിനും ഏതിനും കൂടെ ഉണ്ടെന്ന് മുന്‍പ് ഞങ്ങള്‍ക്ക് തന്ന ഒരു അഭിമുഖത്തില്‍ സജിത വ്യക്തമാക്കിയിട്ടുണ്ട്. അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്നും സജിത പറഞ്ഞിരുന്നു.ഭര്‍ത്താവ് ഷമാസിനും മകള്‍ ഇസക്കും ഒപ്പമുള്ള സജിതയുടെ പുതിയ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പൊതുവെ പര്‍ദ്ദയില്‍ ആണ് സജിത ചിത്രങ്ങളില്‍ എത്താറുള്ളത് എങ്കിലും സല്‍വാറില്‍ മൊഞ്ചത്തി ആയിട്ടാണ് സജിത പുതിയ ചിത്രത്തില്‍ എത്തിയിരിക്കുന്നത്.


 

Read more topics: # sajitha betti,# latest picture,# with family
sajitha betti latest picture with family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക