ഈ പറക്കുംതളിക'യിലും 'കണ്‍മഷി'യിലും 'ബാലേട്ട'നിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് നിത്യാദാസ്. ശാലീന സുന്ദരിയായി തിളങ്ങിയ നിത്യ വിവാഹത്തോടെയാണ് സിനിമിയില്‍ നിന്നും ഇടവേളയെടുത്തത്. പിന്നീട് അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം താരം മിനിസ്‌ക്രീനിലൂടെ തിരിച്ചെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്തെക്കാളും സുന്ദരിയായിട്ടാണ് നിത്യ മടങ്ങിയെത്തിയത്. വിവാഹം കഴിഞ്ഞ് മകളുടെ വരവോടെ തിരക്കിന്റെ ലോകത്തിലായിരുന്നു താരം. നിത്യയ്ക്ക് യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്. ഭര്‍ത്താവ് അര്‍വിന്ദ് സിങ് ജംവാള്‍ നിത്യയെക്കാളും യാത്രയെ പ്രണയിക്കുന്നയാളാണ്.
നിത്യാദാസും ഭര്‍ത്താവ് അര്‍വിന്ദ് സിങ് ജംവാളും യാത്രയെ ഇഷ്ടപ്പെടുമ്പോള്‍ മകള്‍ നൈനയും അവരോടൊപ്പം കൂടും.മകന്റെ വരവോടെ യാത്രകള്‍ക്ക് ഒപ്പം ഒരാളു കൂടിയായി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിത്യ. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ നിത്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ കുടുംബത്തിനൊപ്പമുളള യാത്ര വിശേഷങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പഞ്ചാബില്‍ നിന്നുളള മനോഹരമായ വീഡിയോയും മക്കള്‍ക്കൊപ്പം സമയം ചിലവിടുന്ന വീഡിയോയൊക്കെയാണ് താരം പങ്കുവയ്ക്കുന്നത്. ഒപ്പം മകള്‍ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചും താരം എത്താറുണ്ട്. കുടുബംത്തോടൊപ്പം ചിലവഴിക്കുന്ന സമയമാണ് ഏറ്റവും മികച്ച സമയങ്ങളെന്നാണ് താരം കുറിക്കുന്നത്. അന്യഭാഷയില്‍ സജീവമായ താരം ടിക്ടോക് വീഡിയോകളൊക്കെ പങ്കുവയ്ക്കാറുണ്ട്.