മലയാളത്തിലെ സിനിമാ കുടുംബമെന്നു തന്നെ പറയാവുന്ന ഒന്നാണ് ശ്രീനിവാസന്റെ കുടുംബം. ശ്രീനിവാസന്റെ രണ്ടു മക്കളും സിനിമയില്‍ തിളങ്ങുകയാണ്.സിനിമയില്‍ ഗായകനായും നടനായും സംവിധായകനായുമെല്ലാം തിളങ്ങുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. സിനിമയില്‍ സജീവമായ താരം 2012 ഒക്ടോബര്‍ 18 നാണ് ദിവ്യയെ വിവാഹം ചെയ്തത്.
8 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു തന്റെ ജൂനിയറായ പയ്യന്നൂര്‍ സ്വദേശിനി ദിവ്യയെ താരം വിവാഹം ചെയ്യ്തത്.. 2017 ല്‍ ഇരുവര്‍ക്കും ആണ്‍കുഞ്ഞു ജനിച്ചു .വിഹാന്‍ എന്നാണ് മകന്റെ പേര്. 2019 ല്‍ ഇരുവര്‍ക്കും ഒരു മകളും ജനിച്ചു. ഷനായാ ദിവ്യ വിനീത് എന്നാണ് മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.
നല്ലൊരു ഭര്‍ത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്. മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ കുടുംബത്തിനൊപ്പം നടത്തിയ ഒരു യാത്രയുടെ ചിത്രങ്ങളാണ് വിനീത് ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിട്ടുള്ളത്. കുടുംബത്തിനൊപ്പം വിനോദ യാത്ര ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളാണ് വിനീത് ശ്രീനിവാസന്‍ പങ്കുവച്ചത്
ഇതെവിടെയാണ് സ്ഥലം എന്ന ചോദ്യത്തിന് ഡെസ്റ്റിനി ഫാംസ് ആണെന്നും വിനീത് മറുപടി നല്‍കുന്നുണ്ട്. ഊട്ടിയിലെ മനോഹരമായ ടൂറിസ്റ്റ് സ്റ്റേ ആണ് ഡെസ്റ്റിനി ഫാംസ്. എപ്പോഴും തിരക്കിലായിരിക്കുന്ന താരങ്ങള്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ലഭിക്കുന്ന ചെറിയ നിമിഷങ്ങള്‍ പോലും ആഘോഷമാക്കാറുണ്ട്. കുട്ടിയുടുപ്പിട്ട് നടക്കുന്ന ഷനയയെ കാണാന്‍ പാവക്കുട്ടിയെപോലെയുണ്ടെന്നാണ് ചിത്രങ്ങള്‍ കണ്ട ആരാധകര്‍ പറയുന്നത്.