കിഴക്കൂടനൊപ്പം മറിയാമ്മ; ഭാര്യ സോണിയയ്‌ക്കൊപ്പം ജീവിതം അടിച്ചു പൊളിച്ച് റോയ്‌സ്‌

Malayalilife
 കിഴക്കൂടനൊപ്പം മറിയാമ്മ; ഭാര്യ സോണിയയ്‌ക്കൊപ്പം ജീവിതം അടിച്ചു പൊളിച്ച് റോയ്‌സ്‌

ഫെബ്രുവരി 22 നായിരുന്നു ബിസിനസ്സ് മാനായ റോയിസ് രണ്ടാമതും വിവാഹിതനായത്. ആരാധകര്‍ ഏറെ ഉറ്റുനോക്കിയ വിവാഹം വളരെ ലളിതമായ രീതിയിലാണ് നടന്നത്. സോഫ്റ്റ് വേര്‍ എഞ്ചിനീയറായ സോണിയ ആണ് റോയിസിന്റെ ജീവിതത്തിലേക്ക് എത്തിയത്. ലോക്ഡൗണില്‍ റോയ്‌സ് പാചകം ചെയ്യുന്നതിന്റെയും സ്വകാര്യനിമിഷങ്ങളുടെയും ചിത്രങ്ങള്‍ സോണിയ പങ്കുവച്ചിരുന്നു. റിമിയെ പോലെ സ്‌റ്റൈലിഷാണ് സോണിയ എന്നും ചിത്രങ്ങള്‍ കണ്ട ആരാധകര്‍ പറഞ്ഞിരുന്നു. സോണിയയുമായുള്ള വിവാഹശേഷം റോയ്‌സ് ജീവിതം ആസ്വദിക്കുകയാണ് എന്ന് വ്യക്തമാക്കുന്ന ചില ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുടുംബ ജീവിതത്തിനും സുഹൃത്തുകള്‍ക്കും അതീവ പ്രാധാന്യം കൊടുക്കുന്ന ആളായ സോണിയ നല്ലൊരു ജോളി ടൈപ് കൂടിയാണ്. റോയിസും ഇപ്പോള്‍ ആ ട്രാക്കിലേക്ക് എത്തിയിരിക്കയാണ്.

വണ്ണം എല്ലാം കുറച്ച് ഫിറ്റ്‌നസില്‍ ഇപ്പോള്‍ ശ്രദ്ധിക്കുകയാണ് റോയ്‌സ്. റോയിസിന്റെ പുതിയ ലുക്കിലുള്ള ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. ഒരു പെണ്ണ് വന്ന് കയറിയപ്പോഴുള്ള മാറ്റമെന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്. അതൊടൊപ്പം തന്നെ സോണിയയ്‌ക്കൊപ്പമുള്ള ഒരു ചിത്രംവും റോയ്‌സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മനസറിഞ്ഞ് ചിരിച്ചുകൊണ്ട് നില്‍ക്കുകയാണ് ചിത്രത്തില്‍ ഇരുവരും കിഴക്കൂടനൊപ്പം മറിയാമ്മ എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് ഇരുവരുടെയും ചിത്രം റോയിസ് ഷെയര്‍ ചെയ്തത്. എന്നെന്നും സന്തോഷത്തോടെ ജീവിക്കാനാണ് ചിത്രം കണ്ട് ആരാധകര്‍ ആശംസിക്കുന്നത്. ഇതോടൊപ്പം സോണിയയുമായുള്ള വിവാഹം റോയിസിന്റെ ലുക്കില്‍ വരെ മാറ്റങ്ങള്‍ വരുത്തിയല്ലോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. റിമി ഇതൊക്കെ കാണുന്നുണ്ടോ എന്നും ഒറ്റയ്ക്ക് കഴിയാതെ മറ്റൊരു ജീവിതത്തെപറ്റി ചിന്തിക്കണമെന്നുമുള്ള കമന്റുകളും സോഷ്യല്‍മീഡിയയില്‍ നിറയുന്നു.

 






 

royce kizhakoodan and soniya latest photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES