അമ്മ വളയിട്ടപ്പോള്‍ മധുരം നല്‍കി മകള്‍ ചേര്‍ത്ത് പിടിച്ച് അരുണ്‍; വീണ്ടും അമ്മയാകാന്‍ ഒരുങ്ങി നടി ദിവ്യ ഉണ്ണി; വളക്കാപ്പ് ചിത്രങ്ങള്‍ പങ്കുവച്ച് താരം

Malayalilife
  അമ്മ വളയിട്ടപ്പോള്‍ മധുരം നല്‍കി മകള്‍ ചേര്‍ത്ത് പിടിച്ച് അരുണ്‍; വീണ്ടും അമ്മയാകാന്‍ ഒരുങ്ങി നടി ദിവ്യ ഉണ്ണി; വളക്കാപ്പ് ചിത്രങ്ങള്‍ പങ്കുവച്ച് താരം

രുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന താരം വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. എന്നാല്‍ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായിരുന്നു. ഇപ്പോള്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ദിവ്യ സോഷ്യല്‍ മീഡിയയിലും സജീവമാണ. ഇപ്പോള്‍ മറ്റൊരു സന്തോഷം കൂടി പങ്കുവച്ച് എത്തിയിരിക്കയാണ് ദിവ്യ.

പ്രണയവര്‍ണ്ണങ്ങള്‍, ആകാശ ഗംഗ തുടങ്ങി ഫ്രണ്ടസ്, സൂര്യപുത്രന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ്  ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയുമാണ് ദിവ്യ. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കയാണെങ്കിലും ദിവ്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ നൃത്തവേദികളിലെ ചിത്രങ്ങളും കുടുംബച്ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുന്നതിനിടെയാണ് താരം വിവാഹിതയായത്. ആദ്യ വിവാഹത്തില്‍ താരത്തിന് രണ്ടു മക്കളുണ്ട്. പിന്നീട് ആ ബന്ധം വേര്‍പിരിഞ്ഞ താരം കഴിഞ്ഞ വര്‍ഷമാണ് വീണ്ടും വിവാഹിതയായത്. വിവാഹച്ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് തന്റെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.  അനിയത്തി വിദ്യാ ഉണ്ണിയുടെ വിവാഹത്തിനും തിളങ്ങിയത് ദിവ്യയും ഭര്‍ത്താവ് അരുണുമായിരുന്നു. ഇപ്പോള്‍ മറ്റൊരു സന്തോഷത്തിന്റെ വാര്‍ത്ത ആരാധകരോട് പങ്കുവച്ചിരിക്കയാണ് താരം. മൂന്നാമതും അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് എത്തുന്നത്. തന്റെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് ദിവ്യ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. വളക്കാപ്പ് ചടങ്ങില്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്നതും, അമ്മ വള അണിയിക്കുന്നതും മകള്‍ മധുരം കൊടുക്കുന്നതുമായ ചിത്രങ്ങള്‍ ദിവ്യ പങ്കുവച്ചിട്ടുണ്ട്. നിരവധി താരങ്ങളാണ് ദിവ്യ ഉണ്ണിക്ക് ആശംസകളുമായി എത്തുന്നത്.

കഴിഞ്ഞ ദിവസം താങ്ക്‌സ ഗീവിങ് ഡേയില്‍ ആശംസകള്‍ നേര്‍ന്ന് ദിവ്യ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. അമേരിക്കയില്‍ ആഘോഷിക്കുന്ന ഒരു ചടങ്ങാണ് താങ്ക്‌സ് ഗിവിങ്ങ്.അമ്മയ്ക്കും ഭര്‍ത്താവിനും മക്കള്‍ക്കും അനിയത്തിക്കും കുടുംബത്തിനുമൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് ദിവ്യ താങ്ക്‌സ ഗീവിങ് നേര്‍ന്നത്. ജീവിതത്തിലെ എല്ലാ റോളിലും താന്‍ സന്തോഷവതിയാണെന്നും താരം വ്യക്തമാക്കിയിരുന്നു. അതീവ സന്തോഷത്തോടെയുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. അമേരിക്കയില്‍ നൃത്തവിദ്യാലയം നടത്തി കുടുംബസമേതം അവിടെ താമസിക്കുകയാണ് ദിവ്യ ഉണ്ണി. നൃത്തവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി ഇടയ്ക്കിടയ്ക്ക് ദിവ്യ കേരളത്തിലേക്ക് എത്താറുണ്ട്. വിവാഹശേഷം നടിമാര്‍ സിനിമയിലേക്ക് തിരികെ എത്തുന്ന ഈ സമയത്തില്‍ ദിവ്യ എന്നാണ് തിരികെ എത്തുകയെന്നാണ് ആരാധകര്‍ ചോദിച്ചിരുന്നു.

ബാലതാരമായാണ് ദിവ്യ ഉണ്ണി തുടക്കം കുറിച്ചത് കുട്ടിക്കാലം മുതലേ തന്നെ മാതാപിതാക്കള്‍ കാലപരിപാടികളില്‍ പങ്കെടുപ്പിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. നിന്നെ നായികയാക്കി സിനിമയൊരുക്കുമെന്നുള്ള വാക്ക് ആദ്യം നല്‍കിയത് വിനയനായിരുന്നു. കല്യാണസൗഗന്ധികത്തിലൂടെയായിരുന്നു അദ്ദേഹം ആ വാക്ക് പാലിച്ചത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. പിന്നീട് ഇത് പരാജയമായി വിവാഹബന്ധം വേര്‍പെടുത്തിയ ദിവ്യ കഴിഞ്ഞ വര്‍ഷം അണുനിനെ ദിവ്യ വിവാഹം ചെയ്യുകയുമായിരുന്നു. രണ്ടു മക്കള്‍ ദിവ്യക്ക് ആദ്യ ബന്ധത്തിലുണ്ട്.

 

Read more topics: # divya unni pregnat ,# photos
divya unni pregnat photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES