Latest News

മഞ്ഞ പട്ടുസാരിയില്‍ നിറവയറുമായി നടി സ്നേഹ; സീമന്തം ചടങ്ങ് ആഘോഷമാക്കി പ്രസന്നയും മകനും..!

Malayalilife
  മഞ്ഞ പട്ടുസാരിയില്‍ നിറവയറുമായി നടി സ്നേഹ; സീമന്തം ചടങ്ങ് ആഘോഷമാക്കി പ്രസന്നയും മകനും..!

ലയാളത്തിലൂടെ അഭിനയരംഗത്തെത്തിയ സ്‌നേഹ മലയാളസിനിമയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ്. മലയാളത്തില്‍ സജീവമായിരുന്ന പ്രസന്ന അടുത്തിടെ ബ്രദേഴ്‌സ് ഡേയിലൂടെ മലയാളത്തിലേക്കെത്തി.തമിഴിലും തെലുങ്കിലും മലയാളത്തിലും സ്‌നേഹ സെലക്ടീവായി സിനിമകള്‍ ചെയ്തുകൊണ്ടിരുന്നു. 2012 ലായിരുന്നു സ്‌നേഹയും പ്രസന്നയും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. എങ്കിലും വിവാഹശേഷവും സ്‌നേഹ അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ, രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ ക്യൂട്ട് ദമ്പതികള്‍. സ്‌നേഹയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിറവയറുമായി നില്‍ക്കുന്ന സ്‌നേഹയുടെ നിരവധി ചിത്രങ്ങളാണ് ഒപ്പം വൈറലാവുന്നത്. മഞ്ഞനിറമുള്ള സാരിയില്‍ നടി അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്. സ്‌നേഹയുടെയും പ്രസന്നയുടെയും അടുത്ത ബന്ധുക്കളും സിനിമയിലെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിഹാന്‍ ആണ് താരദമ്പതികളുടെ മൂത്തമകന്‍. ഇടയ്ക്ക് ദമ്പതികള്‍ തമ്മില്‍ വഴക്കാണെന്നും ഉടനെ വേര്‍പിരിയുമെന്നും ഗോസിപ്പ് എത്തിയെങ്കിലും അതെല്ല്ാം കാറ്റില്‍ പറത്തിയാണ് ദമ്പതികള്‍ സന്തോഷത്തോടെ ജീവിക്കുന്നത്.

Read more topics: # taamil,# actress,# sneeha,# babyshower,# photos,# prasanna
tamil actress sneha baby shower photos goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക