റോയല്‍ ലുക്കില്‍ അണിഞ്ഞൊരുങ്ങി റോബിനും ആരതിയും; ആരാധകര്‍ കാത്തിരുന്ന വിവാഹനിശ്ചയം കഴിഞ്ഞു; എന്‍ഗേജ്‌മെന്റ് ദിവസത്തില്‍ അണിഞ്ഞൊരുങ്ങിയെത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; നിശ്ചയം നടക്കുന്നത് കൊച്ചിയിലെ കണ്‍വന്‍ഷന്‍ സെന്ററില്

Malayalilife
റോയല്‍ ലുക്കില്‍ അണിഞ്ഞൊരുങ്ങി റോബിനും ആരതിയും; ആരാധകര്‍ കാത്തിരുന്ന വിവാഹനിശ്ചയം കഴിഞ്ഞു; എന്‍ഗേജ്‌മെന്റ് ദിവസത്തില്‍ അണിഞ്ഞൊരുങ്ങിയെത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; നിശ്ചയം നടക്കുന്നത് കൊച്ചിയിലെ കണ്‍വന്‍ഷന്‍ സെന്ററില്

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെയും നടിയും ഫാഷന്‍ ഡിസൈനറും സംരംഭകയുമായ ആരതി പൊടിയുടെയും വിവാഹനിശ്ചയമാണിന്ന്. ഇടപ്പള്ളിയിലെ അസിസിയ കണ്‍വന്‍ഷന്‍ സെന്ററിലാണ് നിശ്ചയം നടന്നത്. മുന്തിരിയുടെ നിറത്തിലുള്ള റോയല്‍ ലുക്കിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാ്ണ് ഇരുവരും എത്തിയിരിക്കുന്നത്.

ബിഗ് ബോസ് ഷോയിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാന്‍ റോബിനു കഴിഞ്ഞിരുന്നു. ഒരു അഭിമുഖത്തിലൂടെയാണ് റോബിനും ആരതിയും പരിചയപ്പെടുന്നത്. കേരളക്കരയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ താരം കൂടിയാണ് റോബിന്‍. മോഡലും നടിയുമായ ആരതി പൊടിയുമായി വിവാഹിതനാകാന്‍ പോകുകയാണെന്ന് മുന്‍പ് റോബിന്‍ പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. 

വിവാഹ നിശ്ചയ കാര്യം അറിയിച്ച് ഇരുവരും കുറിപ്പ് പങ്ക് വച്ചിരുന്നു.ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയാണ്, കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാന്‍ നേടിയിട്ടുണ്ട്: സംരംഭക, ഡിസൈനര്‍, നടി എന്നീ നിലകളില്‍ എന്റെ ഭാവി പ്രൊഫഷണല്‍ ജീവിതം. ഇപ്പോള്‍ ഞാന്‍ കുടുംബ ജീവിതത്തിലേക്ക് കടക്കാന്‍ പോവുകയാണ്. എന്റെ കുടുംബ ജീവിതവും തൊഴില്‍ ജീവിതവും വിജയിച്ചതില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. കാരണം നാളെ ഞാനുമായി വിവാഹ നിശ്ചയം നടത്തുന്ന വ്യക്തി ഞാനേറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്,ആരതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെയാണ്യ

 


റോബിന്റെ വാക്കുകള്‍ ഇങ്ങനെ

എല്ലാവര്‍ക്കും നമസ്‌കാരം ഞാന്‍ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഇന്ന് ഫെബ്രുവരി 16 ആണ്. എന്റെ എന്‍ഗേഡ്മെന്റ് ആണ്. ഏഷ്യാനെറ്റും ബിഗ് ബോസും കാരണമാണ് നിങ്ങള്‍ എല്ലാവരും ഞാന്‍ എന്ന് പറയുന്ന ഒരു വ്യക്തി ജീവിച്ചിരിപ്പുണ്ട് എന്ന് അറിയുന്നത്. ഒരുപാട് നന്ദിയുണ്ട്. ഒരുപാട് കടപ്പാടുണ്ട്. അതിനുപരി ബിഗ് ബോസ് എന്ന് പറയുന്ന ഷോ കാരണമാണ് ആരതി പൊടി എന്ന് പറയുന്ന വ്യക്തിയെ എനിക്ക് കാണാന്‍ സാധിച്ചതും എന്റെ ലൈഫിന്റെ ഒരു വലിയ പാര്‍ട്ട് ആകാന്‍ പോകുന്നതും. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. എല്ലാവരുടേയും സ്നേഹവും പ്രാര്‍ത്ഥനയും ഞങ്ങളുടെ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു. രണ്ട് പേര്‍ക്കും നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും വേണ്ടുവോളം വേണം. എനിക്ക് അത് മാത്രം മതി. പിന്നെ എല്ലാവര്‍ക്കും ഒരുപാട് നന്ദി. കാരണം നിങ്ങള്‍ എല്ലാവരും ആണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. ആ ഒരു സ്നേഹവും കടപ്പാടും എപ്പോഴും ഉണ്ടായിരിക്കും. എനിക്ക് ഒരു വീഡിയോ ചെയ്യണം എന്ന് തോന്നി. പെട്ടെന്ന് അങ്ങ് ചെയ്തു. എല്ലാവരും ഹാപ്പിയായിട്ടിരിക്കൂ. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arati (@arati_podi)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arati (@arati_podi)

robin radhakrishnan and arati podi engagement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES