ശബ്ദം കൊണ്ടും അവതരണം കൊണ്ടും സംഗീതാസ്വാദകരുടെ ഇഷ്ടഗായകരായി മാറിയവരാണ് റിമി ടോമിയും സിത്താരയും. ഇപ്പോള്‍ മിനിസ്‌ക്രീനിലാണ് ഇവര്‍ തിളങ്ങുന്നത്. വിവാധ ചാനലുകളില്‍ വ്യത്യസ്ത ഷോകളില്‍ തങ്ങളുടെ സ്വരമാധുര്യവുമായി ഇവര്‍ എത്താറുണ്ട
ടോപ് സിംഗര്‍ റിയാലിറ്റി ഷോയ്ക്ക് ശേഷം വിധി കര്‍ത്താവായ സിത്താര നിറഞ്ഞു നില്‍ക്കുകയാണ് ഇപ്പോള്‍ സൂപ്പര്‍ 4 സീസണ്‍ രണ്ടില്‍. സിത്താര മാത്രം അല്ല റിമി ടോമിയും വിധി കര്‍ത്താവായി ഷോയില്‍ നിറയുന്നുണ്ട്. ഇരുവര്‍ക്കും പുറമെ ഗായകന്‍ വിധു പ്രതാപും ഗായിക ജ്യോത്സ്നയും ഷോയില്‍ ജഡ്ജസായി എത്തുന്നുണ്ട്. ഇവരുടെ കോമഡിയും സംഗീതവുമൊക്കെയായി രസകരമായിട്ടാണ് ഷോ മുന്നോട്ടു പോകുന്നത്.
ഇപ്പോള്‍ നാലു പേരുടെയും രസകരമായ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങള്‍ വഴി വൈറല്‍ ആകുന്നത്. ഷോയ്ക്കിടയില്‍ മത്സരാര്‍ത്ഥി ആയെത്തുന്ന അബിനോട് സംസാരിക്കുന്നതിനിടയില്‍ ആണ് പ്രേക്ഷകര്‍ക്ക് ചിരി സമ്മാനിക്കുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളും അരങ്ങേറിയത്. പൊതുവെ കോമഡി പറഞ്ഞു കൈയ്യടി വാങ്ങുന്ന റിമി ഇത്തവണയും താരമാണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടാറ്റൂ പതിച്ച ഒരു വനിത സിത്താര കൃഷ്ണകുമാര്‍ ആകും എന്ന് പറഞ്ഞുകൊണ്ടാണ് റിമി സംസാരിച്ചു തുടങ്ങുന്നത്. കാര്യം തമാശയ്ക്ക് തുടങ്ങിയതാണ് എങ്കിലും, പിന്നീട് റിമിയും സിത്താരയും സീരിയസ് ആയി. ,വെറുതെ അങ്ങ് പോയി എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റിയ ഒന്നല്ല ടാറ്റൂ എന്നാണ് ഇരുവരും പറയുന്നത്. തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നടന്നപ്പോഴാണ് ടാറ്റൂ പതിച്ചത്. അത് തന്റെ മകളുടെ പേര് ആയിരുന്നു എന്നാണ് സിത്താര പറയുന്നത്. നമ്മുടെ ഇഷ്ടങ്ങള്‍ മാറുന്നത് അനുസരിച്ചുവേണം ശരീരത്തില്‍ ടാറ്റൂ പതിക്കാന്‍ എന്നും താരം പറയുന്നു.