സീരിയലിലെ നായകനേയും നായികയേയുംകാള്‍ പ്രേക്ഷകര്‍ ആരാധിക്കുന്ന താര ജോഡികള്‍ ഉണ്ടാകുമോ? അതെങ്ങനെ സംഭവിക്കും എന്ന് ചോദിക്കാന്‍ വരട്ടെ.. അങ്ങനെ രണ്ടു പേര്‍ ഉണ്ട്. ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തത്തിലെ പിങ്കിയും അര്‍ജ്ജുനും. അഗാധ പ്രണയത്തിലായ ഈ താരജോഡികളില്‍ അര്‍ജ്ജുനായി അഭിനയിക്കുന്നത് നടന്‍ അനന്തു കൃഷ്ണനാണ്. ഇപ്പോഴിതാ, തന്റെ യഥാര്‍ത്ഥ ജീവിത നായികയെ താലികെട്ടി സ്വന്തമാക്കിയിരിക്കുകയാണ് നടന്‍ അനന്തു കൃഷ്ണന്‍. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ ഇന്നലെയാണ് നടന്റെ വിവാഹം കഴിഞ്ഞത്. ലളിതമായ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചപ്പോള്‍ വധുവിനെ കണ്ട് ആരാധകരും ഞെട്ടിയെന്ന് പറയാം. കാരണം, അത്രയും വലിയൊരു സെലിബ്രേറ്റി യൂട്യൂബറെയാണ് അനന്തു സ്വന്തമാക്കിയത്.
ശരണ്യ നന്ദകുമാര്‍ എന്ന ഫാഷന്‍, ഫണ്‍ വ്ലോഗറെയാണ് അനന്തു വിവാഹം കഴിച്ചത്. അതിസുന്ദരിയായ ശരണ്യ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അനന്തുവിനെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്നും വിവാഹവിശേഷങ്ങളും എല്ലാം ആരാധകര്‍ അറിയിച്ചത്. എന്നാല്‍ അധികമാരും ഈ വിശേഷം അറിഞ്ഞിരുന്നില്ല. അനന്തു തന്റെ സോഷ്യല്‍മീഡിയാ പേജിലൂടെ വിവാഹചിത്രങ്ങള്‍ പങ്കുവച്ചപ്പോഴാണ് ആരാധകരില്‍ ഭൂരിഭാഗവും ഈ സന്തോഷ വാര്‍ത്ത അറിഞ്ഞത്. ഏഴു മാസങ്ങള്‍ക്കു മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ക്ഷേത്രത്തില്‍ വച്ചുള്ള ഒരു ലളിതമായ ചടങ്ങായിരുന്നു ഇവരുടെ വിവാഹം എന്നാണ് പുറത്തു വന്ന ചിത്രങ്ങളും വീഡിയോകളും സൂചിപ്പിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം കൂടിയായിരുന്നു.
ഏറെ വര്‍ഷങ്ങളായുള്ള പ്രണയമാണ് ഇവരുടേത്. ശരണ്യയെ ഒരു വ്ലോഗറാക്കി മാറ്റിയതു പോലും അനന്തുവിന്റെ പിന്തുണയും പ്രോത്സാഹനവുമാണ്. വിവാഹം ലളിതമായിരുന്നെങ്കിലും ഏതാനും മാസങ്ങള്‍ക്കു മുമ്പേ നടന്ന ഇവരുടെ വിവാഹനിശ്ചയം അതിഗംഭീരമായിട്ടായിരുന്നു നടന്നത്. ഡെക്കറേഷനും ഡ്രസ്സിങും മാത്രമല്ല, കലാപാരിപാടികളും എല്ലാം വിവാഹ നിശ്ചയത്തില്‍ അരങ്ങേറിയിരുന്നു. നാഗവല്ലിയായി ശരണ്യയും, നകുലനായി അനന്തുവും അഭിനയിച്ചതെല്ലാം കൈയ്യടി നേടിയിരുന്നു. അതുകഴിഞ്ഞ് വടം വലി മത്സരം വരെ നടന്നു. പെണ്‍വീട്ടുകാരും ചെറുക്കന്‍ വീട്ടുകാരും തമ്മിലുള്ള വടം വലി മത്സരത്തില്‍ ജയിച്ചത് ചെറുക്കന്റെ ടീം തന്നെയാണ്. കാര്‍ത്തിക് സൂര്യയടക്കമുള്ള സംഘമാണ് ശരണ്യയുടെ ഭാഗത്ത് നിന്ന് വടംവലി സംഘത്തില്‍ ഉണ്ടായിരുന്നത്.
അതിന് ശേഷം ഫോട്ടോഷൂട്ടൊക്കെ കഴിഞ്ഞ് ഡാന്‍സ് പരിപാടികളും ഒക്കെയായി ആട്ടവും പാട്ടവും നിറഞ്ഞ ആഘോഷം തന്നെയായിരുന്നു വിവാഹ നിശ്ചയം. രാത്രിയിലത്തെ ഡിജെ പാര്‍ട്ടിയിലൂടെയാണ് എന്‍ഗേജ്‌മെന്റ് കലാപരിപാടി അവസാനിച്ചത്. ജീവിതത്തില്‍ കണ്ടതില്‍ വച്ച് ഏറ്റവും അധികം എന്‍ജോയി ചെയ്ത എന്‍ഗേജ്‌മെന്റാണ് ഇത് എന്ന് പങ്കെടുത്തവരെല്ലാം പറഞ്ഞു. നിശ്ചയം ഇങ്ങനെയാണെങ്കില്‍, കല്യാണം ഇതിലും വലുതായിരിക്കും എന്നായിരുന്നു പലരുടേയും പ്രെഡിക്ഷന്‍. എന്നാല്‍ അതെല്ലാം തെറ്റിച്ചുകൊണ്ടാണ് ലളിതമായ ചടങ്ങില്‍ ഇരുവരും ഇന്നലെ വിവാഹിതരായത്.