വിശാലിന്റെ ആരോഗ്യ സ്ഥിതിയില്‍ ആരാധകര്‍ ആശങ്കയിലാണ്. നടന്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങി വരുന്നതും കാത്ത് ഇരിക്കുകയാണ് അവര്‍. വിശാലിന് അതിവേഗം സുഖമാകട്ടെ എന്ന് ആശംസകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവഹിക്കുകയാണ്. ഇതിനിടെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് ഗായിക സുചിത്ര
വിശാലിനെ ഈ നിലയില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് ഗായിക സുചിത്ര. തന്റെ ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വന്ന് തന്റെ വാതിലില്‍ മുട്ടിയ വ്യക്തിയാണ് വിശാല്‍ എന്ന് സുചിത്ര പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സുചിത്ര ആരോപണം ഉന്നയിച്ചത്. വിശാലുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് സുചിത്ര വീഡിയോയില്‍ പറയുന്നത്.
അന്നത്തെ ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ വീട്ടിലില്ലാത്ത സമയത്ത് വിശാല്‍ മദ്യലഹരിയില്‍ വൈന്‍ കുപ്പിയുമായി തന്റെ വാതിലില്‍ മുട്ടിയിരുന്നുവെന്നാണ് സുചിത്ര വീഡിയോയില്‍ പറയുന്നത്. 'നിങ്ങളുടെ ഫാന്‍സ് വളരെ ചീപ്പാണ്, നിങ്ങള്‍ക്കെല്ലാവര്‍ക്കും വിശാലിനോട് സഹതാപം തോന്നുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചത് ഞാന്‍ നിങ്ങളോട് പറയാം. അന്നത്തെ എന്റെ ഭര്‍ത്താവ് കാര്‍ത്തിക് വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ ഒരു ദിവസം വാതിലില്‍ മുട്ട് കേട്ടു. ഞാന്‍ തുറന്നപ്പോള്‍ കാര്‍ത്തിക് കുമാര്‍ വീട്ടിലുണ്ടോ എന്ന് ചോദിച്ച് വിശാല്‍ ഒരു കുപ്പി വൈനുമായി അവിടെ നില്‍ക്കുകയായിരുന്നു.
പിന്നെ, ഞാന്‍ അകത്ത് വരും എന്ന് അവര്‍ പറഞ്ഞു, പക്ഷേ ഞാന്‍ സമ്മതിച്ചില്ല. അവന്‍ വൈന്‍ കുപ്പി എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു, എന്തിനാ വന്നതെന്ന്. കാര്‍ത്തിക് വീട്ടിലില്ലെന്ന് ഞാന്‍ പറഞ്ഞു. കുപ്പി ഗൗതം മേനോന്റെ ഓഫീസിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ വാതിലടച്ച് സംഭാഷണം അവസാനിപ്പിച്ചു. അയാളെ ഇതുപോലെ കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,' വീഡിയോയില്‍ സുചിത്ര പറഞ്ഞു.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍ കാണപ്പെട്ടത് കൈകള്‍ അടക്കം വിറയ്ക്കുന്നുണ്ടായിരുന്നു. വിറച്ച് വിറച്ച് നിന്ന വിശാലിനെ സുരക്ഷിതമായി കസേരയില്‍ ഇരുത്തിയത് നടന്‍ കൂടിയായ ഈ ചിത്രത്തിന്റെ സംഗീതസംവിധായകന്‍ വിജയ് ആന്റണിയാണ്.ഇതിന് പിന്നാലെ നാടന്റെ ആരോഗ്യ നിലയെപറ്റി വലിയ ചര്‍ച്ചയാണ് ഉടലെടുത്തത്. പലരും വിശാലിന് അതിവേഗം സുഖമാകട്ടെ എന്ന് ആശംസകളും മറ്റും നേര്‍ന്നു.