Latest News

മുന്‍നിര ഗായകരെയും പുതുമുഖ ഗായകരെയും ഒരുമിച്ച് കൊണ്ടുവന്ന് പുതിയ സംഗീതാനുഭവം; സംഗീത ലോകത്തോട് വിടപറയുന്നത് മറ്റൊരു നേട്ടം കൈവരിച്ചതിന് ശേഷം; 78-ാം വയസില്‍ സംഗീത സംവിധായകനാവാന്‍ ഭാഗ്യം ലഭിച്ച ഗായകന്‍; പി ജയചന്ദ്രന്‍ 

Malayalilife
 മുന്‍നിര ഗായകരെയും പുതുമുഖ ഗായകരെയും ഒരുമിച്ച് കൊണ്ടുവന്ന് പുതിയ സംഗീതാനുഭവം; സംഗീത ലോകത്തോട് വിടപറയുന്നത് മറ്റൊരു നേട്ടം കൈവരിച്ചതിന് ശേഷം; 78-ാം വയസില്‍ സംഗീത സംവിധായകനാവാന്‍ ഭാഗ്യം ലഭിച്ച ഗായകന്‍; പി ജയചന്ദ്രന്‍ 

മുന്‍നിര ഗായകരെയും പുതുമുഖ ഗായകരെയും ഒരുമിച്ച് കൊണ്ടുവന്ന് പുതിയ സംഗീതാനുഭവം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ജയചന്ദ്രന്‍ തന്റെ സംഗീത ജീവിതത്തില്‍ മറ്റൊരു നേട്ടം കൂടി കൈവരിച്ചിട്ടാണ് ഈ ലോകത്തോട് വിട പറയുന്നത്. തന്റെ 78-ാം വയസില്‍ സംഗീത സംവിധായകന്‍ ആയതിന്റെ സന്തോഷം കൂടി പങ്കുട്ടുകൊണ്ടാണ് ഏക്കാലത്തെയും മഹാനായ സംഗീതഞ്ജന്‍ യാത്രയാകുന്നത്. 

അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍ ഒരുങ്ങിയ നീലിമേ എന്ന പാട്ടാണ് അദ്ദേഹം സംഗീതം നല്‍കി നടി മഞ്ജു വാര്യര്‍ തന്റെ ഫേയ്സബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടത്. അദ്ദേഹത്തിന്റെ 78-ാം പിറന്നാള്‍ ദിവസമാണ് ഗാനം റിലീസ് ചെയ്തത്. മറ്റൊരു ഗാനത്തിന്റെ റിക്കോര്‍ഡ് സമയത്ത് ഇടവേളയിലാണ് തനിക്ക് ഈണം ഇടാന്‍ ഒരു പല്ലവി കുറിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്. അത് പിന്നീട് ഒരു മുഴുനീള ഗാനമായി മാറുകയുമാണ് ചെയ്തത്. ഗാനത്തിന്റെ ദൈര്‍ഘ്യം എഡിറ്റ് ചെയ്തത് സംഗീതസംവിധായകന്‍ ബിജിബാലാണ്. 

സംഗീതസംവിധായകന്‍ റാം സുരേന്ദര്‍ ഗാനത്തിന്റെ ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരുന്നു. വൈബ്സ് മീഡിയയാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്. ഗാനത്തിന്റെ പിന്നണിക്കായി ഫ്ളൂട്ട്, സാക്സഫോണ്‍ എന്നിവ റിസനും തബല ശിവനും വായിച്ചിരിക്കുന്നു. സുന്ദറാണ് സൗണ്ട് എന്‍ജിനീയര്‍. ഗാനത്തിന്റെ വിഷ്വല്‍ എഡിറ്റിങ് നിര്‍വഹിച്ചത് രാംദാസ് ആണ്. 

പോസ്റ്റേഴ്സ് & ടൈറ്റില്‍: ജയറാം രാമചന്ദ്രന്‍ (പോസ്റ്റര്‍വാല), ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍: ബാലു ആര്‍. നായര്‍, പാര്‍വതി വാര്യര്‍. കൂടാതെ, വേണു വാര്യര്‍, യൂനിസ് ഖാന്‍, ഷാജു സൈമണ്‍, ബിനീഷ് ദാമോദര്‍, ഫൈസല്‍ കീഴൂര്‍, ഹരി എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. ഗാനം പുറത്ത് വന്നതിന് പിന്നാലെ ബി.ജെ ഹരിനാരായണനും പാട്ടിനെ പറ്റി ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Read more topics: # ജയചന്ദ്രന്‍
NEELIME P JAYACHANDRAN

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES