Latest News

പ്രശ്നമുണ്ട് എന്ന് പറഞ്ഞാല്‍ അത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തല്ലോ, വിവാഹ മോചനമോ കുടുംബത്തിലെ അടിയോ ഒന്നും ആയിരിക്കില്ല; ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു എന്നെഴുതി വിടുന്നവര്‍ക്കുള്ള മറുപടിയുമായി നടി ഡിംപിള്‍ റോസ്

Malayalilife
പ്രശ്നമുണ്ട് എന്ന് പറഞ്ഞാല്‍ അത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തല്ലോ, വിവാഹ മോചനമോ കുടുംബത്തിലെ അടിയോ ഒന്നും ആയിരിക്കില്ല; ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു എന്നെഴുതി വിടുന്നവര്‍ക്കുള്ള മറുപടിയുമായി നടി ഡിംപിള്‍ റോസ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഡിംപിള്‍ റോസ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരത്തിന്റെ വ്‌ളോഗുകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. തന്റെ കുടുംബത്തിലെ വിശേഷങ്ങളൊക്കെ ഡിംപിള്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ 2024 നെക്കുറിച്ചുള്ള ഡിംപിളിന്റെ വീഡിയോ വൈറലായിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ ചിലര്‍ തന്റെ വീഡിയോയെ തെറ്റായി വ്യാഖ്യാനിക്കുകയും പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തുകയും ചെയ്തുവെന്നാരോപിച്ച് എത്തിയിരിക്കുകയാണ് ഡിംപിള്‍. തന്റെ ചാനലിലൂടെയാണ് തെറ്റായ വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലുകളുടെ തമ്പ്നെയ്ലുകള്‍ അടക്കം പങ്കുവച്ചു കൊണ്ട് ഡിംപിള്‍ പ്രതികരിച്ചിരിക്കുന്നത്. 'ഒന്ന് രണ്ട് ലിങ്കുകള്‍ ഡിവൈന്‍ എനിക്ക് അയച്ചു തന്നു. തമ്പ്നെയ്ല്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.

'പണമില്ലെങ്കില്‍ ആര്‍ക്കും വേണ്ട', 'ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു' എന്നൊക്കെയാണ്. ഇതോടെ ഞാന്‍ തന്നെ വീഡിയോ രണ്ടാമതും കണ്ടു. എന്താണ് ഞാന്‍ പറഞ്ഞതെന്ന് അറിയാന്‍. എനിക്ക് അങ്ങനൊരു സാഹചര്യമൊന്നുമല്ല ഉള്ളത്', എന്നാണ് ഡിംപിള്‍ പറയുന്നത്. 'ഒരു പ്രശ്നമുണ്ടെന്ന് പറയുമ്പോള്‍ ഉടനെ തന്നെ ആളുകള്‍ ചിന്തിക്കുക അവരുടെ കുടുംബത്തില്‍ എന്തോ പ്രശ്നമുണ്ട്, വീട്ടില്‍ തമ്മില്‍ത്തല്ലാണ്, ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്നമുണ്ട് എന്നൊക്കെയാകും. ഒരു തരത്തിലും അല്ല. പല തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകും.

പ്രശ്നമുണ്ട് എന്ന് പറഞ്ഞാല്‍ അത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തല്ലോ, വിവാഹ മോചനോ കുടുംബത്തിലെ അടിയോ ഒന്നും ആയിരിക്കണമെന്നില്ല. സാമ്പത്തിക പ്രശ്നവും ആരോഗ്യ പ്രശ്നവും മാനസിക പ്രശ്നുമൊക്കെ ആകാനുള്ള സാധ്യതയും ഉണ്ടെ'ന്നും ഡിംപിള്‍ പറയുന്നു. 'ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്നമാണ്. അതിനാലാണ് ഇവിടെ താമസിക്കുന്നത് എന്നും കണ്ടു. എന്തുകൊണ്ട് ഞാന്‍ ഇവിടെ താമസിക്കുന്നു? എന്തുകൊണ്ടാണ് അവിടെ സ്ഥിരമായി നില്‍ക്കാത്തത്? ഇതിനൊക്കെ വ്യക്തമായ മറുപടി എനിക്കുണ്ട്. പക്ഷെ ഞാനത് പറയാന്‍ ആഗ്രഹിക്കുന്നില്ല. നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ല എനിക്ക്. എനിക്ക് വേണ്ടപ്പെട്ട കുറച്ചു പേരുണ്ട്. അവരോട് ഞാന്‍ എല്ലാം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഡിംപിള്‍ പറയുന്നു.

dimple rose opens up about News

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക