അടുത്തിടേയായിരുന്നു ബിഗ് ബോസ് താരം സിജോ ജോണിന്റെ വിവാഹം കഴിഞ്ഞത്. ബിഗ് ബോസ് താരങ്ങള്‍ എല്ലാം ആഘോഷമാക്കിയ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വിഡീയോകളുമെല്ലാം സോഷ്യലിടത്തില്‍ വൈറലാവുകയാണ്.ഇതിന് പിന്നാലെ നടന്ന റിസപ്ഷന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനം ഉണ്ടാക്കിയ ഒന്നായിരുന്നു.
വേദിയില്‍ ഫോട്ടോ എടുക്കാനായി കയറി നോറ സിജോയുടെ മുഖത്തേക്ക് കേക്ക് വാരിത്തേക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്...വിവാഹവേഷത്തില്‍ നില്‍ക്കുന്ന സിജോയുടെ മുഖത്തും വസ്ത്രത്തിലും അപ്രതീക്ഷിതമായാണ് നോറ കേക്കിന്റെ ക്രീം തേക്കുന്നത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് നോറയെ പിടിച്ചുവെച്ച് സിജോ കേക്ക് തിരിച്ചുതേക്കുന്നതും വീഡിയോയില്‍ കാണാം..
ഇതിന് പിന്നാലെ നോറയ്ക്ക്തിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹദിവസം നോറ ചെയ്തത് ഒട്ടും ശരിയായില്ലെന്നായിരുന്നു വിമര്‍ശനങ്ങള്‍. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം നോറ നശിപ്പിച്ചുവെന്നും ആളുകള്‍ കമന്റ് ചെയ്തിരുന്നു.
ഇപ്പോളിതാ ഇതിനെതിരെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ച് കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണയും എത്തി.ഇവര്‍ ആരാണെന്ന് അറിയില്ലെങ്കിലും തന്റെ ഭര്‍ത്താവിന്റെ മുഖത്താണ് വിവാഹദിവസം ഇത്തരത്തില്‍ ആരെങ്കിലും കേക്ക് വാരിത്തേക്കുന്നതെങ്കില്‍ അയാള്‍ പിന്നീടൊരുദിവസം കൂടി കേക്ക് കഴിക്കാനായി ഉണ്ടാകില്ല എന്നാണ് ദിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സിജോയുടെ വിവാഹം. അഞ്ച് വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ലിനുവിനെ താലികെട്ടി സിജോ സ്വന്തമാക്കിയത്. പള്ളിയിലെ വിവാഹ ചടങ്ങിനുശേഷം വൈകിട്ട് ക്ഷണിക്കപ്പെട്ടവര്‍ക്കായി റിസപ്ഷന്‍ സിജോയും ലിനുവും ഒരുക്കിയിരുന്നു. ആ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇതുവരെയുള്ള സീസണുകളിലെ ഒട്ടുമിക്ക ബിഗ് ബോസ് മത്സരാര്‍ത്ഥികളും എത്തിയിരുന്നു.
ബിഗ് ബോസ് സീസണ്‍ ഫൈവിലൂടെ ശ്രദ്ധ നേടി താരങ്ങളാണ് നോറ, സിജോ, ഗബ്രി, ജാസ്മിന്‍, സായി കൃഷ്ണ, അഭിഷേക്, ശോഭ തുടങ്ങിയവര്‍. വലിയ സൗഹൃദത്തിലാണ് ഇവരെല്ലാവരും. അടുത്തിടെയായിരുന്നു സിജോയുടെ വിവാഹം.