നടി അനു ജോസഫിനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടാന്‍ പലവിധ കാരണങ്ങളുണ്ട്. അതില്‍ ആദ്യത്തേത് ഒരു മികച്ച നടി എന്നതാണ്. അവരുടെ ഇടതൂര്‍ന്ന നീണ്ട മുടിയും ഭംഗിയുള്ള കണ്ണുകളും മാത്രമല്ല, ഒരു നല്ല വ്യക്തിത്വം കൂടിയാണ് അനുവിന്റേത് എന്ന് പ്രേക്ഷകര്‍ പറയാറുണ്ട്. നടിയുടെ യൂട്യൂബ് ചാനല്‍ അതിവേഗം ശ്രദ്ധ നേടിയതും ഇക്കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍, അസി റോക്കി എന്ന വ്യക്തിയുമായുള്ള ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് പുറംലോകം അറിഞ്ഞതിനു ശേഷം നടിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തു വന്നത്. ഇപ്പോഴിതാ, നടിയുടെ ഏറ്റവും പുതിയ വീഡിയോയിലൂടെ ആ വിമര്‍ശനം ഇരട്ടിയായിരിക്കുകയാണ്.
മകനൊപ്പം മൂന്നാറില്‍ എന്ന തമ്പ്നെയിലോടു കൂടിയിട്ട വീഡിയോയില്‍ അസി റോക്കിയും അദ്ദേഹത്തിന്റെ മകനും അനു ജോസഫുമാണ് ഉള്ളത്. അപ്പു എന്നു വിളിക്കുന്ന മകന്‍ റാഗ്‌നര്‍ റോക്കിയുടെ പിറന്നാള്‍ ആഘോഷത്തിന് അവന്റെ ഇരു വശങ്ങളിലുമായി അസിയും അനുവുമാണ് ഉള്ളത്. പിന്നാലെയാണ് വീഡിയോ വൈറലായതോടെ അനുവിനെ വിമര്‍ശിച്ച് ഏറെയും കമന്റുകള്‍ എത്തിയത്. അനുവിന് മകന്‍ ഇല്ലല്ലോ റോക്കിയുടെ മകനല്ലേ...? എന്നായിരുന്നു ഏറെയും ചോദ്യങ്ങള്‍. കുട്ടിയുടെ യഥാര്‍ഥ അമ്മ എവിടെയെന്നും ചിലര്‍ കമന്റിലൂടെ ചോദിച്ചിട്ടുണ്ട്. അസി റോക്കി-അനു സൗഹൃദത്തെ പരിഹസിച്ചുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. അസി റോക്കിയുമായുള്ള കമ്പനി വേണ്ടായിരുന്നു അനു ചേച്ചി. ഇങ്ങേര് ഇല്ലാതെയും നല്ല വീഡിയോകള്‍ പ്ലാന്‍ ചെയ്യാമല്ലോ.
ചേച്ചിയെ കാണാന്‍ വരുമ്പോള്‍ ഇതിനേം കാണേണ്ടി വരുന്നതാണ് വിഷമം എന്നിങ്ങനെയും കമന്റുകളുണ്ട്. ബിഗ് ബോസില്‍ വന്ന സമയത്ത് അസി റോക്കിക്ക് ഏറെ ആരാധകരുണ്ടായിരുന്നു. സിജോയെ മര്‍ദ്ദിച്ചശേഷമാണ് പ്രേക്ഷകര്‍ റോക്കിയെ വെറുത്ത് തുടങ്ങിയത്. ടാറ്റു ആര്‍ട്ടിസ്റ്റ് കൂടിയായ അസി റോക്കി കിക് ബോക്സിങ് ചാമ്പ്യന്‍, റൈഡര്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ബിഗ് ബോസ് ഷോയില്‍ വെച്ച് ഫിസിക്കല്‍ അസോള്‍ട്ട് നടത്തിയതിന്റെ പേരില്‍ റോക്കി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നപ്പോള്‍ അനുവിന്റെ പേരും ഇരുവരും തമ്മിലുള്ള സൗഹൃദവും ചര്‍ച്ചയായിരുന്നു.
ഇരുവരും ഒരുമിച്ച് തിരുവനന്തപുരത്ത് ആഢംബരം നിറഞ്ഞ ഒരു വീട് പണി കഴിപ്പിച്ചിട്ടുണ്ട്. അനുവിന്റെ താമസവും പൂച്ച വളര്‍ത്തലുമെല്ലാം ഈ വീട്ടിലാണ്. സിമ്മിങ് പൂള്‍ അടക്കം അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള വീടിന്റെ വിശേഷങ്ങള്‍ മുമ്പ് യുട്യൂബ് ചാനലിലൂടെ അനു പങ്കിട്ടിരുന്നു. അന്ന് തന്റെ വീട് എന്ന പേരിലാണ് അനു പരിചയപ്പെടുത്തിയത്. പക്ഷെ പിന്നീട് അസി റോക്കി ബിഗ് ബോസില്‍ വന്നപ്പോള്‍ അനുവിന്റെ വീട് തന്റെ സ്വന്തം വീടെന്നാണ് പരിചയപ്പെടുത്തിയത്. വീടിന്റെ പേര് റോക്കി മാന്‍ഷന്‍ എന്നാണെന്നും അന്ന് പറഞ്ഞിരുന്നു. മാത്രമല്ല ഈ വീട് ആ സമയത്ത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
അനുവും റോക്കിയും നിരവധി ബിസിനസ് പ്ലാനുകളോടെയുമാണ് ബ്രഹ്മാണ്ഡ വീട് കെട്ടിപൊക്കിയത്. ഇപ്പോഴും അതുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുന്നുണ്ട്. ഡിസംബര്‍ അവസാന വാരം റോക്കിക്കൊപ്പം മൂന്നാറിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളാണ് പുതിയ വീഡിയോയില്‍ അനു പങ്കുവെച്ചത്. റോക്കിയുടെ മകന്റെ പിറന്നാള്‍ മൂന്നാറില്‍ ഗംഭീരമായി ആഘോഷിക്കുക എന്നതായിരുന്നു അനുവിന്റെ യാത്രയുടെ പ്രധാന ഉദ്ദേശം. മൂന്നാറിലെ ഒരു പ്രോപ്പര്‍ട്ടി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും അനുവിന്റെയും റോക്കിയുടെയും ഒരുമിച്ചുള്ള യാത്രയ്ക്കുണ്ടായിരുന്നു. കേക്ക് മുറിച്ച് മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയും അനുവിന്റെ വ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആക്ഷേപഹാസ്യ സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അനു ജോസഫ്. സിനിമകളിലും സീരിയലുകളിലും മറ്റ് ടെലിവിഷന്‍ ഷോകളിലും സജീവമായ നടി ഇപ്പോള്‍ ഒരു വ്‌ളോഗര്‍ എന്ന നിലയിലും തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായും അനു എത്തിയിരുന്നു. പക്ഷെ ഷോയില്‍ അധിക ദിവസം പിടിച്ച് നില്‍ക്കാന്‍ കഴിയാതെ അനു പുറത്താവുകയായിരുന്നു.