ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയയുടേയും സുഹൃത്തായ അശ്വിന്റെയും വിവാഹം കഴിഞ്ഞത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ദിയ ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. താരപുത്രിയുടെ സ്ഥിരം പ്രേക്ഷകര്‍ തന്നെയാണ് ദിയയുടെ ശരീരത്തിലും പെരുമാറ്റത്തിലും ഉള്ള മാറ്റങ്ങള്‍ ശ്രദ്ധിച്ച് ഗര്‍ഭിണിയാണെന്ന് പ്രവചിച്ചത്. എന്നാല്‍ അതിനൊന്നും ദിയ കൃത്യമായ മറുപടികള്‍ നല്‍കിയിരുന്നില്ല. അവസാനം ഇപ്പോഴിതാ, ആരാധകരുടെ കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് വളരെ നാളുകളായുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയയും അശ്വിനും. താന്‍ ഗര്‍ഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്‌കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നു വെന്നുമാണ് പ്രഗ്നന്‍സി റിവീലിങ് പോസ്റ്റില്‍ ദിയ കുറിച്ചത്. സോഷ്യല്‍മീഡിയയില്‍ ദിയ പങ്കിട്ട വീഡിയോയും കുറിപ്പും ഇതിനോടകം വൈറലാണ്.
നടന്‍ കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണയുടേയും മക്കളില്‍ ഏറ്റവും ആദ്യം വിവാഹം കഴിക്കുന്നത് ദിയ ആണെന്ന് ആ കുടുംബത്തിലുള്ളവരെ പോലെ തന്നെ ആരാധകര്‍ക്കും ഉറപ്പായിരുന്നു. അതുപോലെ തന്നെയായിരിക്കും അമ്മയാകുന്ന കാര്യത്തിലും സംഭവിക്കുക എന്നും അവരെ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. അതിനു കാരണം, പലപ്പോഴായി ദിയ തന്നെ വീഡിയോകളില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളാണ്. മാത്രമല്ല, കുഞ്ഞുങ്ങളെന്നാല്‍ ദിയയ്ക്ക് വളരെ ഇഷ്ടമാണ്. അശ്വിന്റെ ചേട്ടന്‍ മകള്‍ ആരുവായാലും വീട്ടിലെ സര്‍വന്റിന്റെ മകനായാലും തന്‍വിയുടെ മകള്‍ ലിയാനെ ആയാലും വളരെ പെട്ടെന്നാണ് ദിയ കുഞ്ഞുങ്ങളുമായി അടുക്കുന്നതും സൗഹൃദത്തിലാകുന്നതും. അവരെ വിട്ടുപിരിയാന്‍ നേരം ദിയയ്ക്ക് വളരെ സങ്കടവുമാണ്.
പലപ്പോഴും ദിയ തന്റെ വീഡിയോകളിലൂടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കല്യാണം കഴിഞ്ഞാല്‍ ഉടനെ കുഞ്ഞുങ്ങള്‍ വേണമെന്നും. ഭര്‍ത്താവും കുട്ടികളുമായുള്ള സിംപിള്‍ ജീവിതമാണ് തന്റെ ആഗ്രഹമെന്നും ദിയ തുറന്നു പറഞ്ഞിട്ടുണ്ട്. മാത്രമല്ല, താന്‍ ചെറിയ കുട്ടിയല്ല, 26 വയസായി. ഒരു കുഞ്ഞിനെ വളര്‍ത്താനുള്ള പ്രായവും കഴിവും മറ്റാരെക്കാളും തനിക്കുണ്ടെന്ന വെളിപ്പെടുത്തല്‍ കൂടിയായിരുന്നു ദിയ നടത്തിയത്. അതിനു പിന്നാലെയാണ് വിവാഹവും ഇപ്പോള്‍ ഗര്‍ഭിണിയുമായത്.
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാകുന്ന ഇന്‍ഫ്‌ലുവന്‍സറാണ് ദിയ കൃഷ്ണ. സഹോദരിമാരും അമ്മയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും ഇവരേക്കാളും കൂടുതല്‍ ചര്‍ച്ചയാകാറ് ദിയയാണ്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരു മറയും കൂടാതെ തുറന്നു പറയുന്നതാണ് ദിയയുടെ പ്രത്യേകത. അടുത്ത കാലത്ത് കേരളത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ശ്രദ്ധ നേടിയ വിവാഹം ദിയയുടേതാണ്. ആഘോഷപൂര്‍വം നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം പങ്കെടുത്തിരുന്നു. പതിവു പോലെ തന്നെ കഴിഞ്ഞ ദിവസവും ദിയ ഒരു വിവാദത്തിലും പെട്ടിരുന്നു.