Latest News

ഡെയിന്‍ ഡേവിസിന് ബെര്‍ത്ത്ഡേ സര്‍പ്രൈസുമായി മീനാക്ഷി; കുടുംബത്തോടൊപ്പം ആഘോഷമാക്കി താരം

Malayalilife
ഡെയിന്‍ ഡേവിസിന് ബെര്‍ത്ത്ഡേ സര്‍പ്രൈസുമായി മീനാക്ഷി; കുടുംബത്തോടൊപ്പം ആഘോഷമാക്കി താരം

ഴവില്‍ മനോരമയിലെ നായിക-നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഡെയ്ന്‍ ഡേവിസ്. സ്വാഭാവിക നര്‍മ്മത്തിലൂടെയാണ് ഡെയ്ന്‍ പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ നിറസാന്നിധ്യമായത്. അവതാരകനായി എത്തിയ ഡെയിന്‍ കാമുകി, പ്രേതം 2 തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിലും ചുവടുവച്ചുകഴിഞ്ഞു. ലോക്ഡൗണിലും ഉടന്‍ പണത്തിലൂടെ ഡെയ്ന്‍ അവതാരകനായി എത്തിയിരുന്നു. നായികനായകന്‍ താരം മീനാക്ഷിക്കൊപ്പമാണ് താരം ഉടന്‍ പണത്തില്‍ എത്തിയിരുന്നത്.

ഒരോ എപ്പിസോഡിലും വ്യത്യസ്ത വേഷങ്ങളിലാണ് ഇരുവരും എത്താറുളളത്. ഇവരുടെ കോമഡിയും തമ്മിലുളള സൗഹൃദവും സക്രീനല്‍ മികച്ചതാണ്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി ആരാധകരാണ് ഉടന്‍ പണത്തിനുളളത്. എന്നാല്‍ കുറച്ച് ദിവസങ്ങളായി ഷോയില്‍ ഡെയ്ന്‍ ഇല്ല. പകരം സൂരജാണ് എത്തുന്നത്.  ഡെയ്ന്‍ ഷോയില്‍ നിന്നും പിന്മാറിയെന്നാണ് ഇതില്‍ നിന്നും സൂചന ലഭിക്കുന്നത്.

ബിഗ്‌ബോസ് ആരംഭിക്കുന്നതിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനാലും ഡെയ്‌നിനെ ബിഗ്‌ബോസിലേക്ക് സെലക്ട് ചെയ്‌തോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഡെയ്‌നിനെ മാറ്റി സൂരജിനെ കൊണ്ടു വന്നത് എന്തിനാണെന്നും ഡെയ്ന്‍ ഉളളത് കൊണ്ടാണ് ഉടന്‍ പണം കാണുന്നതെന്നും താരം ഇനി ഇതിലേക്ക് മടങ്ങി വരില്ലേ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഡെയ്നിന്റെ പിറന്നാള്‍. ഉടന്‍ പണത്തില്‍ ഇല്ലെങ്കിലും ഉറ്റക്കൂട്ടുകാരനെ തേടി സമ്മാനവുമായി മീനാക്ഷി എത്തി. കുടുബംത്തോടൊപ്പവും മീനാക്ഷിക്കൊപ്പവും കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയായിരുന്നു ഡെയ്ന്‍.


 

nayika nayakan dain davis birthday celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക