ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നാത്ത സ്‌നേഹം കണ്ടെത്തുക; യാത്രയില്‍ നല്ല ഓര്‍മകള്‍ സമ്മാനിച്ച ചില മനുഷ്യരെ കണ്ടെത്താന്‍ സാധിച്ചു;മൂന്നാമത്തെ വിവാഹത്തിലേക്ക് എത്തിച്ച സീരിയല്‍ കുടുംബവിളക്ക് അവസാനിക്കുമ്പോള്‍ കുറിപ്പുമായി മീരാ വാസുദേവന്‍

Malayalilife
 ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നാത്ത സ്‌നേഹം കണ്ടെത്തുക; യാത്രയില്‍ നല്ല ഓര്‍മകള്‍ സമ്മാനിച്ച ചില മനുഷ്യരെ കണ്ടെത്താന്‍ സാധിച്ചു;മൂന്നാമത്തെ വിവാഹത്തിലേക്ക് എത്തിച്ച സീരിയല്‍ കുടുംബവിളക്ക് അവസാനിക്കുമ്പോള്‍ കുറിപ്പുമായി മീരാ വാസുദേവന്‍

തന്മ്രാത്ര എന്ന സിനിമയ്ക്ക് ശേഷം നടി മീര വാസുദേവ് മലയാളത്തില്‍ നിന്നും വലിയൊരു ഗ്യാപ്പ് എടുത്തിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സീരിയലിലൂടെയാണ് നടി തിരിച്ച് വരവ് നടത്തിയത്. കുടുംബവിളക്ക് സീരിയലിലെ സുമിത്രയെന്ന പാവം വീട്ടമ്മയായിട്ടും പിന്നീട് ബിസിനസുകാരിയായി വളര്‍ന്ന സുമിത്രയുടെ കഥാപാത്രവുമൊക്കെയാണ് നടി അവതരിപ്പിച്ചത്. പിന്നീട് കുടുംബവിളക്ക് ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കവുമായി നടി മൂന്നാമത് വിവാഹം കഴിച്ചതും വാര്‍ത്തയായിരുന്നു, 

്ഇപ്പോള്‍ കുടുംബവിളക്ക് അവസാനിച്ചതിനെ കുറിച്ച്് മീര വാസുദേവന്‍ പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. യാത്ര അവസാനിക്കുമ്പോള്‍, നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തുക..അവരെ നമ്മുടെ ഓര്‍മകളുടെ ശേഖരത്തിലേക്ക് ചേര്‍ത്ത് പിടിക്കണം. ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നാത്ത സ്‌നേഹം കണ്ടെത്തുക..അത്തരത്തില്‍ കുടുംബവിളക്ക് എന്ന യാത്രയില്‍ നല്ല ഓര്‍മകള്‍ സമ്മാനിച്ച ചില മനുഷ്യരെ കണ്ടെത്താന്‍ എനിക്ക് സാധിച്ചു. 

എന്റെ ഭര്‍ത്താവും ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കം, ഞങ്ങളുടെ പ്രിയ യൂണിറ്റ് ടെക്നീഷ്യന്‍ സുഹൃത്തുക്കളും സഹോദരന്മാരെ പോലെയുള്ള കണ്ണ, വിനോദ് ഏട്ടന്‍, അനില്‍ ഏട്ടന്‍, അഭി, ദിലീപ്, ഷാജ, നിങ്ങളെ ഇനിയും കാണും..എന്ത് മനോഹരമായ യാത്രയാണിത്', എന്നാണ് മീര വാസുദേവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

മെയ് 24ന് ആയിരുന്നു മീരയും വിപിന്‍ പുതിയങ്കവുമായി വിവാഹം കഴിഞ്ഞെന്നുള്ള വിവരം പുറത്തുവന്നത്. മെയ് 21ന് വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. കുടുംബവിളക്കിലെ ഛായാഗ്രാഹകന്‍ ആയിരുന്നു വിപിന്‍. 2019ല്‍ ഒരേ സീരിയലില്‍ പ്രവര്‍ത്തിച്ച ഇരുവരും സൗഹൃദത്തിലായി. ഒരു വര്‍ഷത്തോളം സൗഹൃദത്തിലായിരുന്ന ഇവര്‍ പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. 

ഗോല്‍മാല്‍ എന്ന സിനിമയിലൂടെ അഭിനയ രം?ഗത്ത് എത്തിയ മീര തന്മാത്ര കൂടാതെ ഒരുവന്‍, കൃതി, ഇമ്പം,അപ്പുവിന്റെ സത്വാന്വേഷണം, സെലന്‍സര്‍, കിര്‍ക്കന്‍, അഞ്ജലി ഐ ലവ് യു, ജെറി, കാക്കി, 916, പെയിന്റിംഗ് ലൈഫ്, തോഡി ലൈഫ് തോഡാ മാജിക് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

 

meera vasudevan post about kudumbavilakku

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES