ഞങ്ങളുടെ വഴികളും തൊഴില്‍മേഖലകളും വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്: ജോലിയുടെ ഭാഗമായി അവള്‍ കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നു; പരസ്പരമുള്ള സ്‌നേഹ ബഹുമാനങ്ങളോടെ വേര്‍പിരിഞ്ഞിരിക്കുന്നു; ബിഗ് ബോസ് താരം ലച്ചുവും പങ്കാളി ശിവാജിയും വേര്‍പിരിയുന്നു

Malayalilife
 ഞങ്ങളുടെ വഴികളും തൊഴില്‍മേഖലകളും വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്: ജോലിയുടെ ഭാഗമായി അവള്‍ കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നു; പരസ്പരമുള്ള സ്‌നേഹ ബഹുമാനങ്ങളോടെ വേര്‍പിരിഞ്ഞിരിക്കുന്നു; ബിഗ് ബോസ് താരം ലച്ചുവും പങ്കാളി ശിവാജിയും വേര്‍പിരിയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥി ആയിരുന്നു ലച്ചു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അവര്‍ക്ക് ഷോ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.  താന്‍ കടന്നുവന്ന ജീവിത പ്രതിസന്ധികളെക്കുറിച്ചും ജീവിത പങ്കാളിയായ ശിവാജി സെന്നിനെക്കുറിച്ചുമൊക്കെ ബിഗ് ബോസ് വേദിയില്‍ വച്ച് ലച്ചു പറഞ്ഞിരുന്നു. ഇപ്പോഴികാ ഇരുവരും ഒരുമിച്ചുള്ള യാത്ര അവസാനിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ലച്ചു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വേര്‍പിരിയല്‍ എന്തുകൊണ്ട് അനിവാര്യമായി എന്ന് വിശദീകരിച്ച് ശിവാജി എഴുതിയ കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ലച്ചു പങ്കുവച്ചിട്ടുണ്ട്.

ശിവാജി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ലച്ചു പങ്കുവച്ചിരിക്കുന്നത്. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴില്‍ മേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാഗമായി അവള്‍ കൊച്ചിയിലേക്ക് തിരിച്ചുപോയിരിക്കുകയാണ്. ഒരുപാട് ആഘോഷിച്ചതിനു ശേഷം ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി, അതെ, ഞങ്ങള്‍ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു. പരസ്പരമുള്ള സ്‌നേഹബഹുമാനങ്ങളോടെ സൗഹാര്‍ദ്ദപൂര്‍വം ഞങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു. 

വ്യക്തിപരമായ ഒരു കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതില്‍ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിന്റെ ശാപമാണ്.ഞങ്ങളുടെ സ്നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു. അതിനാല്‍ തന്നെ ഇതിനെ കുറിച്ചും തുറന്ന് പറയേണ്ടിയിരുന്നു. ദയവായി ഞങ്ങള്‍ക്ക് മെസേജുകളൊന്നും അയക്കാതിരിക്കുക. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും എല്ലാവിധ സ്നേഹവും പിന്തുണയും ഒപ്പമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം.ശിവാജി കുറിച്ചു 

lachu breaks up with partner

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES