കുടുംബവിളക്കിലെ പഴയ വേദികയെ ഓര്‍മ്മയില്ലേ; അമ്മയാകാന്‍ ഒരുങ്ങി ശ്വേത വെങ്കട്ട്

Malayalilife
 കുടുംബവിളക്കിലെ പഴയ വേദികയെ ഓര്‍മ്മയില്ലേ; അമ്മയാകാന്‍ ഒരുങ്ങി ശ്വേത വെങ്കട്ട്

ഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. സീരിയലില്‍ തുടക്കത്തില്‍ വേദികയായി എത്തിയിരുന്നത് തമിഴ് താരം ശ്വേത വെങ്കട്ട് ആയിരുന്നു. 1 മുതല്‍ 56 വരെയുള്ള എപ്പിസോഡിലായിരുന്നു ഇവര്‍ അഭിനയിച്ചിരുന്നത്. പക്ഷേ പിന്നീട് ഇവര്‍ പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു.

മലയാളിയാണെന്നാണ് പലരും കരുതിയതെങ്കിലും ശ്വേത ഒരു മലയാളിയല്ല. ചെന്നൈ സ്വദേശിനിയായ താരം തമിഴ് സിനിമാ സീരിയല്‍ മേഖലയില്‍ സജീവമാണ്. സാധാരണ സീരിയലില്‍ നാടനായി അഭിനയിക്കുന്നവര്‍ ജീവിതത്തില്‍ മോഡേണ്‍ ആയിരിക്കും എന്നാല്‍ കുടുംബവിളക്കില്‍ വേദികയെ അവതരിപ്പിച്ച ശ്വേത യഥാര്‍ഥ ജീവിതത്തില്‍ തനി നാട്ടിന്‍പുറത്തുകാരിയാണ്.  തായുമാനവന്‍ എന്ന സീരിയലിലൂടെയാണ് ശ്വേത അഭിനയരംഗത്തെത്തിയത്. പിന്നെ സിനിമകളിലും വേഷമിട്ടു. തമിഴില്‍ ശ്വേത അഭിനയിച്ച പൊന്‍മകള്‍ വന്താല്‍, ചിന്നതമ്പി തുടങ്ങിയ സീരിയലുകള്‍ വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ശ്വേത അമ്മയാകാന്‍ ഒരുങ്ങുകയാണ് ആ വിശേഷം താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കിട്ടത്.

സുഹൃത്തായ ശ്രീകാന്ത് ശ്രീനിവാസനെയാണ് ശ്വേത വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.  ലോക്ഡൗണിന് ശേഷമാണ് ശ്വേത സീരിയലില്‍ നിന്നും പിന്മാറിയത്. ചെന്നൈയില്‍ ആയത് തന്നെയാണ് ശ്വേത സീരിയലില്‍ നിന്നും മാറുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത്. തമിഴിലും സീരിയലുകളില്‍ വേഷമിടുന്നതിനാല്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വരവും പോക്കും പ്രതിസന്ധിയിലായതോടെയാണ് ശ്വേത സീരിയലില്‍ നിന്നും പിന്‍മാറിയത്. പിന്നീട് അമേയ എന്ന താരം വേദികയായി എത്തിയിരുന്നു. എന്നാലിപ്പോള്‍ ശരണ്യ ആനന്ദാണ് വേദികയായി എത്തുന്നത്.


 

kudumbavilakku actress gets pregnent

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES