ഏഷ്യാനെറ്റ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട സോഷ്യല്‍ ആക്ടിവിസ്റ്റാണ് ദിയ സന. വിവാദങ്ങള്‍ ദിയ സനക്ക് പുത്തരിയല്ല. ഇപ്പോള്‍ താരത്തെതേടി ഒരു പുതിയ വിവാദം എത്തിയിരിക്കുകയാണ്. തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന ഗ്രൂപ്പില്‍ അംഗമായ ദിന സന കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിച്ചു എന്നതാണ് ഇത്.
വത്തയ്ക്ക സമരകാലത്ത് നഗ്നചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നിരവധി വിമര്‍ശനം ദിയ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദിയ സന ബിഗ്‌ബോസിലെത്തിയത്. ബിഗ്‌ബോസില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ദിയയെ തേടി ഒരു മീ ടൂ വിവാദമെത്തി. സിനിമാ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു യുവതി ദിയ തന്നെ കൂട്ടികൊടുക്കാന്‍ ശ്രമിച്ചു എന്നാണ് മീ ടൂ ആരോപണത്തില്‍ പറഞ്ഞത്. ദിയ പരിചയപ്പെടുത്തിയ അവരുടെ സുഹൃത്തായ സംവിധായകന്‍ മോശം രീതിയില്‍ പെരുമാറിയെന്നും ഇതിന് പിന്നാലെ ദിയ തന്നെ വീണ്ടും മറ്റൊരു ജോലിക്കായി സമീപിച്ചെന്നുമായിരുന്നു യുവതി ആരോപിച്ചത്. ആദ്യത്തേതിനേക്കാള്‍ മനോഹരമായ വേറെ ജോലിയിലേക്ക് കൂട്ടികൊടുക്കാന്‍ ദിയ ശ്രമിച്ചു എന്നാണ് അന്ന് പെണ്‍കുട്ടി പറഞ്ഞത്. എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തള്ളി ദിയ രംഗത്തെത്തി. ഇപ്പോള്‍ വീണ്ടും ദിയയെ തേടി ഒരു വിവാദം എത്തിയിരിക്കുകയാണ്.
പുറമെ സ്ത്രീപക്ഷവാദവും പുരോഗമനവാദവുമൊക്കെ പറയുന്ന ദിയ ഉള്‍പെടുന്നവര്‍ രഹസ്യമായി ഉണ്ടാക്കിയ തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന ഗ്രൂപ്പിന്റെ കഥയാണ് കേള്‍ക്കുന്നവരെ ഞെട്ടിക്കുന്നത്. പുറമെ പുരോഗമനവാദം പറഞ്ഞിട്ട് രഹസ്യമായി ആണും പെണ്ണും ചേര്‍ന്നുള്ള ഈ ഗ്രൂപ്പില്‍ കയറി പലരും വിളിക്കുന്ന തെറികള്‍ കേട്ടാലറയ്ക്കുന്നവയാണ്. ഈ ഗ്രൂപ്പില്‍ നടക്കുന്നത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് രസിക്കുന്ന പരിപാടിയാണ്.
ദിയ സന, അഡ്വ ബബില തുടങ്ങിയവര്‍ ഗ്രൂപ്പില്‍ വിളിക്കുന്ന തെറികള്‍ പലപ്പോഴും വിശ്വസിക്കാന്‍ കഴിയാത്തതും കേട്ടാല്‍ മുഖത്ത് നോക്കാന്‍ തോന്നാത്ത രീതിയില്‍ അറപ്പുള്ളതുമാണ്.ഗ്രൂപ്പിന്റെ ലക്ഷ്യം എന്താണ് എന്ന് ചോദിച്ചാല്‍ പേര് പറയുന്നത് പോലെ തന്നെ സങ്കടം മാറ്റാന്‍ വേണ്ടിയുള്ള ഒരു മാര്‍ഗമാണ് എന്ന് ഗ്രൂപ്പ് അംഗങ്ങള്‍ പറയുന്നു. എന്നാല്‍ തെറി വിളിക്കുന്നതിലൂടെ എന്ത് സങ്കടമാണ് അകന്ന് പോവുന്നത് എന്ന ചോദ്യവും പ്രസക്തമാണ്.
ഗ്രൂപ്പില്‍ വിളിക്കുന്നതു പോസ്റ്റ് ആയി അപ് ലോഡ് ചെയ്യുന്നതും അശ്ലിലവും ലൈംഗികതയും കലര്‍ന്ന പോസ്റ്റുകളാണ്. പച്ചയ്ക്ക് ലൈംഗികത ചേര്‍ത്ത് തെറി പറയുകയും അഭിസംബോധന ചെയ്യുകയും ചെയ്യുന്നതാണ് ഗ്രൂപ്പിലെ ശൈലി. ഒപ്പം തന്നെ ഗ്രൂപ്പില്‍ ലൈവ് വീഡിയോയായി അപ് ലോഡ് ചെയ്യുന്ന വീഡിയോകളും തെറിവിളി അഭിസംബോധനയോടു കൂടിയുള്ളവ തന്നെയാണ് എന്നതാണ് പ്രത്യേകത.ഇത്തരം വീഡിയോകള്‍ക്ക് വരുന്ന കമന്റുകളും തെറിവിളികള്‍ തന്നെയാണ്. എന്നാല്‍ ഇവര്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നത് ഒരു ക്ലോസ്ഡ് ഗ്രൂപ്പില്‍ ആയിരുന്നത്കൊണ്ട് തന്നെ ആരും പുറത്ത് അറിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തെത്തിയത്. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ ഒരു വിഭാഗം പൊതു പ്രവര്‍ത്തകര്‍ ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തായതോടെ ഗ്രൂപ്പ് ഇപ്പോള്‍ പൂട്ടിയിരിക്കുകയാണ്.
അതേസമയം തങ്ങളുടെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയ മറ്റാരോ ആണ് ഈ തെറി വിളികള്‍ക്ക് പിന്നിലെന്നാണ് ദിയ സന അഭിഭാഷകയായ ബബില എന്നിവര്‍ പറയുന്നതെങ്കിലും തുടക്കകാലം മുതലുള്ള കമന്റ് ഹിസ്റ്ററികള്‍ വ്യക്തമാക്കുന്നത് ഇത് ദിയ സനയുടേത് എന്ന് തന്നെയാണ്. ഇതോടെ ദിയയുടെ തനിനിറം അറിഞ്ഞാണ് ബിഗ്‌ബോസ് പ്രേക്ഷകര്‍ ഞെട്ടുന്നത്.