Latest News

ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചത് മേഘ്‌നയെ പറ്റി; എതിർവശത്ത് നിൽക്കുന്ന ആൾക്ക് കേസ് കൊടുക്കാൻ സാധിക്കും; താരം മറ്റുള്ളവരുടെ വീഡിയോ കണ്ടെന്റ് കോപ്പി അടിക്കുന്നു; നടി ഡിംപിൾ റോസിന്റെ തുറന്നു പറച്ചിൽ

Malayalilife
ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചത് മേഘ്‌നയെ പറ്റി; എതിർവശത്ത് നിൽക്കുന്ന ആൾക്ക് കേസ് കൊടുക്കാൻ സാധിക്കും; താരം മറ്റുള്ളവരുടെ വീഡിയോ കണ്ടെന്റ് കോപ്പി അടിക്കുന്നു; നടി ഡിംപിൾ റോസിന്റെ തുറന്നു പറച്ചിൽ

ഡിംപിൾ റോസ് എന്ന താരം ഇന്ന് മിനിസ്ക്രീനിൽ അത്ര സജീവം അല്ലെങ്കിലും ഇപ്പോഴും മലയാള മിനി സ്‌ക്രീൻ ആരാധകരുടെ മനസ്സിൽ വലിയ സ്ഥാനമാണ് ഉള്ളത്. വളരെ ചെറുപ്പത്തിൽ തന്നെ ബിഗ് സ്ക്രീനിലും തിളങ്ങിയ ഡിംപിൾ കാറ്റ് വന്നുവിളിച്ചപ്പോൾ, തെങ്കാശിപ്പട്ടണം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചെറുപ്രായത്തിൽ തന്നെ അഭിനയത്തിൽ സജീവം ആയ ഡിംപിൾ ഇപ്പോൾ ഉപരിപഠനം പൂർത്തിയാക്കുന്ന തിരക്കിൽ ആണ്. അഞ്ചു വയസ്സിലാണ് ഡിംപിൾ ആഭിനയരംഗത്തേക്ക് എത്തുന്നത്. അതും പങ്കജകസ്തൂരിയുടെ പരസ്യത്തിൽ ലെനയുടെ കൂടെയാണ് ഡിംപിൾ ആദ്യമായി താരം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് കെ കെ രാജീവിന്റെ പൊരുത്തം എന്ന പരമ്പരയിൽ കല്ലുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് താരത്തിന് നല്ല പ്രേക്ഷക ശ്രദ്ധ നേടിത്തുടങ്ങി. കൊറോണ വന്നതിനു ശേഷം വെറുതെ കിട്ടുന്ന സമയം മുഴുവൻ താരം ഇപ്പോൾ പാചകകുറിപ്പും, ഫാഷനും, കുക്കിംഗ് വിദേശുമായി എത്താറുണ്ട്. താരത്തിന്റെ സ്വന്തമായുള്ള യൂട്യൂബ് ചാനലിലാണ് ഇതൊക്കെ താരം ആരാധകർക്ക് പങ്കുവയ്ക്കുന്നത്. ഇപ്പോൾ താരം താരത്തിന്റെ യൂട്യൂബ് ചാനലിൽ ഇട്ട ക്വസ്റ്റിയൻ ആൻസർ സെഷന്റെ ഭാഗമായി ചെയ്ത വീഡിയോയിലൂടെ ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. നടി നേരിട്ട ചില വിവാദങ്ങളും പ്രശ്നങ്ങളും തുറന്നു പറഞ്ഞായിരുന്നു നടി വന്നത്. മൂന്ന് ദിവസം മുൻപ് ഇട്ട ഈ വീഡിയോ ഇപ്പോൾ തന്നെ 100 കെ ഓളം വ്യൂ അയി കഴിഞ്ഞു. 

എന്തുകൊണ്ട് മാറി നിന്ന് എന്ന് പലരും ചോദിച്ചിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു നടിയുടെ തുടക്കം. തന്റെ ഭർത്താവുമായുള്ള സ്നേഹബന്ധത്തെ പറ്റിയും വാ തോരാതെ താരം ഈ വീഡിയോയുടെ തുടക്കം മുതൽ ഒടുക്കം വരെ പറഞ്ഞു. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന താരം തീർത്തും കുടുംബിനി ആയി ഒതുങ്ങി കൂടാതെ തിരക്കിലായിരുന്നു. എല്ലാത്തിനും പൂർണ്ണ പിന്തുണ നൽകി ഭർത്താവ് ആൻസൺ ഫ്രാൻസിസും കുടുംബവും ഉണ്ട്. ഫിഷെറീസിന്റെ ബുസിനെസ്സാണ് നടിയുടെ ഭർത്താവിനുള്ളത്. പിന്നെ ഇവന്റ് മാനേജ്മെന്റും നടത്തിക്കൊണ്ടു പോക്കുന്നുണ്ട്. 2017 ലാണ് ബിസിനെസ്സ്മാനായ ആൻസണുമായി ഡിംപിൾ വിവാഹിതയാകുന്നത്. അഭിനയത്തിലേക്ക് തിരിച്ചുവരവ് ഉടൻ ഉണ്ടാകില്ല എന്നും ഇപ്പോൾ പഠനം പൂർത്തിയാക്കണം എന്നാണ് താരം പറയുന്നത്. ഇപ്പോഴും തരാം പഠനം തുടരുകയാണെന്നും പറഞ്ഞു. അഭിനയിക്കാൻ ആണെങ്കിലും പഠിക്കാൻ ആണെങ്കിലും ഭർത്താവിന്റെ പിന്തുണ ഉണ്ട്. ബിസിനെസ്സ് രംഗമാണ് ഭർത്താവിന്റേത് അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സഹായകമായി എന്തങ്കിലും ചെയ്യണം എന്നുതന്നെയാണ് ആഗ്രഹം എന്നാണ് സീരിയലിലെ പ്രിയപ്പെട്ട നടി പറയുന്നത്.

ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചത് മേഘ്‌നയെ പറ്റിയുള്ള കാര്യങ്ങളാണ് എന്നാണ് താരം വിഡിയോയിൽ പറഞ്ഞത്. കൂടുതൽ കാര്യങ്ങൾ ഒന്നും തുറന്നു പറഞ്ഞു കൂടാ എന്ന് കോടതി വിധി ഉണ്ടെന്നും അതുകൊണ്ടു കഴിഞ്ഞത് കഴിഞ്ഞത് പോലെ കണ്ടു ഇപ്പോഴത്തെ കാര്യം നോക്കി ജീവിക്കുകയാണ് ഞങ്ങൾ എന്നുമാണ് പറയുന്നത്. നടി വല്ലതും പറഞ്ഞാൽ അത് എതിർവശത്ത് നിൽക്കുന്ന ആൾക്ക് കേസ് കൊടുക്കാൻ സാധിക്കുമെന്നാണ് നടി പറയുന്നത്. താരം മേഘ്നയെ ഓടിച്ചതല്ലേ തള്ളി പറഞ്ഞതല്ലേ എന്നൊക്കെ ചില്ലറ ചോദിച്ചു എന്ന് പറയുന്നു. താരം കുടുംബവുമായി ഭർത്താവിന്റെ വീട്ടിലാണെന്നും എങ്ങനെയാണ് ആ വീട്ടിൽ ചെന്ന് താൻ ഓടിക്കുന്നത് എന്നും. അതിന്റെ ആവിശ്യം തനിക്ക് ഇല്ല എന്നുമാണ് താരം പറയുന്നത്. അനിയൻ ഇപ്പോൾ കുടുംബവും കുട്ടിയുമായി സുഖമായി കഴിയ്‌യുന്നു എന്ന് താരം പറഞ്ഞു. കസിൻ വഴിയാണ് അനിയന്റെ വധുവിനെ കിട്ടിയത് എന്നും താരം ഈ വിഡിയോയിൽ പറഞ്ഞു. ഇടയ്ക്ക് വിവാദമായ ഒരു കംമെന്റിന്റെ പ്രശ്നത്തെ കുറിച്ചും നടി പറഞ്ഞു. അത് താനോ തന്റെ അമ്മയോ അല്ല എന്നും ഫേക്ക് അക്കൗണ്ടുകളായിരുന്നു എന്നുമാണ് താരം പറയുന്നത്. 

ചന്ദനമഴ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടി മേഘ്‌ന ഡിംപിള്‍ റോസിന്റെ നാത്തൂനായിരുന്നു. ഡിംപിളും മേഘ്നയും നല്ലകൂട്ടുകാരായിരുന്നു. ഡിംപിൾ തന്നെയാണ് സഹോദരന് വേണ്ടി മേഘ്നയെ ആലോചിച്ചത്. ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോമിയാണ് മേഘ്‌നയെ വിവാഹം കഴിച്ചത്. ബിസിനസുകാരനാണ് ഡിംപിള്‍ റോസിന്റെ സഹോരന്‍ ഡോണ്‍. മേഘ്‌ന വിന്‍സെന്റുമായുളള വിവാഹത്തിന് ശേഷമാണ് ഡോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നീട് ഇവരുടെ വിവാഹ മോചനവും വാര്‍ത്തകളില്‍ ഇടംപിടിച്ചു. വിവാഹ മോചന ശേഷം ചെന്നെെയിലായിരുന്നു മേഘ്‌ന സ്ഥിരതാമസമാക്കിയത്. ജീവിതത്തിലുണ്ടായ പ്രതിസന്ധികള്‍ക്ക് ശേഷം ഇപ്പോള്‍ ഡിംപിള്‍ റോസിന്റെയും ഡോണിന്‌റെയും കുടുംബം സന്തോഷത്തിലാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു നടിയുടെ സഹോദരന്‍ ഡോണ്‍ ടോണിയുടെ രണ്ടാം വിവാഹം നടന്നത്. നടി മേഘ്‌നാ വിന്‍സെന്റുമായുളള വിവാഹ മോചന ശേഷമാണ് ഡോണ്‍ വീണ്ടും വിവാഹം കഴിച്ചത്. കോട്ടയം സ്വദേശിയായ ഡിവൈന്‍ ക്ലാരയെ ആണ് ഡോണ്‍ ജീവിത സഖിയാക്കിയത്.ഡിംപിളും മേഘ്നയും തമ്മിലുള്ള സൗഹൃദം സീരിയൽ സിനിമാലോകത്ത് എന്നും സംസാരവിഷയമായിരുന്നു. അവർ നാത്തൂന്മാരാകാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് മറ്റു അഭിനേതാക്കളും അണിയറ പ്രവർത്തകരുമാണ്. 

താരം മറ്റുള്ളവരുടെ വീഡിയോ കണ്ടെന്റ് കോപ്പി അടിക്കുന്നു എന്ന് ചിലർ പറഞ്ഞിരുന്നു എന്ന് താരം പറഞ്ഞു. ഈ മറ്റുള്ളവർ എന്ന് പറയുന്നത് മേഘ്നയെ ആണെന്നും നടി പറയുന്നു. എനിക്കതിന്റെ കാര്യമില്ല എന്നും. ഒരുപാട് ചാനൽ ഉള്ള ഈ നാട്ടിൽ സാമ്യം തോന്നുന്ന തരത്തിലൊക്കെ കണ്ടെന്റുകൾ ഉണ്ടാകാം എന്നുമാണ് താരം പറയുന്നത്. ഈ വീഡിയോയുടെ താരം ചിലർ നടി ഗർഭിണി ആണോ എന്നൊക്കെ ചോദിക്കുന്നുണ്ട്. കംമെന്റിൽ ചിലർ നടിക്ക് പിന്തുണ പറയുന്നുണ്ട്. എന്നാൽ ചിലർ ഇപ്പോഴും എതിർപ്പും പറയുന്നുണ്ട്.

dimple rose malayalam serial movie child artist

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക