ഫ്ളവേഴ്സിലെ ചക്കപ്പഴം എന്ന ഒറ്റ സീരിയലിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ താരമാണ് ശ്രുതി രജനീകാന്ത്. താരത്തിന്റെ യഥാര്‍ത്ഥ പേരിനേക്കാളുപരി ചക്കപ്പഴത്തിലെ പൈങ്കിളി എന്നു പറഞ്ഞാലാകും മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതം. അതേസമയം സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ നിരന്തരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
അനൂപ് മേനോന്റെ പത്മ എന്ന സിനിമയില്‍ താരം വേഷമിട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ താരം നേരിട്ട മോശം അനുഭങ്ങളെ കുറിച്ചു പങ്കു വച്ചിരിക്കുകയാണ്.കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ഓഡിഷനുകളുടെ മോശം വശത്തെക്കുറിച്ചുമാണ് ശ്രുതി ഒരു അഭിമുഖത്തില്‍ സംസാരിച്ചത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...
കാസ്റ്റിംഗ് കൗച്ച് അപ്രോച്ചുകള്‍ ഉണ്ടായിട്ടുണ്ട്. ഇതിലേക്ക് വരുന്നതിന് മുമ്പ്. ഇപ്പോള്‍ എനിക്കങ്ങനെ വന്നിട്ടില്ല. ചിലപ്പോള്‍ പ്രശസ്തി ഉള്ളത് കൊണ്ടും മീടൂ ആരോപണങ്ങള്‍ വരുന്നത് കൊണ്ടും ആയിരിക്കാം. പിന്നെ എന്റെ സ്വഭാവവും ആളുകള്‍ക്ക് അറിയാം.
ഇപ്പോളുള്ള സ്ട്രഗിള്‍ എന്തെന്നാല്‍ ഞങ്ങളുടെ ജീവിതം വളരെ എളുപ്പമാണെന്നാണ് അവര്‍ കരുതുന്നത്. നിങ്ങള്‍ ഫൈന്‍ അല്ലേ, നിങ്ങള്‍ ഓക്കെ അല്ലേ എന്നത്. പക്ഷെ നമുക്ക് വരുന്ന പ്രഷറുകള്‍ ചില്ലറ അല്ല'
'ഞങ്ങളും സാധാരണ മനുഷ്യരാണ്. ദിവസേന ഓരോന്നിന് വേണ്ടി സ്ട്രഗിള്‍ ചെയ്ത് കൊണ്ടിരിക്കുന്നു. ഇത്രയും പ്രശസ്തി വന്നിട്ട് പോലും സിനിമകളിലേക്ക് വരാന്‍ ഞാന്‍ സ്ട്രഗിള്‍ ചെയ്യുകയാണ്. ഞാന്‍ ഒരു നായികാ മെറ്റീരിയില്‍ ആണെന്ന് എനിക്ക് തോന്നിയിട്ടേ ഇല്ല' ശ്രുതി പറയുന്നു.