Latest News

സര്‍ജറിക്ക് മുമ്പും അച്ഛനെ അമ്മ തല്ലി; കാര്യങ്ങള്‍ തിരക്കുന്നവര്‍ക്കായി തെളിവുകള്‍ പുറത്തുവിട്ട് സിന്ധു കൃഷ്ണ;വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി ചേര്‍ത്ത് പുറത്തിറക്കിയ വ്‌ളോഗിന് പിന്നാലെ വീണ്ടും വിവാദം; മക്കള്‍ക്ക് ഡാന്‍സിലെ സെന്റര്‍ സ്റ്റേജ് പിടിച്ച് വാങ്ങിയപ്പോള്‍ സ്വന്തം കഴിവിന് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ കുറച്ച് പേരുണ്ടെന്നും കര്‍മ തിരിച്ചടിക്കുമെന്ന കമന്റും ചര്‍ച്ച

Malayalilife
സര്‍ജറിക്ക് മുമ്പും അച്ഛനെ അമ്മ തല്ലി; കാര്യങ്ങള്‍ തിരക്കുന്നവര്‍ക്കായി തെളിവുകള്‍ പുറത്തുവിട്ട് സിന്ധു കൃഷ്ണ;വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി ചേര്‍ത്ത് പുറത്തിറക്കിയ വ്‌ളോഗിന് പിന്നാലെ വീണ്ടും വിവാദം; മക്കള്‍ക്ക് ഡാന്‍സിലെ സെന്റര്‍ സ്റ്റേജ് പിടിച്ച് വാങ്ങിയപ്പോള്‍ സ്വന്തം കഴിവിന് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ കുറച്ച് പേരുണ്ടെന്നും കര്‍മ തിരിച്ചടിക്കുമെന്ന കമന്റും ചര്‍ച്ച

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അച്ഛന്റെ മരണ ശേഷം സിന്ധു കൃഷ്ണ അമ്മയെ നോക്കുന്നില്ലെന്നായിരുന്നു ആരോപണം. സിന്ധുവിന്റെ സഹോദരിയുടെ മകള്‍ തന്‍വിയുടെ വിഡിയോയോടെയാണ് വിവാദം ആരംഭിക്കുന്നത്. പിന്നാലെ മറുപടിയുമായി അഹാനയുമെത്തി. തുടര്‍ന്ന് അഹാനയ്ക്കും സിന്ധുവിനുമെതിരെ അമ്മ വസന്ത തന്നെ രംഗത്തെത്തിയതും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പിന്നീട് അഹാനയും തന്‍വിയും തങ്ങളുടെ വീഡിയോകള്‍ ഡീലീറ്റ് ചെയ്തതോടെ വിവാദം കെട്ടടിങ്ങിയെങ്കിലും കഴിഞ്ഞ ദിവസം സിന്ധുകൃഷ്ണ പുതിയ വീഡിയോ പങ്ക് വച്ച് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കിയതോടെ വീണ്ടും വിവാദം പുകയുകയാണ്.

സത്യം എന്തെന്ന് തങ്ങളെ അറിയുന്നവര്‍ക്കറിയാം. എല്ലാ തെളിവുകളുമുണ്ട്. എന്നാല്‍ അതൊന്നും പുറത്ത് വിടുന്നില്ലെന്നുമാണ് സിന്ധു പറഞ്ഞത്. തന്റെ അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് താന്‍ ഇത്രയും നാള്‍ ജീവിച്ചതെന്നും സിന്ധു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ അമ്മയ്ക്കെതിരെ തെളിവുകള്‍ പുറത്തു വിട്ടിരിക്കുകയാണ് സിന്ധു കൃഷ്ണ. 

ബിഗ് ബോസ് താരവും യൂട്യൂബറുമായ സായ് കൃഷ്ണയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. തന്റെ അച്ഛനെ അമ്മ തല്ലുന്നതിന്റെ വിഡിയോ സിന്ധു കൃഷ്ണ പുറത്ത് വിടുകയാണെന്നാണ് സായ് കൃഷ്ണ പറയുന്നത്. അപരിചിതരായ ആള്‍ക്കാര്‍ക്കാണ് സിന്ധു വിഡിയോ അയച്ചു കൊടുക്കുന്നതെന്നും സായ് പറയുന്നു. കയ്യീന്ന് പോകുന്ന കാര്യങ്ങളാണ് നടക്കുന്നത്. ആരായാലും പ്രതികരിച്ചു പോകുന്നതാണ് അമ്മൂമ്മയുടെ പ്രവര്‍ത്തികളെന്നും സായ് പറയുന്നുണ്ട്. 

''ഇവരുമായി യാതൊരു ബന്ധവുമില്ലാത്ത ഫോളോവേഴ്സ് എന്താണ് പ്രശ്നം എന്ന് ചോദിച്ച് മെസേജ് അയക്കുമ്പോഴൊക്കെ അവര്‍ ഒരു സിസി ടിവി ഫൂട്ടേജ് ഫോര്‍വേഡ് ചെയ്യുകയാണ്. എന്താണ് അതിന്റെ ആവശ്യം. പറഞ്ഞ് തീര്‍ത്തതാണെങ്കില്‍ തീര്‍ന്നിട്ട് പോണ്ടേ? അല്ലാതെ നിങ്ങള്‍ അറിയാത്തൊരു വ്യക്തിയുടെ കയ്യില്‍ കിട്ടിയാല്‍ ഇതാകും സംഭവിക്കുക. ഞാന്‍ ആ വിഡിയോ ഇവിടെ പ്ലേ ചെയ്യുന്നില്ല. സിന്ധു കൃഷ്ണയുടെ അച്ഛന്‍ ഇന്ന് ജീവനോടെയില്ല. ഈ അമ്മൂമ്മയോട് ഇനി എനിക്ക് സോഫ്റ്റ് കോര്‍ണര്‍ തോന്നുന്നില്ല. സിന്ധു കൃഷ്ണ പറഞ്ഞ കാര്യങ്ങളും അവര്‍ ഈ വിഡിയോയില്‍ ചെയ്യുന്ന കാര്യങ്ങളും വച്ച്, പ്രായം കാരണം അവരോടുള്ള ബഹുമാനം ഒക്കെ പോയി.

ആ വിഡിയോ ഞാന്‍ പ്ലേ ചെയ്യില്ല. പക്ഷെ വിഡിയോ എന്റെ പക്കലുണ്ട്. ഞാനായിട്ട് പുറത്ത് വിടുന്നില്ല. സിസി ടിവി വിഡിയോയില്‍ അമ്മ അമ്മൂമ്മ മുത്തച്ഛനെ അടിക്കുകയാണ്. ചെരുപ്പോ വേറെ എന്തോ സാധനമോ വച്ചാണ് അടിക്കുന്നത്. സിന്ധു കൃഷ്ണ ഈ വിഡിയോ അയച്ചു കൊടുത്തിട്ട് പറയുന്നത് തന്റെ സര്‍ജറിയ്ക്ക് കുറച്ച് ദിവസം മുമ്പ് എന്റെ അച്ഛനെ തല്ലുകയാണ്. ഇത് എന്നും നടന്നു വന്നതാണ്. അദ്ദേഹത്തെ സംരക്ഷിക്കാന്‍ എനിക്ക് എന്നും അമ്മയുമായി വഴക്കിടേണ്ടി വന്നിരുന്നു എന്നാണ്.

ഇതൊക്കെ വച്ച് നോക്കുമ്പോള്‍ ആരായാലും അവരെ തെറി പറഞ്ഞ് പോകില്ലേ? കയ്യീന്ന് പോകുന്ന കാര്യമാണിത്. ഇതൊക്കെ പുറത്തുവരുമെന്ന് നിങ്ങള്‍ക്ക് അറിയില്ലേ സിന്ധു കൃഷ്ണ. ഇതൊന്നും പുറത്തു പറയാന്‍ താല്പര്യം ഇല്ലെന്നാണ് നിങ്ങള്‍ വീഡിയോയില്‍ പറയാറുള്ളത്. അങ്ങനെ എങ്കില്‍ അങ്ങനെ തന്നെ ചെയ്യണമായിരുന്നു. ഇതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത് ഞാനൊന്നും പറയുന്നില്ല. അത്രയും മോശമായ കാര്യങ്ങള്‍ ഒരു അമ്മൂമ്മ മുത്തശ്ശനെയും കൊച്ചുമോളെയും കുറിച്ച് പറഞ്ഞാല്‍ ആരായാലും പ്രതികരിക്കും. അത്രയും മോശപ്പെട്ട കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്.

അഹാന അവര്‍ക്കെതിരെ പറഞ്ഞെങ്കില്‍ തെറ്റ് പറയാനാകുമോ? ഇത്രയും ടോക്സിക് ആയിട്ടുള്ളൊരു ഗ്രാന്റ് പാരന്റ് ഉണ്ടെങ്കില്‍ അതൊന്നും കേട്ടിരിക്കാന്‍ പറ്റില്ല. അങ്ങനെ ചില ആളുകളുണ്ട്. വയസിനെ അവര്‍ മുതലെടുക്കും. അവരാതങ്ങള്‍ വിളിച്ച് പറയും. പ്രായം അതായതുകൊണ്ട് ആരും ഒന്നും പറയില്ലെന്ന് കരുതിയിട്ടാകും. ഈ പ്രശ്നങ്ങള്‍ നടന്നപ്പോള്‍ അഹാന ആയിരുന്നില്ല സിന്ധു കൃഷ്ണ ആയിരുന്നു പ്രതികരിക്കേണ്ടിയിരുന്നത്. പക്ഷേ നിങ്ങള്‍ കാമറയ്ക്ക് ബാക്കിലിരുന്നു. അഹാന വീണ്ടും കുടുംബത്തിന് വേണ്ടി നിന്നു. ഈ വീഡിയോ ഉള്ളതാണെങ്കില്‍ അമ്മൂമ്മ എത്രമാത്രം ടോക്സിക് ആണെന്ന് മനസിലാക്കാന്‍ പറ്റി. എനിക്ക് തോന്നുന്നത് ഇത്രയും സൈബര്‍ ബുള്ളിയിങ്ങിന്റെ ആവശ്യം അഹാനയ്ക്ക് ഇല്ല എന്നാണെന്നും സായ് പറയുന്നു,

ഇതിന് പുറമേ സിന്ധുകൃഷ്ണ പങ്ക് വച്ച പുതിയ വീഡിയോയ്ക്ക് താഴെയെത്തിയ കമന്റും ചര്‍ച്ചയാകുന്നത്.എല്ലാ വീട്ടിലും ഒരു അമ്മു വേണോ എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും തന്റെ ജീവിതത്തില്‍ എന്തായാലും ഒരമ്മു വേണമെന്നും സിന്ധു പ്രതികരിച്ചിരുന്നു.ഇതിന് മറുപടിയെന്നോണം പറഞ്ഞ കമന്റാണ് ചര്‍ച്ചക്ക് ആധാരം.
'എനിക്ക് നിങ്ങളുടെ കാര്യത്തില്‍ വിഷമമുണ്ട്. പക്ഷേ, ഇതാണ് നിങ്ങളുടെ കര്‍മ. ദൈവം ആദ്യം പന പോലെ വളര്‍ത്തും, പിന്നെ നിലത്തിടും. നിങ്ങള്‍ പണ്ട് ഒതുക്കിത്തീര്‍ത്ത ബുള്ളിയിംഗ് ഇഷ്യൂകള്‍ ഓര്‍മയുണ്ടോ. അതിലെ ഐഡന്റിറ്റി വെളിപ്പെടുത്താതെ നിന്ന ഒരു വിക്ടിം ആണ് ഞാന്‍. എന്റെ മാനസികാരോഗ്യവും ആത്മവിശ്വാസവും നിങ്ങളുടെ മകളുടെയും നിങ്ങളുടെയും അഹങ്കാരം കാരണം എത്രത്തോളം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. സന്തോഷമായി ജീവിച്ച് തീര്‍ക്കേണ്ട കുറേ വര്‍ഷങ്ങള്‍ പോയിക്കിട്ടി.

തെറാപ്പി, ബോഡി ഇമേജ് ഇഷ്യൂകള്‍, ആംങ്‌സൈറ്റി ഒക്കെ ആയുള്ള നിരന്തരമായ പൊരുതല്‍ ആയിരുന്നു. ആവറേജ് ഡാന്‍സര്‍ ആയ നിങ്ങളുടെ മക്കള്‍ക്ക് ഡാന്‍സിലെ സെന്റര്‍ സ്റ്റേജ് നിങ്ങള്‍ പിടിച്ച് വാങ്ങിയപ്പോള്‍ സ്വന്തം കഴിവിന് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ കുറച്ച് പേരുണ്ട്. പാസീവ് ബോഡി ഷെയിമിംഗ്, സ്‌കിന്‍ ടോണിനെക്കുറിച്ചുള്ള കമന്റുകള്‍. ഇതൊക്കെ നിങ്ങള്‍ക്ക് ഇടയ്ക്ക് പറയുന്ന തമാശയായിരിക്കും. പക്ഷേ, ഇപ്പോള്‍ കേരളം മൊത്തം നിങ്ങളെ ബുള്ളി ചെയ്യുന്നത് കണ്ടിട്ട് എനിക്കൊന്നേ പറയാനുള്ളൂ. കര്‍മ തിരിച്ചടിക്കും. ആത്മവിശ്വാസം ആകാം, അമിതമാകരുത്.


അഹാന സ്വന്തം കസിന്റെ ജീവിതം മാറ്റി മറിച്ച ട്രോമ ഉപയോഗിച്ച് അവളെ തകര്‍ക്കാന്‍ നോക്കി. അതിന് വേണ്ടി ഒന്നും തന്‍വി ചെയ്തില്ല. ഇത് തന്നെ നിങ്ങള്‍ എത്ര ഇന്‍സെന്‍സിറ്റീവ് ആണെന്നതിന് ഉദാഹരണമാണ്. അമ്മൂമ്മ ടോക്‌സിക്കാണ്. എന്നാല്‍ അവരോട് തിരിച്ച് പറയുകയും എല്ലാ സപ്പോര്‍ട്ടും നിര്‍ത്തുകയും ചെയ്തതോടെ അതേ ദുഷ്ടയായി നിങ്ങള്‍ മാറി. നിങ്ങളവര്‍ക്ക് മെന്റല്‍ ഹെല്‍ത്ത് സപ്പോര്‍ട്ട് നല്‍കണമായിരുന്നു. അതെങ്ങനെ, പഠിക്കേണ്ട സമയത്ത് അത് ചെയ്തില്ല. മക്കളെ നടിമാരാക്കാന്‍ നടന്ന് അവര്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിക്കാെടുത്ത് പഠിപ്പിച്ചില്ല. പഠിക്കാന്‍ മിടുക്കികള്‍ അല്ലെങ്കിലും കുറച്ച് പൊതുബോധം എങ്കിലും ഉണ്ടായേനെ. ഇതിപ്പോ അതും ഇല്ലാതെ പോയി. മാനസികാരോഗ്യ അവബോധമൊക്കെ ആരോട് പറയാന്‍'', എന്നാണ് കമന്റ്.

എല്ലാ വീട്ടിലും ഒരു അമ്മു വേണോ, വേണ്ടയോ എന്ന വലിയ ഡിസ്‌കഷന്‍ നടക്കുന്നുണ്ട് ഇപ്പോള്‍. അത് ഞങ്ങളുണ്ടാക്കിയൊരു വേര്‍ഡിംഗല്ല. അമ്മു, ഞങ്ങള്‍ക്ക് വേണ്ടിയും, എന്റെ പേരന്‍സിന് വേണ്ടിയും ചുറ്റുമുള്ളവര്‍ക്കുമൊക്കെ വേണ്ടി പലതും ചെയ്യുന്നത് പലരും അനലൈസ് ചെയ്ത് ഇങ്ങോട്ട് വന്ന് പറഞ്ഞ കാര്യമാണ് അത്. അല്ലാതെ ഞങ്ങളങ്ങോട്ട് പോയിട്ട് ഉണ്ടാക്കിയ മോട്ടോ അല്ല. മറ്റ് വീടുകളില്‍ അമ്മു വേണോ വേണ്ടയോ എന്നത് ആള്‍ക്കാര്‍ തീരുമാനിക്കട്ടെ. പക്ഷേ, എനിക്കെന്റെ ലൈഫില്‍ അമ്മു വേണം. ഷീ ഈസ് വണ്ടര്‍ഫുള്‍ ഗേള്‍. ഞാനെപ്പോഴും അവളുടെ കൂടെയാണ്. മക്കളെല്ലാം അവളുടെ ഭാഗത്താണ്. എപ്പോഴും സത്യത്തിന്റെ കൂടെ നില്‍ക്കുന്ന ആളാണ് ഞാന്‍ എന്നായിരുന്നു സിന്ധു കൃഷ്ണ അഹാനയെക്കുറിച്ച് പറഞ്ഞത്.

sindhu krishna shares th video footege

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES