Latest News

കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു; കഠിനമായ ദിനങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിക്കുകയാണ്; ശക്തി തോന്നുന്ന ദിവസങ്ങള്‍ ആഘോഷിക്കുകയാണ്; കാന്‍സര്‍ ചികിത്സയിലെന്ന് കുറിച്ച് നടി ഉമാ ശങ്കരി; സ്തനാര്‍ബുദ ബാധിതയെന്ന് വെളിപ്പെടുത്തിയത് കുബേരനിലെ നായിക

Malayalilife
 കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു; കഠിനമായ ദിനങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിക്കുകയാണ്; ശക്തി തോന്നുന്ന ദിവസങ്ങള്‍ ആഘോഷിക്കുകയാണ്; കാന്‍സര്‍ ചികിത്സയിലെന്ന് കുറിച്ച് നടി ഉമാ ശങ്കരി; സ്തനാര്‍ബുദ ബാധിതയെന്ന് വെളിപ്പെടുത്തിയത് കുബേരനിലെ നായിക

കുബേരന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായ ഉമാ ശങ്കരി തനിക്ക് ബ്രസ്റ്റ് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചതായി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നേരത്തെ അറിയിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ വന്ന അസുഖം, ആദ്യം ഷോക്കായിരുന്നു, എന്തിന് ഇപ്പോള്‍, എന്തുകൊണ്ട് എനിക്ക് എന്നൊക്കെയുള്ള ചോദ്യം ആദ്യം വന്നുവെങ്കിലും, ഇപ്പോള്‍ താന്‍ അതിനെ ഉള്‍കൊള്ളുന്നു എന്നും, ധൈര്യത്തോടെ നേരിടാന്‍ തയ്യാറായി എന്നും ഉമ പറഞ്ഞിരുന്നു. ഇപ്പോഴിതാ രണ്ടാം ഘട്ട കീമോ പൂര്‍ത്തിയായ വിവരം ആരാധകര്‍ക്കൊപ്പം പങ്കിടുകയാണ് നടി.

'കീമോ ചികിത്സയുടെ രണ്ടാം ഘട്ടം; ഓരോ ദിവസത്തെയും അതിനനുസരിച്ച് നേരിട്ടാണ് ഞാന്‍ മുന്നോട്ട് പോകുന്നത്.
പ്രയാസകരമായ ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ പഠിക്കുന്നു; ഒപ്പം, കരുത്ത് തോന്നുന്ന ദിവസങ്ങളെ സന്തോഷത്തോടെ ആഘോഷിക്കുകയും ചെയ്യുന്നു. എപ്പോഴും കൂടെ നില്‍ക്കുന്ന കുടുംബത്തിനും, സ്‌നേഹവും പിന്തുണയും നല്‍കുന്ന ആരാധകര്‍ക്കും നന്ദി.

ഞാന്‍ ചികിത്സയില്‍ സജീവമായി തുടരുന്നു, സുഖം പ്രാപിക്കുന്നു, ഒപ്പം പുരോഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.
പുരോഗതി എല്ലായ്‌പ്പോഴും സമ്പൂര്‍ണ്ണമായിരിക്കണമെന്നില്ല, പക്ഷേ അത് യാഥാര്‍ത്ഥ്യമാണ്,' ഉമ കുറിച്ചു.

തമിഴ് - തെലുങ്ക് സിനിമകളില്‍ പരിചിതയായിരുന്ന നടി കുബേരന് ശേഷം വസന്തമല്ലിക, സാഫല്യം, ഈ സ്നേഹതീരത്ത് എന്നീ സിനിമകളിലൂടെയും മലയാളത്തിലെത്തി. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തിരുന്നു നടി. ഏകദേശം മുപ്പതോളം സിനിമയില്‍ ഉമ അഭിനയിച്ചു. അതിന് ശേഷം സീരിയലുകളില്‍ സജീവമായിരുന്നു നടി.

കന്നട സിനിമ സംവിധായകനായ ഡി.രാജേന്ദ്ര ബാബുവിനും നടി സുമിത്രയുടേയും മകളാണ് ഉമ. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ എച്ച്. ദുഷ്യന്ത് ആണ് ഉമയുടെ ജീവിതപങ്കാളി. അജിത് നായകനായ 'വലിമൈ'യാണ് ഉമ അവസാനമായി അഭിനയിച്ച ചിത്രം. 

Read more topics: # ഉമാ ശങ്കരി
uma shankari breast cancer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES