Latest News

ഏഴ് വര്‍ഷം തുടര്‍ച്ചയായി ഓഡിഷനുകള്‍ക്ക് പോയി; വിളിക്കാട്ടോ എന്ന പറച്ചില്‍ കേട്ട് ശീലമായി; എനിക്കിനി വയ്യ പറഞ്ഞെങ്കിലും അച്ഛന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു; അച്ഛന്‍ എന്നെ കൂട്ടിക്കൊടുക്കാന്‍ പോകുകയാണെന്നു വരെ ആളുകള്‍ പറഞ്ഞു; നടി ശ്രുതി രജനീകാന്ത് പറഞ്ഞത്

Malayalilife
 ഏഴ് വര്‍ഷം തുടര്‍ച്ചയായി ഓഡിഷനുകള്‍ക്ക് പോയി; വിളിക്കാട്ടോ എന്ന പറച്ചില്‍ കേട്ട് ശീലമായി; എനിക്കിനി വയ്യ പറഞ്ഞെങ്കിലും അച്ഛന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു; അച്ഛന്‍ എന്നെ കൂട്ടിക്കൊടുക്കാന്‍ പോകുകയാണെന്നു വരെ ആളുകള്‍ പറഞ്ഞു; നടി ശ്രുതി രജനീകാന്ത് പറഞ്ഞത്

മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് നടി ശ്രുതി രജനീകാന്ത്. ചുരുക്കം കാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്തു. 'ചക്കപ്പഴം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി മലയാളികളുടെ മനസ്സില്‍ കയറിയത്. പരമ്പരയിലെ 'പൈങ്കിളി' എന്ന കഥാപാത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളും നടിയെ തേടിയെത്തുകയും ചെയ്തു. ഇപ്പോഴിതാ, താന്‍ നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ചും ഒരു നടിയാകാന്‍ വേണ്ടി നടത്തിയ യാത്രകളെക്കുറിച്ചും ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ് താരം. 

ശ്രുതിയുടെ വാക്കുകള്‍.. ''ഏഴ് വര്‍ഷം തുടര്‍ച്ചയായി ഞാന്‍ ഓഡിഷനുകള്‍ക്ക് പോയിട്ടുണ്ട്. സ്‌കൂളില്‍ എന്റെ ഇരട്ടപ്പേര് സിനിമാനടി എന്നായിരുന്നു. കോളേജില്‍ മിക്ക ദിവസവും ലീവ് ആയിരിക്കും. എനിക്കും അച്ഛനും അതൊരു ഹോബി പോലെയായി മാറിയിരുന്നു. വിളിക്കാട്ടോ എന്ന് പലരും പറയും. ആ പറച്ചില്‍ കേട്ട് എനിക്ക് ശീലമായി. ഞാന്‍ മടുത്തുപോയിട്ടുണ്ട്, എനിക്കിനി വയ്യ എന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ അച്ഛന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. 

ഏഴ് വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് എനിക്ക് കുഞ്ഞെല്‍ദോയില്‍ അവസരം കിട്ടുന്നത്. ചക്കപ്പഴത്തിലേക്കും ഓഡിഷന്‍ വഴിയാണ് എത്തിയത്. ഉപ്പും മുളകും തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോളേക്കും ഞാന്‍ ഫേമസായി'' ''ഇപ്പോ എനിക്ക് 29 വയസായി. ഇതുവരെയുള്ള ജീവിതം വളരെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. നല്ല കാര്യങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല പറയുന്നത്. പക്ഷേ ഓഡിഷനൊക്കെ പോകുമ്പോള്‍, എന്റെ അച്ഛന്‍ എന്നെ കൂട്ടിക്കൊടുക്കാന്‍ പോകുകയാണെന്നു വരെ ആളുകള്‍ പറഞ്ഞിട്ടുണ്ട്. 

അതൊക്കെ എനിക്കു വലിയ ട്രോമയായിരുന്നു. അന്ന് ഞാന്‍ എവിടെയും എത്തിയിട്ടില്ല. കളിയാക്കുന്നവര്‍ മാത്രമായിരുന്നു ചുറ്റും. അല്ലാതെ തന്നെ എനിക്ക് മറ്റു ട്രോമകള്‍ ഉണ്ടായിരുന്നു. അതിന്റെ കൂടെയായിരുന്നു ഇതെല്ലാം. പക്ഷേ, ഞാനാരോടും ഒന്നും തുറന്നു പറഞ്ഞിട്ടില്ല. എന്റെ അച്ഛനും അങ്ങനെ തന്നെയാണ്. പക്ഷേ, അച്ഛനും ഞാനും അതെല്ലാം തരണം ചെയ്തു'' ശ്രുതി പറയുന്നു.

shruti rajinikanth About life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES