Latest News

ബിഗ് ബോസില്‍ ആദ്യ എവിക്ഷനിലൂടെ പുറത്തായത് ഷോയില്‍ നിറഞ്ഞാടിയ രതീഷ്;  വോട്ട് നേടിയിട്ടും താരത്തെ പുറത്താക്കിയതിന് വിമര്‍ശനം

Malayalilife
 ബിഗ് ബോസില്‍ ആദ്യ എവിക്ഷനിലൂടെ പുറത്തായത് ഷോയില്‍ നിറഞ്ഞാടിയ രതീഷ്;  വോട്ട് നേടിയിട്ടും താരത്തെ പുറത്താക്കിയതിന് വിമര്‍ശനം

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ നിന്നും പുറത്താകുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് രതീഷ് കുമാര്‍. പൂര്‍ണ്ണമായും വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ബിഗ് ബോസില്‍ നിന്നും ഓരോ ആഴ്ചയും താരങ്ങള്‍ പുറത്ത് പോകുന്നത്.അത്യധികം നാടകീയമായാണ് പുറത്താകല്‍ നടന്നിരിക്കുന്നത്. അവതാരകന്‍ മോഹന്‍ലാലാണ് ബിഗ് ബോസ് ഷോയില്‍ നിന്ന് ഇന്ന് പുറത്തുപോകേണ്ട മത്സരാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചത്. 

ലോഞ്ചിംഗ് മുതലേ നിറഞ്ഞുനിന്ന് മലയാളം ഷോയുടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച രതീഷ് കുമാറാണ് അപ്രതീക്ഷിതമായി പുറത്തായിരിക്കുകയാണ്.രതീഷിനെ വോട്ടുണ്ടായിട്ടും ബിഗ് ബോസ് പുറത്താക്കുകയായിരുന്നുവെന്നാണ് ബിഗ് ബോസ് ആരാധകര്‍ ആരോപിക്കുന്നത്. ഇതിന് കാരണമായത് വ്യക്തിഹത്യയാണെന്നും അദ്ദേഹം പറയുന്നു. 

രതീഷിന്റെ പുറത്താകലിനെതിരെ ബിഗ് ബോസ് താരം ഫിറോസ് രംഗത്തെത്തിയിരിക്കുകയാണ്. രതീഷിന്റെ പുറത്താകല്‍ മണ്ടത്തരമാണെന്നാണ് ഫിറോസ് പറയുന്നത്. ഒട്ടും നീതിയല്ലാത്ത പുറത്താക്കല്‍. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഭാഗത്തു തെറ്റുണ്ട്. പക്ഷെ അത് പുറത്താക്കാനുളളതായിരുന്നില്ല. അദ്ദേഹം പറഞ്ഞത് വലിയ കാരണമായി എടുക്കാനാണെങ്കില്‍ പുറത്താക്കേണ്ട മറ്റൊരാള്‍ കൂടെയുണ്ട് അവിടെ, സുരേഷ്. രതീഷ് കെട്ടിപ്പിടിച്ചതിനെ മാനുപ്പുലേറ്റ് ചെയ്ത് അദ്ദേഹത്തെ ഗേ ആക്കിയത് സുരേഷായിരുന്നുവെന്നാണ് ഫിറോസ് പറയുന്നത്. രതീഷിനെ ഔട്ട് ആക്കിയത് ഓക്കെ. പക്ഷെ കൂടെ സുരേഷിനേയും പുറത്താക്കണമായിരുന്നു. രതീഷ് ചില മോശം വാക്കുകള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ അവിടെയുള്ള പലരും അങ്ങനെ പറഞ്ഞിട്ടുണ്ട്. റോക്കി അദ്ദേഹത്തിന്റെ അച്ഛനെ വിളിച്ചിട്ടുണ്ട്. രതീഷിന് ഔട്ടാക്കാനുള്ള കാരണങ്ങള്‍ ഇതെക്കെയാണെങ്കില്‍ അവിടെ പുറത്താക്കപ്പെടേണ്ടവരായി ഒരുപാട് പേര്‍ അവിടെയുണ്ടെന്നാണ് ഫിറോസ് പറയുന്നത്.

Read more topics: # ബിഗ് ബോസ്
bigg boss malayalam reality show

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക