Latest News

ബിഗ് ബോസിലായിരുന്നപ്പോള്‍ ഞാന്‍ സംസാരിച്ചിരുന്നത് അയാള്‍ക്കൊപ്പം ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച്; എന്നാല്‍ അയാള്‍ സ്മാര്‍ട്ടായി എന്നെ പറ്റിച്ചു; ഇപ്പോള്‍ അയാള്‍ എന്റെ സുഹൃത്തുമായി പ്രണയത്തിലാണ്;  ബ്രേക്കപ്പായപ്പോള്‍ പാനിക്ക് അറ്റാക്ക് വന്നു; ജാന്‍ എന്ന് പരിചയപ്പെടുത്തിയ കാമുകനുമായുള്ള പ്രണയതകര്‍ച്ചയെ കുറിച്ച് ആര്യ 

Malayalilife
 ബിഗ് ബോസിലായിരുന്നപ്പോള്‍ ഞാന്‍ സംസാരിച്ചിരുന്നത് അയാള്‍ക്കൊപ്പം ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച്; എന്നാല്‍ അയാള്‍ സ്മാര്‍ട്ടായി എന്നെ പറ്റിച്ചു; ഇപ്പോള്‍ അയാള്‍ എന്റെ സുഹൃത്തുമായി പ്രണയത്തിലാണ്;  ബ്രേക്കപ്പായപ്പോള്‍ പാനിക്ക് അറ്റാക്ക് വന്നു; ജാന്‍ എന്ന് പരിചയപ്പെടുത്തിയ കാമുകനുമായുള്ള പ്രണയതകര്‍ച്ചയെ കുറിച്ച് ആര്യ 

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ ജനകീയ താരമായത്.വിവാഹ മോചിതയായ ശേഷം തന്റെ ജീവിതത്തിലേക്ക് എത്തിയ പ്രണയത്തെ കുറിച്ച് ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയ സമയത്ത് ആര്യ തുറന്നുപറഞ്ഞിട്ടുണ്ട്. ജാന്‍ എന്ന പേരിലാണ് ആര്യ തന്റെ കാമുകനെ ബിഗ് ബോസ് ഷോയില്‍ പരിചയപ്പെടുത്തിയത്. 

എന്നാല്‍ യഥാര്‍ഥ പേര് വെളിപ്പെടുത്തിയില്ല. ബിഗ് ബോസ് കഴിഞ്ഞ ശേഷം ജാനുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചെന്നും ഏറെ വിഷമത്തോടെ ആര്യ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇതാ ആ ബന്ധത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുകയാണ് താരം. നടി ഫറ ഷിബ്ലയുമായി നടത്തിയ അഭിമുഖത്തിലാണ് ആര്യയുടെ വെളിപ്പെടുത്തല്‍

ജാനിനെ വിശ്വസിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്ന് ആര്യ പറയുന്നു. അയാളെ വിശ്വാസമുള്ളതുകൊണ്ട് ബിഗ് ബോസ് പോലൊരു വലിയ ഷോയില്‍ വന്ന് അയാളെ കുറിച്ച് സംസാരിച്ചത്. ഒരുമിച്ച് ജീവിക്കുമെന്ന തോന്നല്‍ ഉണ്ടായിരുന്നു. ബിഗ് ബോസില്‍ പോകാന്‍ നിര്‍ബന്ധിച്ചത് ജാന്‍ ആണ്. എയര്‍പോര്‍ട്ട് വരെ കൊണ്ടുവിട്ടതും ജാന്‍ തന്നെയാണ്. അന്ന് എയര്‍പോര്‍ട്ടില്‍ വെച്ച് ജാന്‍ പറഞ്ഞ ഒരു കാര്യത്തിന്റെ അര്‍ത്ഥം പിന്നീടാണ് തനിക്ക് മനസ്സിലായതെന്നും ആര്യ പറഞ്ഞു.

താനുമായുള്ള റിലേഷന്‍ഷിപ്പിനെ കുറിച്ച് ബിഗ് ബോസില്‍ പറയുമോ എന്ന് ചോദിച്ചു. സാഹചര്യം വന്നാല്‍ പറയും എന്ന് ഞാന്‍ പറഞ്ഞു. പറയുന്നതിനു മുന്‍പ് നന്നായി ചിന്തിക്കണം എന്നാണ് അയാള്‍ അന്ന് എന്നോട് പറഞ്ഞത്. അപ്പോള്‍ തന്നെ എന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ അയാള്‍ തുടങ്ങിയിരുന്നു. പിന്നീടാണ് ഞാനത് തിരിച്ചറിഞ്ഞത്. മാത്രമല്ല തന്റെ പേര് ബിഗ് ബോസിലൂടെ വെളിപ്പെടുത്തരുതെന്നും പറഞ്ഞിരുന്നു.

അയാള്‍ എന്നെ ഇട്ടിട്ട് പോയതില്ലല്ല, രണ്ട് കാര്യങ്ങളാണ് എന്നെ ഇപ്പോഴും വേട്ടയാടുന്നത്. അയാള്‍ക്ക് എന്നെ ഉപേക്ഷിച്ച് പോവാനുള്ള പ്ലാന്‍ നേരത്തെയുണ്ടായിരുന്നു. അതെന്നോട് ഓപ്പണായി പറയാമായിരുന്നു.വേറൊരാളുമായി പ്രണയത്തിലായെങ്കില്‍ അതേക്കുറിച്ചും പറയാമായിരുന്നു. കാരണം പറഞ്ഞില്ലെങ്കിലും എനിക്ക് പറ്റില്ലെന്ന് പറയാം. കാരണം പറഞ്ഞില്ലെങ്കിലും പ്രശ്‌നമില്ല. കമ്മിറ്റ് ചെയ്യാനാവില്ല, ഇടയ്ക്ക് പുറത്തൊക്കെ പോവാമെന്നൊക്കെ പറഞ്ഞിരുന്നു. അതിനോട് എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

അയാള്‍ അത്രമാത്രം സ്മാര്‍ട്ടായി എന്നെ പറ്റിച്ചു. അയാള്‍ക്ക് ഇതൊരു പുതിയ കാര്യമല്ല. അയാള്‍ വര്‍ഷങ്ങളായി ഇത് ചെയ്തു വരുന്നു. അയാളെ വിശ്വസിക്കരുതെന്ന് പലരും എന്നോട് പറഞ്ഞിട്ടും ഞാന്‍ അതൊന്നും കാര്യമായി എടുത്തില്ല. അയാള്‍ ചെയ്തത് ഇമോഷണ്‍ അബ്യൂസാണ്.ഇതിന് ശേഷം ഡിപ്രഷനിലായിരുന്നു ഞാന്‍, ഇതിനിടെ ഒരു പാനിക്ക് അറ്റാക്കും കഴിഞ്ഞു. ഉറക്കമൊന്നും ഉണ്ടായില്ല. അനിയത്തിയോടാണ് ഞാന്‍ ഇതേക്കുറിച്ച് ആദ്യം പറഞ്ഞത്. ആശുപത്രിയില്‍ പോയപ്പോള്‍ , ചെക്കപ്പ് നടത്തിയപ്പോള്‍ ആണ് പാനിക്ക് അറ്റാക്ക് കഴിഞ്ഞെന്ന് മനസിലായത്.

പിന്നെ ആരോടും സംസാരിക്കാന്‍ പറ്റിയില്ല. സാധാരണ സംസാരിക്കുന്നവരെല്ലാം എനിക്ക് മുന്നറിയിപ്പ് തന്നതാണ്. അവരോടൊന്നും എനിക്ക് ഇതേക്കുറിച്ച് പറയാനാവാത്ത അവസ്ഥയായിരുന്നു. രശ്മിയാണ് നിന്റെ അവസ്ഥയില്‍ പേടിയുണ്ടെന്നും കൗണ്‍സിലിംഗിന് പോവണമെന്ന് പറഞ്ഞത്. ഇപ്പോള്‍ പഴയതിനേക്കാളും കൂടുതല്‍ ആക്ടീവായി ആര്യ പറഞ്ഞു.

അയാള്‍ ഇടയ്ക്കിടെ ഹോപ്പ് തന്നിരുന്നു. കമ്മിറ്റഡാകാന്‍ പറ്റില്ലെന്ന് അയാള്‍ എന്നോട് പറഞ്ഞു. അയാള്‍ക്ക് വേറൊരു ഐഡിയയും ചിന്തയുമാണ്.' 'ഞാന്‍ അത്തരത്തിലുള്ള ആളല്ല. കാഞ്ചിവരം തുടങ്ങാന്‍ പ്രേരിപ്പിച്ചതും അയാളാണ്. ഇപ്പോള്‍ അയാള്‍ എന്റെ സുഹൃത്തുമായി പ്രണയത്തിലാണ്. ഇപ്പോഴാണ് എന്നിലെ ബെസ്റ്റ് വേര്‍ഷന്‍ പുറത്തുവന്നത്. പിന്നെ അയാള്‍ കാരണം എനിക്ക് സംഭവിച്ചിട്ടുള്ളതെല്ലാം നല്ലതാണ്. അതുകൊണ്ടാണ് പേര് വെളിപ്പെടുത്താതെ ഒരു ഫേവര്‍ അയാള്‍ക്ക് ചെയ്തുകൊടുക്കുന്നത്' കണ്ണ് നിറഞ്ഞ് ആര്യ പറഞ്ഞു

Read more topics: # ആര്യ,# ബിഗ് ബോസ്
arya reveals about breakup

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES