മുന്‍ എംഎല്‍എയും സിപിഎം സഹയാത്രികനും സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദ് ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ ചലച്ചിത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഫേസ്ബുക്ക് പോസ്റ്റുമായി നടി മാല പാര്‍വതി രംഗത്തുവന്നിരുന്നു. പോസ്റ്റില്‍ 'നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും .. കൂടുതല്‍ ശക്തമായി അപലപിക്കുന്നു.' എന്നാണ് നടി കുറിച്ചത്. എന്നാല്‍ പോസ്റ്റ് വലതുപക്ഷ സൈബര്‍ ഹാന്‍ഡിലുകള്‍ വന്‍തോതില്‍ പ്രചരിപ്പിച്ചിരുന്നു.
നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും.. കൂടുതല്‍ ശക്തമായി അപലപിക്കുന്നു' എന്നാണ് താരം കുറിച്ചത്. എന്നാല്‍ ഈ കുറിപ്പ് വളച്ചൊടിച്ചു പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ പേജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാല പാര്‍വതി ഇപ്പോള്‍. '
'അല്ലയോ പോരാളി വാസു..ശരീ പിണറായി വിജയന്‍ എന്ന മലയാളത്തിന്റെ എക്കാലത്തെയും കരുത്തനായ, ദീര്‍ഘദര്‍ശനമുള്ള, സമചിത്തതയുള്ള മുഖ്യമന്ത്രി നീതിമാനാണ്.പി.ടിക്കെതിരെ പരാതി ,അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അദ്ദേഹം അത് കേസ് എടുപ്പിച്ചു. ഞാന്‍ പറഞ്ഞത് / ചോദിച്ചത് പി.ടി കുഞ്ഞുമുഹമ്മദ് എന്ന ഞാന്‍ ഏറെ ആദരവോടെ കണ്ടിരുന്ന വ്യക്തിയോടാണ്. കൈരളി ചാനലില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. നല്ല സിനിമ സംവിധായകനാണ്.കരുണയുള്ള ,ആര്‍ദ്രതയുള്ള ഒരു നേതാവായിട്ടാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്.അ
അദ്ദേഹത്തിനെതിരെ ഒരു ആരോപണം ഉത്തരവാദിത്വമുള്ള, ഒരു സുഹൃത്ത് ഉന്നയിച്ചു എന്ന് കേട്ടതിന്റെ വിഷമത്തില്‍ ചോദിച്ചതാണ്. ഈ സംഭവങ്ങള്‍ ഒക്കെ നടന്നിട്ടും പി.ടിക്ക് നേരം വെളുത്തില്ലേന്ന്.വല്ലാതെ വളച്ചൊടിച്ചല്ലോ.. എന്റെ വാക്കുകളേ.. എന്താണ് നേട്ടം? പോരാളിവാസു. അങ്ങാരായാലും.. ഞാന്‍ പറയാത്തത്, ഉദേശിക്കാത്തത് പറഞ്ഞത് ശരിയായില്ല'', എന്നാണ് മാല പാര്‍വതിയുടെ വാക്കുകള്‍.