മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ഹരിത ജി നായര്‍. നഴ്‌സായ ഹരിത കസ്തൂരിമാന്‍ എന്ന സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. കസ്തൂരിമാനുശേഷം തിങ്കള്‍ക്കലമാന്‍, ശ്യാമാമ്പരം തുടങ്ങിയ സീരിയലുകളിലും ഹരിത വേഷമിട്ടു. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലിലാണ് ഹരിത അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായ ഹരിതയുടെ ദാമ്പത്യജീവിതം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 2023 ലായിരുന്നു എഡിറ്റര്‍ വിനായക് എസുമായുള്ള ഹരിതയുടെ വിവാഹം. ഈ ബന്ധം തകര്‍ച്ചയിലാണെന്ന വിവരമായിരുന്നു പുറത്ത് വന്നത്.
ഇപ്പോള്‍ ഇത് ശരിവച്ചുകൊണ്ട് നടിയും രംഗത്തെത്തി.. ഒന്നര വര്‍ഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണെന്നും രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് വേര്‍പിരിയലെന്നും നടി പങ്ക് വച്ചു.
ഒന്നര വര്‍ഷത്തോളം വേര്‍പിരിഞ്ഞ് താമസിച്ചതിനുശേഷം ഞാനും വിനായകനും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയില്‍ അവസാനിപ്പിച്ചു. ഞങ്ങളുടെ സൗഹൃദം കൂടുതല്‍ സന്തോഷകരവും ആരോഗ്യകരവുമായ രീതിയില്‍ തുടരും. ഞങ്ങള്‍ എപ്പോഴും പരസ്പരം എല്ലാ ആശംസകളും നേരുന്നത് തുടരും. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വളരെ വ്യക്തിപരമാണ്. എന്നാണ് നടിയുടെ കുറിപ്പ്.
ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയില്‍ മാത്രം അത് നിലനില്‍ക്കും. ഈ യാത്രയിലുടനീളം ഞങ്ങളുടെ രണ്ട് കുടുംബങ്ങളും അവിശ്വസനീയമാംവിധം പിന്തുണച്ചിട്ടുണ്ട്. ഞങ്ങളെ അവര്‍ മനസിലാക്കി എന്നതില്‍ ഞങ്ങള്‍ ശരിക്കും നന്ദിയുളളവരാണ്. ഈ പരിവര്‍ത്തന സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ മാധ്യമങ്ങളോടും ഞങ്ങളുടെ അഭ്യുദയകാംക്ഷികളോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
ഞങ്ങളുടെ ദുഷ്‌കരമായ നിമിഷങ്ങളില്‍ ഞങ്ങളോടൊപ്പം നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി. നിങ്ങളുടെ പിന്തുണ വാക്കുകളെക്കാള്‍ വലുതാണ്. സമാധാനപരമായും ബഹുമാനത്തോടെയും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ദയവായി ഞങ്ങള്‍ക്ക് ഇടം നല്‍കുക. ജീവിക്കൂ.. ജീവിക്കാന്‍ അനുവദിക്കൂ' ഹരിത കുറിച്ചു.
2023 ലായിരുന്നു ഹരിതയുടെയും വിനായകിന്റെയും വിവാഹം. 15 വര്‍ഷത്തെ സൗഹൃദത്തിനുശേഷം വിവാഹിതരായവര്‍ക്ക് പെട്ടെന്ന് എന്തു സംഭവിച്ചു എന്ന ആശങ്കയിലാണ് ആരാധകരും. മിനിസ്‌ക്രീന്‍ നായിക ഹരിത നായരും ബാല്യകാല സുഹൃത്തും സിനിമ രംഗത്തെ എഡിറ്ററുമായ വിനായകനുമായുളള വിവാഹം ആരാധകരും അന്ന് ആഘോഷമാക്കി മാറ്റിയിരുന്നു.
ദൃശ്യം 2, ട്വല്‍ത് മാന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഡിറ്ററാണ് വിനായക്. ജീത്തു ജോസഫ് സിനിമകളുടെ സ്ഥിര സാന്നിധ്യമാണ് വിനായക്. നുണക്കുഴി, നേരം തുടങ്ങിയ സിനിമകളിലും വിനായക് പ്രവര്‍ത്തിച്ചിട്ടുണ്ട്. കസ്തൂരിമാന്‍ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരിത അഭിനയരംഗത്തെത്തുന്നത്. കസ്തൂരിമാനുശേഷം തിങ്കള്‍ക്കലമാന്‍, ശ്യാമാമ്പരം, തുടങ്ങിയ സീരിയലുകളിലും ഹരിത വേഷമിട്ടു. ചെമ്പരത്തി എന്ന സീരിയലിലാണ് ഹരിത അഭിനയിച്ചുകൊണ്ടിരിക്കുന്നത്.