Latest News

സത്യം അറിയുന്ന ഞങ്ങള്‍ മനസിനെ സമാധാനത്തിലാക്കി; ചിരി മങ്ങാതെ അതെല്ലാം കടന്ന് പോയി; ഞങ്ങളുടെ കുടുംബം ഞങ്ങള്‍ രണ്ടുപേരും;   5-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ യമുനാ റാണി

Malayalilife
സത്യം അറിയുന്ന ഞങ്ങള്‍ മനസിനെ സമാധാനത്തിലാക്കി; ചിരി മങ്ങാതെ അതെല്ലാം കടന്ന് പോയി; ഞങ്ങളുടെ കുടുംബം ഞങ്ങള്‍ രണ്ടുപേരും;   5-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ യമുനാ റാണി

മലയാളത്തിലെ ടിവി പ്രേക്ഷകര്‍ക്ക് മുഖവുരയുടെ ആവശ്യം ഇല്ലാത്ത താരമാണ് യമുനാ റാണി. ഒരു കാലത്ത് സിനിമാ സീരിയലുകളില്‍ നിറഞ്ഞു നിന്ന താരത്തിന്റെ സീരിയല്‍ സിനിമാ വേഷങ്ങളും ശ്രദ്ധേയമാണ്. മീശമാധവന്‍, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ സിനിമകളിലും യമുനാ റാണി അഭിനയിച്ചിട്ടുണ്ട്

കരിയറില്‍ ശ്രദ്ധിക്കപ്പെട്ട് വരുന്നതിനിടെ, യമുന അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ സീരിയലുകളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് യമുനയെ വിവാഹം ചെയ്തത്. 

ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യബന്ധം അഞ്ചാം വര്‍ഷത്തിലേക്കു കടന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് യമുന.2020 ഡിസംബര്‍ 7ന് കൊലൂരിലെ മൂകാംബിക ക്ഷേത്രത്തില്‍ ഞങ്ങളുടെ വിവാഹം നടന്നു. ''ഇവരുടെ ബന്ധം നീളില്ല'' എന്ന് പലരും പറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു. പക്ഷേ നമ്മള്‍ കൈ വിട്ടില്ല... ഹൃദയം പിടിച്ച് ഒരുമിച്ച് മുന്നോട്ട് നടന്നു. ഇന്ന് അതിന്റെ തെളിവായി ഞങ്ങള്‍ അഞ്ചു വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ഞങ്ങളെക്കുറിച്ച് പല തെറ്റായ വാര്‍ത്തകളും പരന്നു. പിരിഞ്ഞുവെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. പക്ഷേ സത്യം അറിയുന്ന ഞങ്ങള്‍, മനസിനെ സമാധാനത്തിലാക്കി. ചിരി മങ്ങാതെ അതെല്ലാം കടന്ന് പോയി. ഞങ്ങളുടെ കുടുംബം ഞങ്ങള്‍ രണ്ടുപേരും, മൂന്ന് പെണ്‍മക്കളുമാണ്. അവരാണ് ഞങ്ങളുടെ ശക്തിയും ധൈര്യവും. പരസ്പരം ബഹുമാനിക്കുകയും, ഇടം കൊടുക്കുകയും, മനസിലാക്കുകയും ചെയ്തതുകൊണ്ടാണ് ഞങ്ങളുടെ ബന്ധം ഇങ്ങനെ ഉറച്ചതായത്. ഇന്ന് ഞങ്ങളുടെ 5-ാം വിവാഹ വാര്‍ഷികം. ജീവിതം നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും ബ്രഹ്മാണ്ഡത്തോട് ഹൃദയം നിറഞ്ഞ നന്ദിയും കൃതജ്ഞതയും'', എന്ന് യമുനാ റാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Read more topics: # യമുനാ റാണി
actress yamuna rani celebrated her 5th wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES