ബിഗ് ബോസ് ഹൗസിലെ അഞ്ച് വൈല്‍ഡ് കാര്‍ഡുകളില്‍ ഒരാളാണ് വേദ് ലക്ഷ്മി. പ്രൊഫഷണലി ആര്‍ക്കിടെക്റ്റ് ആയ വേദ് ലക്ഷ്മി മോഡലും നടിയുമാണ്.ലക്ഷ്മി ഹരിഹരന്‍ എന്നാണ് വേദ് ലക്ഷ്മിയുടെ ശരിയായ പേര്. പ്രൊഫഷന്‍ കൊണ്ട് ആര്‍കിടെക്റ്റാണ്.
ബിഗ്‌ബോസ് മലയാളം സീസണ്‍ 7ലെ ശ്രദ്ധിക്കപ്പെട്ട മല്‍സരാര്‍ത്ഥികളില്‍ രണ്ടുപേരായിരുന്നു വേദ് ലക്ഷ്മിയും ഷാനവാസും. ഹൗസിനുള്ളില്‍ വെച്ച് ഇരുവരും തമ്മില്‍ വലിയ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഇപ്പോള്‍ ഷാനവാസ് നല്ല സുഹൃത്താണെന്ന് പറയുകയാണ് താരം.
ഷോയുടെ വീടിനുള്ളിലെ പ്രശ്‌നങ്ങളെല്ലാം മറന്ന് ഷാനവാസ് ഒരു 'നല്ല മനുഷ്യനാണെന്നും', 'ജീവിതകാലം മുഴുവന്‍ തന്റെ സുഹൃത്തായിരിക്കുമെന്നും' ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി നടത്തിയ സംഭാഷണത്തിനിടെ അറിയിച്ചു.
'ആദ്യം ഞങ്ങള്‍ വഴക്കിലായിരുന്നുവെന്നും പിന്നീട് കൂട്ടായെന്നും എല്ലാവര്‍ക്കുമറിയാം. ബിഗ് ബോസ് വീടിനകത്ത് നില്‍ക്കുമ്പോള്‍ ആരൊക്കെയാണ് നമ്മുടെ എന്ന് തിരിച്ചറിയാന്‍ പെട്ടെന്ന് സാധിക്കില്ല. എന്റെ സൗഹൃദങ്ങള്‍ കുറച്ചുകാലത്തേക്കുള്ളതല്ല. ഞാന്‍ സുഹൃത്താക്കുകയാണെങ്കില്‍ ജീവിതകാലം മുഴുവന്‍ അവര്‍ എന്റെ കൂടെയുണ്ടാകും. അതുപോലൊരു വ്യക്തിയാണ് ഷാനവാസ്. നല്ല മനുഷ്യനാണ്, നല്ല ബന്ധമാണ്,' ലക്ഷ്മി വീഡിയോയില്‍ പറഞ്ഞു. ഷാനവാസിന്റെ ആരാധക പേജും ലക്ഷ്മിയുടെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
അനീഷും ഷാനവാസും ബിഗ് ബോസ് ജയിലില്‍ ആയിരുന്നപ്പോള്‍ ബിന്നിയുടെ ദേഹത്ത് ഷാനവാസ് അരിപ്പൊടി എറിഞ്ഞതുമായി ബന്ധപ്പെട്ട വാക്‌പോര് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ സമയത്ത് ലക്ഷ്മിയോട് ഷാനവാസ് ഉപയോഗിച്ച വാക്കുകള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
മുന്‍ ബിഗ് ബോസ് വിജയിയായ അഖില്‍ മാരാര്‍ നായകനായി എത്തിയ 'മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ലക്ഷ്മി, അതില്‍ 'ഗീതു' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഹൗസിനുള്ളില്‍ വെച്ച് ആദിലയ്ക്കും നൂറയ്ക്കും എതിരെ ലക്ഷ്മി നടത്തിയ പരാമര്‍ശങ്ങളും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.