Latest News

വളരെ മോശം സിനിമ; ഞങ്ങളുടെ പെങ്ങന്മാരും കുഞ്ഞുങ്ങളും ഒക്കെ കാണുന്ന സിനിമയാണ്;ഇത് ഇങ്ങനെ കാണിച്ചത് തെറ്റായിപ്പോയി; തിയേറ്റര്‍ വിസിറ്റിനെത്തിയ ദിവ്യ പിള്ളയോട് പ്രേക്ഷകന്റെ പ്രതികരണം;ധീരം' ടീമുമായി വാക്ക് തര്‍ക്കവുമായി പ്രേക്ഷകര്‍

Malayalilife
വളരെ മോശം സിനിമ; ഞങ്ങളുടെ പെങ്ങന്മാരും കുഞ്ഞുങ്ങളും ഒക്കെ കാണുന്ന സിനിമയാണ്;ഇത് ഇങ്ങനെ കാണിച്ചത് തെറ്റായിപ്പോയി; തിയേറ്റര്‍ വിസിറ്റിനെത്തിയ ദിവ്യ പിള്ളയോട് പ്രേക്ഷകന്റെ പ്രതികരണം;ധീരം' ടീമുമായി വാക്ക് തര്‍ക്കവുമായി പ്രേക്ഷകര്‍

ഇന്ദ്രജിത്ത് സുകുമാരനും ദിവ്യ പിള്ളയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ധീരം. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയൃയിരിക്കുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തിയത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് തിയെറ്റര്‍ വിസിറ്റിന് എത്തിയ നടി ദിവ്യ പിള്ളയോടും അണിയറ പ്രവര്‍ത്തകരോടും നെഗറ്റീവ് അഭിപ്രായം തുറന്നു പറഞ്ഞ പ്രേക്ഷകന്റെ വിഡിയോ ആണ് ശ്രദ്ധനേടുന്നത്.

ചിത്രം വളരെ മോശമാണെന്നും പൊതുസമൂഹത്തില്‍ കാണിക്കാന്‍ പാടില്ലാത്ത സിനിമയാണ് എന്നുമായിരുന്നു ഒരാള്‍ പറഞ്ഞത്. തുടര്‍ന്ന് പ്രേക്ഷകനും അണിയറ പ്രവര്‍ത്തകരും തമ്മില്‍ ചെറിയ വാക്കു തര്‍ക്കമുണ്ടായി. എന്നാല്‍ പ്രേക്ഷകന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ പിന്തുണച്ചുകൊണ്ട് ദിവ്യ പിള്ള രംഗത്തെത്തുകയായിരുന്നു.


തിയെറ്റര്‍ വിസിറ്റിനിടെ സിനിമ ഇഷ്ടപ്പെട്ടോ എന്ന സംവിധായകന്‍ ജിതിന്റെ ചോദ്യത്തിനായിരുന്ന പ്രേക്ഷകന്റെ മറുപടി. ''വളരെ മോശം സിനിമ. ഞങ്ങളുടെ പെങ്ങന്മാരും കുഞ്ഞുങ്ങളും ഒക്കെ കാണുന്ന സിനിമയാണ്. ഇത് ഇങ്ങനെ കാണിച്ചത് തെറ്റായിപ്പോയി. സമൂഹത്തില്‍ ഇങ്ങനെ കാണിക്കരുത്. എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല, ഇത് എന്റെ അഭിപ്രായമാണ്, എ സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടാകും. ഇത്രയും പ്രതീക്ഷിച്ചില്ല, വളരെ മോശം.'- എന്നാണ് പ്രേക്ഷകന്‍ പറഞ്ഞത്.

അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷനുമായി തര്‍ക്കത്തിലേര്‍പ്പെട്ടതോടെയാണ് നടി പിന്തുണയുമായി എത്തിയത്. സിനിമ കാണുന്ന പ്രേക്ഷകന് വിമര്‍ശിക്കാന്‍ അവകാശമുണ്ട് എന്നാണ് ദിവ്യ പറഞ്ഞത്. ''നെഗറ്റീവ് പറയുന്നതിന് കുഴപ്പമില്ല, സിനിമ കാണുന്ന പ്രേക്ഷകന് അത് പറയാന്‍ അവകാശമുണ്ട്, അത് കുഴപ്പമില്ല. എല്ലാവരും നല്ലത് പറയണം എന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ, കുറച്ചു നെഗറ്റീവ് കൂടി വരണ്ടേ, അത് ഓക്കേ ആണ്,'' ദിവ്യ പിള്ള പ്രതികരിച്ചു

നവാഗതനായ ജിതിന്‍ ടി സുരേഷ് ആണ് സിനിമയുടെ സംവിധാനം. അജു വര്‍ഗീസ്, നിഷാന്ത് സാഗര്‍, രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, സാഗര്‍ സൂര്യ, അവന്തിക മോഹന്‍, അഷിക അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Read more topics: # ദിവ്യ പിള്ള
Dheeram Review divya pillai

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES