Latest News

ബിഗ്‌ബോസിലേക്ക് അവസാനത്തെ മത്സരാര്‍ത്ഥി കൂടി; ട്രാന്‍സ്ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മിഴി മാര്‍വ്വ

Malayalilife
ബിഗ്‌ബോസിലേക്ക് അവസാനത്തെ മത്സരാര്‍ത്ഥി കൂടി; ട്രാന്‍സ്ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മിഴി മാര്‍വ്വ

ബിഗ്ബോസ് രണ്ടാം സീസണ്‍ പാതിക്ക് അവസാനിച്ചതോടെ മൂന്നാം സീസണ്‍ എപ്പോഴാണ് ആരംഭിക്കുക എന്ന ചോദ്യമായിരുന്നു ആരാധകര്‍ക്ക്.  ആകാംഷകള്‍ക്ക് വിരാമമിട്ട് ബിഗ്ബോസ് ഇന്നലെ ആരംഭിച്ചു. നോബി മാര്‍ക്കോസ്, ആര്‍ജെ കിടിലം ഫിറോസ്, ഡിംപല്‍ ഭാല്‍, നടന്‍ മണിക്കുട്ടന്‍, മജ്‌സിയ ഭാനു, ലക്ഷ്മി ജയന്‍, സൂര്യ ജെ മേനോന്‍, സായ് വിഷ്ണു, അനൂപ് കൃഷ്ണന്‍, അഡോണി ജോണ്‍, ഋതു മന്ത്ര, ഭാഗ്യലക്ഷ്മി, റംസാന്‍, സന്ധ്യ മോഹന്‍ എന്നിവരാണ്  മത്സരാര്‍ത്ഥികളായി എത്തിയത്. ആദ്യത്തെ എലിമിനേഷനില്‍ ഗായിക ലഷ്മി ജയന്‍ പുറത്ത് പോകുകയും ചെയ്തിരുന്നു. പിന്നാലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ്‌ബോസിലേക്ക് സജ്‌ന-ഫിറോസ്, മിഷേല്‍ എന്നിവര്‍ എത്തി. ആദ്യത്ത വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആദ്യ ആഴ്ച തന്നെ നടന്നു.

ഇവരുടെ വരവോടെ സമാധാനപരമായി പൊയ്‌ക്കൊണ്ടിരുന്ന ബിഗ്‌ബോസ് ഹാസിന്റെ നില ആകെ തെറ്റി. പരസ്പരം വഴക്കും തെല്ലും വരെയെത്തി കാര്യങ്ങള്‍. അങ്ങനെ മുന്നോട്ടു പോകുന്നതിനിടെയാണ് ആദ്യ എലിമിനേഷന്‍. അതില്‍ ലക്ഷ്മി ജയന്‍ പുറത്തായി. പിന്നാലെ രണ്ടു സുന്ദരിമാര്‍ ബിഗ്‌ബോസ് ഹൗസിലേക്ക് എത്തി.മോഡലായ എയ്ഞ്ചല്‍ ജോണും നടി രമ്യ പണിക്കരുമാണ് എത്തിയ ത്. എയ്ഞ്ചല്‍ സമാധാനത്തിന്റെ വെളളരിപ്രാവായി പറന്ന് നടക്കുമ്പോള്‍ രമ്യ അത്യാവശ്യം ചൊറിയാനും വഴക്കിന് തിരികൊളുത്താനുമൊക്കെ തുടങ്ങി ക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ അടുത്ത നോമിനേഷനാണ് എത്തിയിരിക്കുന്നത്.

ഇത്തവണ ആരൊക്കെ പുറത്ത് പോകുമെന്നുളള ആശങ്കകള്‍ക്കിടെ ആരാണ് അകത്തേക്ക് വരുന്നത് എന്ന സൂചനയാണ് പുറത്ത് വരുന്നത്. ബിഗ്‌ബോസില്‍ ഇത്തവണ അകത്തേക്ക് വരുന്നത് ആരാണെന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മിഴി മാര്‍വ്വ എന്ന ട്രാന്‍സ് ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഇത്തവണ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ്‌ബോസിലേക്ക് എത്തുന്നതെന്നാണ് വിവരം. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ മിഴി മാര്‍വ്വ അത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.  ബിഗ്‌ബോസില്‍ ഇപ്പോള്‍ തന്നെ 17 മത്സരാര്‍ത്ഥികളാണ് ഉളളത്. അക്കൂട്ടത്തില്‍ ഒരാള്‍ കൂടി എത്തുകയാണ്. മിഴി മാര്‍വ്വ എത്തുന്നതിനെ ആകാംഷയോടെ കാണുന്നത്.  

bigboss malayalam last contestants transgender

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES