Latest News

ആര്യയ്ക്ക് പിറന്നാള്‍ സര്‍പ്രൈസുമായി എലീനയും ഫുക്രുവും ദുബായില്‍; പിറന്നാള്‍ ആഘോഷമാക്കി താരങ്ങള്‍

Malayalilife
ആര്യയ്ക്ക് പിറന്നാള്‍ സര്‍പ്രൈസുമായി എലീനയും ഫുക്രുവും ദുബായില്‍; പിറന്നാള്‍ ആഘോഷമാക്കി താരങ്ങള്‍

റെ ജനശ്രദ്ധ ആകര്‍ഷിച്ച പരിപാടിയാണ് മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്ബോസ്. ഓന്നാം സീസണ്‍ ബിഗ്ബോസില്‍ പ്രമുഖ താരങ്ങളാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ രണ്ടാം സീസണില്‍ ഏറെയും മിനിസ്‌ക്രീന്‍ താരങ്ങള്‍ ആയിരുന്നു എത്തിയത്. ബിഗ്ബോസിലെത്തിയ ആര്യ വീണ നായര്‍ പാഷാണം ഷാജി എന്നിവര്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ബിഗ്ബോസ് അവസാനിച്ച ശേഷവും ആ സൗഹൃദങ്ങള്‍ ഇവര്‍ നിലനിര്‍ത്തുന്നുണ്ട്. ഒപ്പം ടിക്ടോക് താരം ഫുക്രുവിനെയും അവതാരകയും നടിയുമായ എലീനയെയ ും ആര്യയ്ക്ക് സുഹൃത്തുക്കളായി ലഭിച്ചു.

ബിഗ് ബോസിന് ശേഷം ഇടയ്ക്ക് ഇവരെല്ലാം ഒത്തുചേര്‍ന്നിരുന്നുവെങ്കിലും വീണ എത്തിയിരുന്നില്ല. ഓണത്തിന് മുന്‍പായാണ് ആര്യ വീണയ്ക്കരികിലേക്ക് എത്തിയത്. മകള്‍ റോയ അച്ഛനോടൊപ്പം പോയെന്നും അതിന് ശേഷമായാണ് താന്‍ ദുബായിലേക്ക് പോന്നതെന്നും താരം പറഞ്ഞിരുന്നു. ഇത്തവണ വീണയ്ക്കും കുടുംബത്തിനൊപ്പമായാണ് ആര്യ ഓണാഘോഷിച്ചത്. ആര്‍ജെ രഘുവിന്റെ ഭാര്യയായ സംഗീതയും ഇവരോടൊപ്പമുണ്ടായിരുന്നു. ബിഗ് ബോസിലെ കാര്യങ്ങളെല്ലാം അവിടെ കഴിഞ്ഞുവെന്നും രഘുവിന്റെ ഭാര്യയുമായി നല്ല സൗഹൃദമുണ്ടെന്നും, പുറത്തുനിന്ന് എല്ലാവരേയും നന്നായി പിന്തുണച്ചിരുന്നു സംഗിയെന്നുമായിരുന്നു ആര്യ പറഞ്ഞത്.

ഇപ്പോള്‍ ആര്യയ്ക്ക് പിറന്നാള്‍ സര്‍പ്രൈസുമായി എലീനയും ഫുക്രുവും ദുബായിലെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആര്യയായിരുന്നു ഈ സന്തോഷം പങ്കുവെച്ചെത്തിയത്. തന്റെ പ്രീ ബര്‍ത്ത് ഡേ സെലിബ്രേഷന്‍രെ കേക്കാണ് ഇത്, ഇതിന്‍രെ പല ഭാഗങ്ങളും ഇല്ല, ഇതെവിടെപ്പോയെന്ന് ചോദിച്ചാല്‍ ഇവിടെയൊക്കെ പോയി. എന്റെ പിറന്നാളിന് വേണ്ടി കടല് കടന്ന് വന്നവരാണ് ഫുക്രുവും എലീനയും. പിന്നെ എല്ലാ സര്‍പ്രൈസും പ്ലാന്‍ ചെയ്തത് വീണയും ഭര്‍ത്താവുമാണെന്നും ആര്യ പറഞ്ഞിരുന്നു.

പിറന്നാളിനായി പ്രത്യേകമായ ക്യാന്‍ഡിലാണ് താന്‍ തിരഞ്ഞെടുത്തതെന്ന് പറഞ്ഞായിരുന്നു എലീന സംസാരിച്ചത്. പിറന്നാള്‍ പാര്‍ട്ടി നടക്കുന്നതിനിടയില്‍ സര്‍പ്രൈസായാണ് എലീനയും ഫുക്രുവും എത്തിയത്. എലീനയെ കണ്ടതോടെതന്നെ ആര്യ ഞെട്ടിയിരുന്നു. ഇതിനിടയിലാണ് ഫുക്രുവും എത്തിയത്. അവര്‍ കഴിഞ്ഞ ദിവസം തന്നെ ദുബായിലേക്ക് എത്തിയിരുന്നു. ഇക്കാര്യം പറയാതെ സര്‍പ്രൈസാക്കി വെച്ചിരിക്കുകയാണെന്നായിരുന്നു വീണ പറഞ്ഞത്. ഇത് പോലൊരു സര്‍പ്രൈസ് പിറന്നാള്‍ ദിനത്തില്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു ആര്യ പറഞ്ഞത്. മണലാരണ്യങ്ങളിലൂടെ വാഹനമോടിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് ഫുക്രുവും എത്തിയിരുന്നു.

 

alina padikal fukru and fukru gives badai arya shocking birthday surprise

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക