മോനെ എടുക്കാന്‍ പോലും വയ്യായിരുന്നു; പത്തു ദിവസം നേരിട്ട രോഗത്തെക്കുറിച്ച് ആദിത്യന്‍ ജയന്‍

Malayalilife
മോനെ എടുക്കാന്‍ പോലും വയ്യായിരുന്നു; പത്തു ദിവസം നേരിട്ട രോഗത്തെക്കുറിച്ച് ആദിത്യന്‍ ജയന്‍

ലയാളികളുടെ പ്രിയ താരദമ്പതികളാണ് ആദിത്യന്‍ ജയനും അമ്പില്‍ദേവിയും. നൃത്തത്തിലൂടെ ആരാധകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ്മ്പിളി പിന്നീട് ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങി. ഇരുവരും ഒന്നിച്ച് ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ച സീത പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സ്‌ക്രീനില്‍ മാത്രമല്ല. ജീവിതത്തിലും മികച്ച ജോഡികളായി മുന്നോറുകയാണ് ഇരുവരും. രണ്ടുമക്കളാണ് ഇവര്‍ക്ക്.  അമ്പിളിയുമായുള്ള വിവാഹശേഷം ആണ് സോഷ്യല്‍ മീഡിയയിലൂടെ കുടുംബത്തിന്റെ വിശേഷങ്ങള്‍ ആദിത്യന്‍ കൂടുതലും പങ്ക് വയ്ക്കുക. വിവാഹവും കുഞ്ഞിന്റെ ജനനവും തുടങ്ങി പേരിടല്‍ ചടങ്ങുകള്‍ വരെ ആരാധകരുമായി പങ്കിട്ട ആദിത്യന്‍ ജയന് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയാണ്. വളരെ വേഗത്തിലാണ് താരത്തിന്റെ പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കുന്നതും. ഇപ്പോള്‍ താരത്തിന്റെ. ഒരു വികാരഭരിതമായ പോസ്റ്റ് ആണ് വൈറല്‍ ആകുന്നത്.

ആദ്യ കാലങ്ങളില്‍ ആദിത്യന്‍ ജയന് എതിരെ നിരവധി വിമര്‍ശനങ്ങള്‍ ആണ് ഉയര്‍ന്നിരുന്നത്. ഇപ്പോള്‍ വൈറല്‍ ആകുന്നത് താരത്തിന്റെ പുതിയ ഒരു പോസ്റ്റ് ആണ്. മകന്‍ അര്ജുന് ഒപ്പമുള്ള ചിത്രത്തിന് ഒപ്പമാണ് ആദിത്യന്‍ ജയന്‍ പോസ്റ്റ് പങ്ക് വച്ചത്.എന്റെ കുഞ്ഞിനെ ഇതുപൊലെ എടുക്കാനോ കാണാനോ സാധിക്കും എന്ന് വിചാരിച്ചതല്ല അങ്ങനത്തെ ഒരു അവസ്ഥയിലാണ് ഞാന്‍ കഴിഞ്ഞ 10 ദിവസമായി പോയത് കൊറോണ അല്ലാട്ടോ പക്ഷെ രോഗം അറിയാതെ ഞാന്‍ ചികിത്സ നടത്തി എന്റെ ആപത്തില്‍ എന്നെ കൊണ്ടുനടന്ന എന്റെ സുഹൃത്ത് തൃശൂര്‍ ഉള്ള ഷിബുവിന് ഒരായിരം നന്ദി.ഇന്നാണ് ഒന്ന് നേരെ നിന്നത്.

എന്റെ മോനെ ഒന്ന് എടുത്തപ്പോള്‍ സന്തോഷമായി അതുപോലും വയ്യായിരുന്നു. ഈശ്വരനോടും വടക്കുംനാഥനോടും ഒപ്പം നിന്നവരോടും ഒരായിരം നന്ദി. ഒപ്പം എന്റെ വയ്യാഴിക മനസ്സിലാക്കാതെ എന്നെ, വിഷമം ഉണ്ട്.അമ്പിളിയോട് നന്ദി പറയുന്നില്ല ബോര്‍ ആയി പോകും. ഇത്രെയും പറഞ്ഞത് എനിക്ക് പലരും മെസേജ് ചെയ്തു കാള്‍ ചെയ്തു എടുത്തില്ല. തെറ്റിദ്ധാരണ ഉണ്ടായി അങ്ങനെ ഒരു അവസ്ഥയിലാണ് ഞാന്‍ പോയത്. ആഹാരമില്ലാതെ ആ ദിവസങ്ങള്‍ ഓര്‍ക്കുന്നില്ല ഒരുതവണകൂടി ഈശ്വരനോടും ഷിബുവിനോടും. എ്ന്താണ് താരത്തിന് സംഭവിച്ചതെന്നും സുഖമായി ഇരിക്കൂവെന്നും ആരാധകര്‍ പറയുന്നുണ്ട്.


 

Read more topics: # adithyan jayan,# facebook post
adithyan jayan facebook post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES