Latest News

എനിക്ക് പാരയൊന്നും കിട്ടിയിട്ടില്ല;  രാത്രിയിൽ ഓഫീസിൽ പോയി ജോലി ചെയ്യാനുള്ള സംവിധാനം ചെയ്‌ത്‌ തന്നു;   സർക്കാർ ജോലിയും അഭിനയവും ഒന്നിച്ചു കൊണ്ട് പോകുന്നത് എങ്ങിനെയെന്ന് പറഞ്ഞ് നടൻ സാജൻ സൂര്യ 

Malayalilife
 എനിക്ക് പാരയൊന്നും കിട്ടിയിട്ടില്ല;  രാത്രിയിൽ ഓഫീസിൽ പോയി ജോലി ചെയ്യാനുള്ള സംവിധാനം ചെയ്‌ത്‌ തന്നു;   സർക്കാർ ജോലിയും അഭിനയവും ഒന്നിച്ചു കൊണ്ട് പോകുന്നത് എങ്ങിനെയെന്ന് പറഞ്ഞ് നടൻ സാജൻ സൂര്യ 

ലയാളികളുടെ പ്രിയപ്പെട്ട ടിവി താരമാണ് സാജന്‍ സൂര്യ. നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സാജന്‍. മിനിസ്‌ക്രീന്‍ രംഗത്തേക്ക് താരം എത്തിയിട്ട് 20 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. കൂടുതലും നായക വേഷങ്ങളില്‍ എത്തുന്ന താരം ഭാര്യ സീരിയലില്‍ വില്ലന്‍ വേഷത്തിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലില്‍ കണ്ടു തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ സാജന്‍ സൂര്യയ്ക്ക് ഒരു മാറ്റവും ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. മിനിസ്‌ക്രീനിലെ മമ്മൂട്ടിയെന്നാണ് സാജന്‍ സൂര്യ അറിയപ്പെടുന്നത്.

ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ സാജൻ എങ്ങനെ സ്വന്തം പ്രൊഫഷനും അഭിനയവും ഒരുമിച്ചുകൊണ്ടുപോകുന്നു,എന്നുള്ള  സംശയങ്ങൾ പ്രേക്ഷകർ ഉയർത്തിയിട്ടുണ്ട്. ഇപ്പോൾ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ഇതിനുള്ള ഉത്തരം നൽകുകയാണ് സാജൻ സൂര്യ. 'ഇത്രയും വർഷം സീരിയലിൽ നിൽക്കുന്നു, ഒരു സർക്കാർ ഉദ്യോഗസ്ഥനും ആണ് എങ്ങിനെ മാനേജ് ചെയ്യുന്നു, ആരെങ്കിലും പാരകൾ വയ്ക്കുന്നുണ്ടോ?' എന്നുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് സാജൻ.

"ഞാനിപ്പോ ഇത് പറഞ്ഞുകഴിഞ്ഞാൽ വിചാരിക്കും, എന്റെ ഓഫീസിലെ ആളുകളെ സുഖിപ്പിക്കാൻ പറയുകയാണെന്ന്. പക്ഷേ എനിക്കങ്ങനെ പാരയൊന്നും ലഭിച്ചിട്ടില്ല. സത്യമാ പറയുന്നത്. എന്റെ ഡിപ്പാർട്ട്മെന്റിൽ സ്ഥിരമായ കുറെ മുഖങ്ങളുണ്ട്. അഡ്മിനിസ്ട്രേഷനിൽ ആണ് ഞാൻ, അവിടെ പബ്ലിക്കുമായി വലിയ ബന്ധമില്ല. വലിയ പ്രധാനപ്പെട്ട ഒരു ഡിവിഷൻ കൈകാര്യം ചെയ്യുന്നൊരാൾ ആണ് ഞാൻ .എന്റെ ഓഫീസിൽ എനിക്ക് പാര വച്ച ഒരാളെയും എനിക്കറിയില്ല. എനിക്കങ്ങനെ ആരെങ്കിലും വച്ചിട്ടുണ്ടോ എന്നും അറിയില്ല. എന്നാൽ ഡിപ്പാർട്മെന്റിന്റെ പുറത്തുനിന്നും പാരകൾ വന്നിട്ടുണ്ട്. കൃത്യമായി ഓഫീസിൽ വന്നിട്ടുണ്ടോ എന്നെല്ലാം അന്വേഷിക്കുകയും മറ്റും ചെയ്തിട്ടുണ്ട്. അതിനൊക്കെ എന്റെ വകുപ്പ് തന്നെ കൃത്യമായ മറുപടിയും കൊടുത്തിട്ടുണ്ട്.ഒന്നാമത്തെ കാര്യം എന്റെ ഓഫീസ് കാര്യങ്ങളൊന്നും ഞാൻ മുടക്കാറില്ല എന്നതാണ്. കഴിയുന്നതും എന്റെ ജോലികൾ, വളരെ ആത്മാർത്ഥമായ രീതിയിൽ ചെയ്തു തീർക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.

നമ്മളൊരു ജോലി വേണ്ടെന്ന് വച്ചുചെയ്യുമ്പോളാണ് പ്രശ്നം. നമ്മൾ എന്തുജോലി ചെയ്താലും വേണം എന്ന് വച്ച് ചെയ്‌താൽ പ്രശ്നങ്ങളില്ല. അതുകൊണ്ടുതന്നെ രാത്രിയിൽ ഓഫീസിൽ പോയി ജോലി ചെയ്യാനുള്ള സംവിധാനം അവർ എനിക്കുണ്ടാക്കി തന്നു.അതിപ്പോ രാത്രി രണ്ടുമണി മൂന്നുമണി നേരത്തും എന്റെ ഓഫീസിൽ പോയി ജോലിചെയ്യാനുള്ള സൗകര്യം എന്റെ ഓഫീസിൽ എനിക്കുണ്ട്. അതിരാവിലെ പോയി ചെയ്യാനുള്ള സ്വകര്യവും എനിക്കുണ്ട്. ഷൂട്ട് കഴിഞ്ഞിട്ട് വന്നു ജോലി തീർത്തിട്ട് പോകാറും ഉണ്ട്", സാജൻ പറയുന്നു.

'2002 ൽ ആണ് ജോലിയിൽ കയറുന്നത്, ഒരു ഇരുപതുവര്ഷത്തെ സർവീസ് ഉണ്ടാകേണ്ട ആളാണ് ഞാൻ. എന്നാൽ സർവീസ് നോക്കിയാൽ 15 വർഷമാണ് ഉള്ളത്. ബാക്കി സമയം മുഴുവനും ലീവാണ്, എന്നാലിപ്പോൾ ഒരു വർക്ക് മാത്രമാണ് ഏറ്റെടുക്കുന്നത്, അതുകൊണ്ടുതന്നെ ബാക്കി സമയങ്ങൾ എല്ലാം തന്നെ ജോലിക്ക് പോകാറുണ്ട്', എന്നും സാജൻ സൂര്യ പറയുന്നു. തന്റെ ജോലിക്കൊപ്പം പാഷനും മുന്നോട്ടു കൊണ്ടുപോകുന്ന താരത്തിന് ഏറെ അഭിനന്ദനങൾ ലഭിക്കുന്നുണ്ട്. പലരും നല്ല ജോലിയും ശമ്പളവും ഉപേക്ഷിച്ച അഭിനയം തിരഞ്ഞെടുക്കുമ്പോൾ ജോലിക്കൊപ്പം ആത്മാർത്ഥതയോടെ അഭിനയം മുന്നോട്ടു കൊണ്ടുപോകുന്ന നടന് കയ്യടിക്കുകയാണ് ആരാധകർ.


 

actor sajan surya about managing his job and and his passion in acting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക