Latest News

തീതി പാലകനും നീതി തേടുന്നവനും നേര്‍ക്കുനേര്‍; ജീത്തു ജോസഫിന്റെ  വലതു വശത്തെ കള്ളന്‍; ഒഫീഷ്യല്‍ ട്രയിലര്‍ എത്തി 

Malayalilife
 തീതി പാലകനും നീതി തേടുന്നവനും നേര്‍ക്കുനേര്‍; ജീത്തു ജോസഫിന്റെ  വലതു വശത്തെ കള്ളന്‍; ഒഫീഷ്യല്‍ ട്രയിലര്‍ എത്തി 

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളന്റെ ഒഫീഷ്യല്‍ ട്രയിലര്‍ എത്തി.നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ ട്രയിലറില്‍ ഉടനീളം കാണാം. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളാലും ട്രയിലര്‍ ഇതിനകം പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കപ്പെട്ട തായി നവമാധ്യങ്ങളുടെ പ്രതികരണത്തിലൂടെ മനസ്സിലാക്കുവാന്‍ കഴിയും.

സാറെ എവിഡന്‍സു വേണം...അല്ലാതെ ഏതെങ്കിലും ഭ്രാന്തന്‍ എന്തെങ്കിലും പറഞ്ഞാല്‍ തെളിവാകുമോ?ആന്റെണീ...നിന്റെ ഈ സ്വഭാവമാണ് നീ ഈ സര്‍ക്കിളില്‍ത്തന്നെ കിടന്നു കറങ്ങുന്നത്....രണ്ടു വഴിക്കല്ല നീങ്ങുന്നതെങ്കില്‍ ഇനി ഇവിടുന്ന് സംഭവിക്കുന്നതിന്റെയെല്ലാം നിങ്ങളായിരിക്കും ഉത്തരവാദി...
ഈ ട്രയിലറില്‍ നിന്നും കേള്‍ക്കുന്ന ഈ സംഭാഷണങ്ങളിലെ ചില പ്രസക്തഭാഗങ്ങളാണിവ.

ബിജു മേനോന്റെ മുന്നില്‍ജോജു ജോര്‍ജിന്റെ ഒരു ഭീഷണി സ്വരം പോലെയാണ് ഇനി സംഭവിക്കുന്നതിന്റെയെല്ലാം ഉത്തരവാദി നിങ്ങളാണന്ന സംഭാഷണത്തില്‍ നിന്നും മനസ്സിലാകുന്നത്.തീതി പാലകനായ ആന്റെണി യുടെ മുന്നിലേക്കാണ് ഈ വാക്കുകള്‍. അതു പറയുന്ന കഥാപാത്രം ആര്? അയാളുടെ ലക്ഷ്യമെന്ന്?ഈ പിരിമുറുക്കമാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.

ഈ രണ്ടു പേരുടേയും ആത്മസംഘര്‍ഷം അവരിലേക്ക് എത്തപ്പെടുന്ന മറ്റു കഥാപാത്രങ്ങള്‍.... ഒരു പൊലീസ് കഥയാണ് ഈ ചിത്രമെന്ന് പ്രേഷകനെ ബോധ്യപ്പെടുത്തുന്നു ഈ ട്രയിലര്‍.തുടക്കം മുതല്‍ ഉദ്വേഗത്തിന്റെ ചട്ടക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് ഈ ചിത്രത്തെ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്.
തനതായ അഭിനയ സിദ്ധി കൊണ്ട് പ്രേക്ഷക മനസ്സില്‍ ഏറെ ഇടം നേടിയ രണ്ട് അഭിനയ പ്രതിഭകളാണ് ബിജു മേനോനും, ജോജു ജോര്‍ജ്യം ഇരുവരും നേര്‍ക്കുനേര്‍  നിന്ന് ഏറ്റുമുട്ടുകയാണ് ഈ ചിത്രത്തിലൂടെ.

സമീപകാല മലയാള സിനിമയിലെ ഏറ്റവും ശക്തമായ രണ്ടു കഥാപാത്രങ്ങളാ
യിരിക്കും ഇവരുടേത്.അത്രയും അഭിനയ പ്രാധാന്യം നിറഞ്ഞ അതിശക്തമായ കാപാത്രങ്ങള്‍.ഡിനു തോമസ് ഈ ലന്റെ തിരക്കഥയിലാണ് ജീത്തു ജോസഫ് ഈ ചിത്രത്തെ അണിയിച്ചൊരുക്കുന്നത്. ആഗസ്റ്റ് മുപ്പതിന് പ്രദര്‍ശനത്തിനെ
ത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ട്രയിലര്‍ പ്രകാശനം ചെയ്തിരിക്കുന്നത്.

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ ബഡ് ടൈം സ്റ്റോറീസ്, സിനി ഹോളിക്‌സ് എന്നിവരുമായി സഹകരിച്ചാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് - കെറ്റിനാ ജീത്തു മിഥുന്‍ ഏബ്രഹാം
.'കോ പ്രൊഡ്യൂസേര്‍സ് - ടോണ്‍സണ്‍ സുനില്‍ രാമാടി, പ്രശാന്ത് നായര്‍ ' ലെന, നിരഞ്ജനഅനൂപ്, ഇര്‍ഷാദ്,, ഷാജു ശ്രീധര്‍, സംവിധായകന്‍ ശ്യാമപ്രസാദ്,,മനോജ്
കെ.യു.,ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഡിനു തോമസ് 
ഈലാനാണ്  തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം -വിഷ്ണു ശ്യാം.
ഛായാഗ്രഹണം - സതീഷ് ക്കുറുപ്പ്.
എഡിറ്റിംഗ്- വിനായക് .
കലാസംവിധാനം. പ്രശാന്ത് മാധവ്
മേക്കപ്പ് -ജയന്‍ പൂങ്കുളം.
കോസ്റ്റ്യും ഡിസൈന്‍ - ലിന്‍ഡ ജീത്തു.
സ്റ്റില്‍സ് - സബിത്ത് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അറഫാസ് അയൂബ്.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - ഫഹദ് (അപ്പു),അനില്‍.ജി. നമ്പ്യാര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷബീര്‍ മലവെട്ടത്ത്.
ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജനുവരി മുപ്പതിന് ഗുഡ് വില്‍ എന്റെര്‍ടൈന്‍മെന്റ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. 
വാഴൂര്‍ ജോസ്.

Valathu Vashathe Kallan Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES