മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 23ന് തൊടുപുഴയില്‍ ആരംഭിക്കും. സൂപ്പര്‍ഹിറ്റ് ചിത്രം 'തുടരും' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ പ്രോജക്ടിന്റെ ഔദ്യോഗിക വിവരങ്ങള്‍ നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പങ്കുവെച്ചത്. രതീഷ് രവി രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക. പ്രകാശ് വര്‍മ്മ, ഇര്‍ഷാദ് എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ബിനു പപ്പുവാണ് ക്രിയേറ്റീവ് ഡയറക്ടര്‍. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സുമായി സഹകരിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിനായി ലൊക്കേഷന്‍ ഹണ്ടിംഗ് നടത്തുന്നതിനിടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പങ്കുവെച്ച ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് ആഷിഖ് ഉസ്മാന്‍ ചിത്രീകരണം ആരംഭിക്കുന്ന തീയതി പുറത്തുവിട്ടത്.
നേരത്തെ, മോഹന്‍ലാലിനെയും മീരാ ജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഓസ്റ്റിന്‍ ഡാന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ പ്രോജക്ട് പിന്നീട് ഉപേക്ഷിക്കുകയും, അതിനു പകരമായാണ് തരുണ്‍ മൂര്‍ത്തിയെ സംവിധായകനാക്കി പുതിയ ചിത്രം ആഷിഖ് ഉസ്മാന്‍ പ്രഖ്യാപിച്ചത്. ഓസ്റ്റിന്‍ ഡാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമല്ല ഇതെന്നും മറ്റൊരു പ്രോജക്ടാണെന്നും ആഷിഖ് ഉസ്മാന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.