ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പെണ്ണുകാണല്‍ അതിലേ ഭാര്യമാര്‍ക്ക് സംശയം തോന്നിയിരുന്നു; തുറന്ന് പറഞ്ഞ് സാജന്‍ സൂര്യ

Malayalilife
topbanner
ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പെണ്ണുകാണല്‍ അതിലേ ഭാര്യമാര്‍ക്ക് സംശയം തോന്നിയിരുന്നു; തുറന്ന് പറഞ്ഞ്  സാജന്‍ സൂര്യ

ലയാള സിനിമ സീരിയൽ  പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സാജൻ സൂര്യ. നിരവധി സിനിമകളിലും സീരിയലിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഒരുപിടി നല്ല കഥാപാത്രങ്ങൾ ആരാധകർക്കായി സമ്മാനിച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയകളിലും സജീവമായ നടന്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ വളരെ പെട്ടെന്ന് ആണ് ശ്രദ്ധ നേടാറുണ്ട്.  എന്നാൽ ഇപ്പോൾ സീരിയല്‍ രംഗത്തെ സുഹൃത്തുക്കള്‍ക്കൊപ്പം ഭാര്യ അറിയാതെ നടത്തിയ ഒരു യാത്രയെ കുറിച്ചും പിന്നീട് ഈ യാത്ര ഭാര്യ അറിഞ്ഞതിനെ കുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുകയാണ് സാജന്‍. 

സാജന്റെ കുറിപ്പിങ്ങനെ,

 Trip to Pantha വര്‍ഷങ്ങള്‍ക്കു മുന്നേ നിര്‍മ്മാല്യം  എന്ന സീരിയല്‍ ചെയ്യുന്ന കാലം. ഡയറക്ടര്‍ GR കൃഷ്ണനും ക്യാമറമാന്‍ മനോജും ഞാനും ശബരിയും ബാലാജിയും പിന്നെ കുറേ സുഹൃത്തുക്കളും അമ്പൂരിയില്‍ ഒരു ആദിവാസി കുടിയില്‍ ഒരു ദിവസം കൂടി. വെണ്ണ പോലത്തെ കപ്പയും ഉണക്കമീനും കാന്താരി മുളക് ചമ്മന്തിയും ഇന്നും നാവിലുണ്ട്. വീട്ടില്‍ ഭാര്യമാരോട് മനോജിന് പെണ്ണുകാണാന്‍ പോകുന്നു എന്ന് കള്ളം പറഞ്ഞാണ് പോയത്. യാത്രാ ചിലവ് Share ചെയ്യാന്‍ ശബരി Mobileല്‍ കണക്ക് സൂക്ഷിച്ചു. Heading Trip to Pantha ( മനോജിന്റെ വീട്ടിരിക്കുന്ന സ്ഥലമാണ് പന്ത). 

ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പെണ്ണുകാണല്‍ അതിലേ ഭാര്യമാര്‍ക്ക് സംശയം തോന്നിയിരുന്നു. അടുത്ത ദിവസം തിരിച്ചെത്തി പെണ്ണുകണ്ട കഥകള്‍ വീട്ടില്‍ രസകരമായി വിളമ്പി. മനോജും പെണ്ണും മാറിനിന്ന് സംസാരിച്ചപ്പോ ഞങ്ങള്‍ ഒളിഞ്ഞു നിന്ന് കേട്ട് കളിയാക്കിയതും കപ്പയും നാടന്‍ കോഴിക്കറിയുടെ രുചിയും എന്നു വേണ്ട ഏതൊക്കെയോ സിനിമയിലെ സീനുകള്‍ വച്ചലക്കി. രാത്രി മൊത്തം കണക്കും നോക്കി ഓരോരുത്തര്‍ക്കായ തുക ,ബാക്കി കൊടുക്കാനുള്ള പൈസ എന്നിവ Type ചെയ്ത് ശബരി message ആയി എല്ലാവര്‍ക്കും അയച്ചു. ഫോട്ടോസ് കാണിക്കാന്‍ ഭാര്യയുടെ കൈയ്യില്‍ ഫോണ്‍ കൊടുത്ത് ഞാന്‍ കുളിക്കാന്‍ കേറി . ഫോട്ടോസ് കാണുന്നതിനിടയില്‍ Trip to Pantha message Pop up ആയി മുകളില്‍ തെളിഞ്ഞു. ഭാര്യമാര് തമ്മില്‍ കമ്പനിയായതു കൊണ്ട് ശബരിടെയും GRന്റെയും വീട്ടിലെ കള്ളിയും പൊളിഞ്ഞു.

പാഠം 1 ഭാര്യയുടെ കൈയ്യില്‍ ഫോണ്‍ കൊടുത്താല്‍ കൂടെ ഇരിക്കുക. പാഠം 2 ഭാര്യമാരെ തമ്മില്‍ കമ്പനിയാക്കരുത് , ഫോണ്‍ നമ്പര്‍ കൈമാറാന്‍ ഇടയുണ്ടാക്കരുത്. പാഠം 3 Pop up off ആയി ഇടുക. സ്വയരക്ഷ സിന്ദാബാദ്

Actor sajan surya words about her old memories

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES